നടന്‍ വിശാലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്! കാരണം തിരക്കി സൂപ്പര്‍ താരത്തിന്റെ ആരാധകര്‍!
തമിഴകത്തെ മുന്‍ നിര സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് വിശാല്‍. വിശാലിന്റെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യത എല്ലാവരും നല്‍കാറുണ്ട്. നടനുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പുതിയൊരു റിപ്പോര്‍ട്ട് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. വിശാലിനെതിരെ എഗ്മോര്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു എന്നായിരുന്നു പുതിയ റിപ്പോര്‍ട്ടുകള്‍.
നടന്റെ നിര്‍മ്മാണ കമ്പനിയായ വിശാല്‍ ഫിലിം ഫാക്ടറി സ്രോതസില്‍ നിന്നുളള നികുതി അടയ്ക്കുന്നതില്‍ വീഴച വരുത്തിയ കേസിലാണ് അറസ്റ്റ് വാറണ്ട്. കമ്പനിയിലെ ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളത്തില്‍ നിന്ന് നികുതിക്കായുളള തുക കുറയ്ക്കുകയും എന്നാല്‍ അത് അടയ്ക്കാതിരിക്കുകയും ചെയ്തുവെന്നാണ് കേസ്. അതേസമയം കോടതിയില്‍ ഹാജരാകുന്നതിനുളള സമ്മന്‍സ് കിട്ടാത്തതിനാലാണ് വിശാല്‍ എത്താതിരുന്നതെന്ന് നടന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു.

എന്നാല്‍ കോടതിയില്‍ ഹാജരാക്കുന്നതില്‍ ഒഴിവാക്കണമെന്ന അപേക്ഷ സമ്മന്‍സ് ലഭിക്കാതെ എങ്ങനെയാണ് സമര്‍പ്പിച്ചതെന്ന മറുവാദമാണ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഉയര്‍ത്തിയത്. ഓഗസ്റ്റ് 28ലേക്കാണ് വിശാലിന്റെ കേസ് പരിഗണിക്കുന്നതിനായി മാറ്റിവെച്ചിരിക്കുന്നത്. രണ്ടാമത്തെ തവണയാണ് സമ്മന്‍സ് അയച്ചിട്ടും കോടതിയില്‍ എത്തുന്നതില്‍ വിശാല്‍ വീഴ്ച വരുത്തിയതെന്നും പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications











