»   » ബാഹുബലിയിലെ ഐറ്റം ഡാന്‍സുകാരി കായംകുളം കൊച്ചുണ്ണിയിലും! നോറ കൂടി വന്നതോടെ കൊച്ചുണ്ണി ഞെട്ടിക്കും..!

ബാഹുബലിയിലെ ഐറ്റം ഡാന്‍സുകാരി കായംകുളം കൊച്ചുണ്ണിയിലും! നോറ കൂടി വന്നതോടെ കൊച്ചുണ്ണി ഞെട്ടിക്കും..!

Written By:
Subscribe to Filmibeat Malayalam

നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേക്ഷകര്‍. 2017 സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ അവസാന ഷെഡ്യൂളുകളാണ് ഇപ്പോള്‍ ചിത്രീകരിച്ച് കൊണ്ടിരിക്കുന്നത്. സിനിമയുടെ ഷൂട്ടിങ്ങിനിടെ നിവിന്‍ പോളിയ്ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇനി കാണുന്നത് പ്രമുഖ താരപുത്രന്മാരുടെ മത്സരം! പ്രണവും കാളിദാസും മത്സരിച്ചാല്‍ ആര് മുന്നിലെത്തും?


സിനിമയുടെ ചിത്രീകരണം ആരംഭിച്ച് പകുതിയായപ്പോഴായിരുന്നു സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മോഹന്‍ലാലും ഉണ്ടെന്ന് പുറത്ത് വന്നത്. ഇപ്പോള്‍ സിനിമയില്‍ ഐറ്റം ഡാന്‍സുമായി ബോളിവുഡിലെ പ്രമുഖ നടിയും മോഡലും ഉണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.


നോറ ഫത്തേഹിയുടെ ഐറ്റം

റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലെത്തുന്ന കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. സിനിമയില്‍ ഐറ്റം നമ്പറുമായി കനേഡിയന്‍ മോഡലായും നടിയുമായ നോറ ഫത്തേഹിയുമുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഗോവയില്‍ നടന്ന സിനിമയുടെ ചിത്രീകരണം നോറയുള്ള ഗാനരംഗത്തിന്റെയായിരുന്നു. മുന്‍പ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഡബിള്‍ ബാരല്‍ എന്ന സിനിമയിലും നോറ മലയാളത്തിലേക്ക് എത്തിയിരുന്നു. ബാഹുബലി, കിഹ് 2, ടെംപര്‍, തുടങ്ങി ഹിറ്റ് സിനിമകളിലൂടെ നോറ ശ്രദ്ധേയമായിരുന്നു. വീണ്ടും കായംകുളം കൊച്ചുണ്ണിയിലൂടെ നോറ മലയാളത്തിലേക്ക് എത്തിയിരിക്കുകയാണ്. മറ്റൊരു അഡാര്‍ ഐറ്റമായിരിക്കും നോറ കായംകുളം കൊച്ചുണ്ണിയ്ക്ക് സമ്മാനിക്കുന്നത്.


നിവിനുമുണ്ട്...

നോറ ഫത്തേഹിയുള്ള ഐറ്റം ഡാന്‍സില്‍ നിവിന്‍ പോളിയുമുണ്ടായിരുന്നു. കൊച്ചുണ്ണിയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റ നിവിന്‍ വിശ്രമത്തിന് പോയിരുന്നു. എന്നാല്‍ നോറയ്‌ക്കൊപ്പമുള്ള പാട്ട് രംഗത്തില്‍ അഭിനയിക്കുന്നതിനായി നിവിന്‍ എത്തിയിരുന്നു. പരിക്ക് സാരമാക്കതെയായിരുന്നു നിവിന്റെ ത്യാഗം. ഗോവയില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച സെറ്റിലായിരുന്നു സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഷൂട്ടിംഗ് കൂടുതല്‍ നീട്ടിവെച്ചാല്‍ ലക്ഷങ്ങളുടെ കേടുപാടുകള്‍ വരുമെന്നതിനാലാണ് നിവിന്‍ എത്തി ചിത്രീകരണം വീണ്ടും ആരംഭിച്ചത്. നിവിന്‍ ചിത്രീകരണത്തിന് എത്തിയില്ലായിരുന്നെങ്കില്‍ ഷൂട്ടിംഗ് നീണ്ട് പോവുകയും നോറയുടെ ഡേറ്റും തമ്മില്‍ ക്ലാഷാകുമായിരുന്നു. ഇതോടെയായിരുന്നു നിവിന്‍ വിശ്രമം പോലുമില്ലാതെ ലൊക്കേഷനിലെത്തിയത്. മാര്‍ച്ച് 20 നോട് കൂടി ഗോവയിലെ ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നായിരുന്നു പറഞ്ഞത്. ശ്രീലങ്കയില്‍ നിന്നും ഗോവയില്‍ നിന്നുമായി 25 ദിവസത്തെ ഷൂട്ടിംഗ് കൂടിയാണ് കായംകുളം കൊച്ചുണ്ണിയ്ക്ക് ആവശ്യമുള്ളത്. അത് ഈസ്റ്ററിന് ശേഷമായിരിക്കും ആരംഭിക്കുക.


