നൂറിന്‍ ഷെരീഫ് പ്രണയത്തില്‍? ചിത്രത്തിന് പിന്നിലെ രഹസ്യം പങ്കുവെച്ച് നടി
അഡാറ് ലവിലൂടെ മലയാളത്തില്‍ നായികയായി അരങ്ങേറിയ താരമാണ് നൂറിന്‍ ഷെരീഫ്. ആദ്യ ചിത്രത്തിന് പിന്നാലെ തെലുങ്കിലും നടി അഭിനയിച്ചിരുന്നു. അടുത്തിടെ നൂറിന്റെതായി വന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. ഒരു പുരുഷന്റെ കൈയുമായി കോര്‍ത്തുവെച്ചിരിക്കുന്ന ചിത്രം പങ്കുവെച്ച് നിന്നെ എനിക്ക് തന്നതിന് ദൈവത്തിന് സ്തുതി,നമ്മളെക്കുറിച്ച് ലോകത്തോട് പറയുന്നതില്‍ ആവേശമുണ്ട് എന്നാണ് നൂറിന്‍ കുറിച്ചത്. താന്‍ പ്രണയത്തിലാണെന്ന് സൂചന നല്‍കികൊണ്ടുളള നടിയുടെ പോസ്റ്റ് ആരാധകരെ അമ്പരപ്പിച്ചിരുന്നു.

തുടര്‍ന്ന് നിരവധി പേരാണ് നടിക്ക് അനുമോദനം അറിയിച്ചുകൊണ്ടുളള കമന്റുകളുമായി എത്തിയത്. പ്രണയവാര്‍ത്ത സോഷ്യല്‍ മീഡിയ ഏറ്റെടുത്തതിന് പിന്നാലെ ഇതിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി നൂറിന്‍ വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരുന്നു. മേക്കപ്പില്‍ പരിശീലനം നടത്തുന്ന താന്‍ ഹാന്‍ഡ് മേക്കപ്പിലൂടെ സ്വന്തം കൈയിനെ തന്നെ പുരുഷന്റേതിന് സമാനമായ രീതിയിലേക്ക് മാറ്റിയാണ് ഫോട്ടോ എടുത്തതെന്നാണ് നൂറിന്‍ പറഞ്ഞത്.
തന്റെ പരീക്ഷണം വിജയിച്ചോ എന്നറിയാനാണ് നടി ഇതിന്റെ ചിത്രം പോസ്റ്റ് ചെയ്തത്. ഇപ്പോള്‍ മേക്കപ്പ് വിജയിച്ചതിന്റെ സന്തോഷത്തിലാണ് താരം. നിലവില്‍ കൈനിറയെ ചിത്രങ്ങളുമായി മുന്നേറുകയാണ് നൂറിന്‍ ഷെരീഫ്. ഉണ്ണി മുകുന്ദന്റെ നായികയായുളള മേപ്പടിയാന്‍, അക്ഷയ് രാധാകൃഷ്ണനൊപ്പം വേള്ളേപ്പം, ഒമര്‍ ലുലുവിന്റെ പാത്തു വെഡ്‌സ് ഫ്രീക്കന്‍ തുടങ്ങിയവയാണ് നൂറിന്‍ ഷെരീഫിന്റെതായി വരാനിരിക്കുന്ന ചിത്രങ്ങള്‍.


Click it and Unblock the Notifications