പേളി മാണി മാത്രമല്ല, ബൈക്കില്‍ മാസ് ആയി എത്തി നൂറിന്‍ ഷെരീഫ്! വീഡിയോ വൈറലാവുന്നു
ഒമര്‍ ലുലു മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ പുതുമുഖ താരങ്ങളില്‍
ഒരാളാണ് നൂറിന്‍ ഷെരീഫ്. ഒരു അഡാറ് ലവ്വിലൂടെ നായികയായിട്ടെത്തിയ നൂറിന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരസുന്ദരിയാണ്. സിനിമയിലെത്തിയപ്പോഴും അതിന് മുന്‍പും താന്‍ കടന്ന് പോയ ദുരിത വഴികളെ കുറിച്ച് നടി പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ തനിക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്നതിന്റെ സന്തോഷത്തിലാണ് നൂറിന്‍.

ഇതിനിടെ സോഷ്യല്‍ മീഡിയയിലൂടെ നൂറിന്റെ കിടിലനൊരു വീഡിയോ വൈറലാവുകയാണ്. ഒരു കോളേജിലേക്ക് ബൈക്ക് ഓടിച്ച് എത്തുന്ന നൂറിന്‍ ആണ് വീഡിയോയിലുള്ളത്. നൂറിനൊപ്പം നൂറ് കണക്കിന് ബൈക്കുകളിലായി വിദ്യാര്‍ഥികളും ബൈക്കില്‍ പിറകേ ഉണ്ടായിരുന്നു. പെണ്‍കുട്ടികളും ആണ്‍കുട്ടികളുമടക്കം വലിയ ആര്‍പ്പ് വിളികളോടെയായിരുന്നു നൂറിനെ വിദ്യാര്‍ഥികള്‍ വരവേറ്റത്.
ആദ്യം നൂറിന്‍ പഠിക്കുന്ന കോളേജ് ആണെന്ന് കരുതിയെങ്കിലും മറ്റേതോ കോളേജില്‍ ഉദ്ഘാനടത്തിന് പോയതാണെന്ന് സൂചന. വേദിയില്‍ നിന്നും 'മോഹമുന്തിരി വാറ്റിയ രാവ്' എന്ന പാട്ടിന്റെ വരികള്‍ക്കൊപ്പം നൂറിന്‍ ചുവട് വെക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. നേരത്തെയും ബൈക്ക് ഓടിക്കുന്ന നൂറിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. ചില സ്വപ്‌നങ്ങള്‍ അങ്ങനെ സഫലമാവുകയാണ്. യമഹ എം ടി 15 ലെ തന്റെ ആദ്യ യാത്രയാണെന്നും അതിന് വേണ്ടി സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായിട്ടും നൂറിന്‍ പറയുന്നു.
ഉണ്ണി മുകുന്ദന്റെയും നായികയായി നൂറിൻ അഭിനയിക്കുന്നുണ്ട്. ചോക്ലേറ്റ് റീ ലേഡിങ് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. അഡാറ് ലവിന് ശേഷം ഒമര്‍ ലുലുവിന്റെ അടുത്ത ചിത്രത്തിലും നായികയായി നൂറിൻ അഭിനയിക്കുന്നു. പാത്തു വെഡ്സ് ഫ്രീക്കന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് നൂറിൻ വീണ്ടും നായികയാവുന്നത്.


Click it and Unblock the Notifications