റിലീസിനെത്തുന്നു..

2017 സെപ്റ്റംബറിലായിരുന്നു കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് ആരംഭിച്ചത്. അതിവേഗം ചിത്രീകരണം പൂര്‍ത്തിയാക്കി സിനിമ ഈ ഓണത്തിന് തന്നെ തിയറ്ററുകളിലേക്ക് എത്തും. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളെല്ലാം അണിയറ പ്രവര്‍ത്തകര്‍ നടത്തുന്നുണ്ട്. ശ്രീ ഗോകുലം ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മോഹന്‍ലാല്‍ ഇത്തിക്കര പക്കിയുടെ വേഷത്തില്‍ എത്തുന്നുണ്ടെന്നുള്ളത് വലിയ വാര്‍ത്തയായിരുന്നു. സിനിമയിലെ മോഹന്‍ലാലിന്റെ ലുക്ക് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. 20 മിനുറ്റോളമുള്ള കഥാപാത്രമായിരിക്കും ഇത്തിക്കര പക്കി. ലാലേട്ടന്‍ കൂടി കൊച്ചുണ്ണിയില്‍ ഉണ്ടെന്ന് അറിഞ്ഞതോടെ സിനിമയ്ക്ക് വേണ്ടി ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
കേന്ദ്രകഥാപാത്രങ്ങള്‍

സിനിമയില്‍ കായംകുളം കൊച്ചുണ്ണിയായി നിവിന്‍ പോളിയാണ് അഭിനയിക്കുന്നത്. പ്രിയ ആനന്ദ് ജാനകി എന്ന കഥാപാത്രത്തിലൂടെ നായികയാവുന്നു. ബാബു ആന്റണി കൊച്ചുണ്ണിയുടെ സംരക്ഷകനായി തങ്ങള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ കേശവന്‍ എന്ന റോളില്‍ സണ്ണി വെയിനും സിനിമയിലെ മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കും. ഇവര്‍ക്കൊപ്പം മണികണ്ഠന്‍ ആചാരി, പ്രിയങ്ക തിമേഷ്, തെസ്‌നി ഖാന്‍, ജൂഡ് ആന്റണി ജോസഫ്, സുദേവ് നായര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. കൊച്ചുണ്ണിയായി നിവിന്‍ മാറുന്നത് കാണുന്നതിനൊപ്പം ഇത്തിക്കര പക്കിയായിട്ടുള്ള മോഹന്‍ലാലിനെ കാണാനാണ് പലരും കാത്തരിക്കുന്നത്. ഇത്തിക്കര പക്കിയെ കുറിച്ചുള്ള കഥകള്‍ കൂടി പുറത്ത് വന്നതോടെ പ്രതീക്ഷകള്‍ ഇരട്ടിയായിരിക്കുകയാണ്.വിപ്ലവ സൂര്യനായി മമ്മൂക്ക വരുമ്പോള്‍, പരോള്‍ കണ്ടിറങ്ങുന്നവരുടെ ഹൃദയം നുറുങ്ങുമെന്ന് തിരക്കഥാകൃത്ത്!

English summary
Nora Fatehi to feature in a dance number in Kayamkulam Kochunni!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X