പ്രിയ വാര്യരുടെയും റോഷന്റെയും പ്രശസ്തി വേദനിപ്പിച്ചു! തുറന്നുപറച്ചിലുമായി നൂറിന്‍ ഷെരീഫ്! കാണൂ!

വ്യത്യസ്തമാര്‍ന്ന സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് യുവതാരനിരയെ അണിനിരത്തി ഒരു അഡാര്‍ ലവ് എന്ന സിനിമയൊരുക്കുന്നതിനെക്കുറിച്ച് ഒമര്‍ ലുലു പ്രഖ്യാപിച്ചത്. പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന സിനിമ ഗാനം കൂടി പുറത്തുവന്നതോടെ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. മാണിക്യമലരായ പൂവി പുറത്തുവന്നതോടെയാണ് പ്രിയ പ്രകാശ് വാര്യരും റോഷനും ശ്രദ്ധേയരായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ചുരുളന്‍ മുടിക്കാരിയെ അധികമാരും ശ്രദ്ധിച്ചിരുന്നില്ല. തനിക്കും ട്രോളുകളൊക്കെ ലഭിച്ചിരുന്നുവെങ്കിലും പ്രിയയുടെ ട്രോളുകള്‍ക്ക് മുന്നില്‍ ആരും അതൊന്നും ശ്രദ്ധിച്ചിരുന്നില്ലെന്ന് താരം പറയുന്നു. സ്വകാര്യ എഫ്എം ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് നൂറിന്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

പേഴ്‌സണലി താന്‍ അവരുടെ പ്രശസ്തിയില്‍ കുറച്ചൊക്കെ വേദനിച്ചിരുന്നുവെന്ന് നൂറിന്‍ പറയുന്നു. തലവര, ഭാഗ്യമെന്നൊക്കെ പറയുന്ന സംഭവങ്ങളുണ്ടല്ലോ, അപൂര്‍വ്വം ചിലര്‍ക്ക് ലബിക്കുന്ന ഭാഗ്യങ്ങളാണ് അവര്‍ക്ക് ലഭിച്ചത്. ഒറ്റ ദിവസം കൊണ്ട് താരമാവുകയെന്നത് എളുപ്പമുള്ള കാര്യമല്ലെന്നും താന്‍ അതേക്കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായതായും താരം പറയുന്നു. തനിക്ക് ലഭിച്ച കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കാനുള്ള അവസരം മുന്നിലുണ്ടായിരുന്നു. അതായിരുന്നു പിന്നീട് ചെയ്തതെന്നും താരം പറയുന്നു.

Noorin Shereef

ഒമര്‍ ലുലുവിന്റെ മുന്‍ ചിത്രമായ ചങ്കസില്‍ താനൊരു വേഷം ചെയ്തിരുന്നു. ആ സമയത്താണ് അദ്ദേഹം അഡാര്‍ ലവിന്റെ കാര്യം പറഞ്ഞത്. 2 വര്‍ഷം മുന്‍പായിരുന്നു അത്. അന്ന് മുതല്‍ത്തന്നെ ഈ സിനിമയെക്കുറിച്ചുള്ള മോഹങ്ങള്‍ ഉള്ളില്‍ മൊട്ടിട്ടിരുന്നു. ചിത്രീകരണം തുടങ്ങി കുറച്ചായപ്പോഴേക്കും അത് മുഴുവന്‍ കുഴിച്ചുമൂടേണ്ട അവസ്ഥയായിരുന്നു. തന്റെ കഥാപാത്രത്തെ പരമാവധി നന്നായാണ് ചെയ്തത്. ലഭിച്ച കഥാപാത്രത്തില്‍ താന്‍ സംതൃപ്തയാണെന്നും നൂറിന്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X