»   » മികച്ച ചിത്രം; മഹേഷിന്റെ പ്രതികാരം, മികച്ച നടന്‍, നടി? നോര്‍ത്ത് അമേരിക്കന്‍ അവാര്‍ഡ്‌ പ്രഖ്യാപിച്ചു

മികച്ച ചിത്രം; മഹേഷിന്റെ പ്രതികാരം, മികച്ച നടന്‍, നടി? നോര്‍ത്ത് അമേരിക്കന്‍ അവാര്‍ഡ്‌ പ്രഖ്യാപിച്ചു

By: sanviya
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അവാര്‍ഡ് ചടങ്ങായിരുന്നു ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്. കഴിഞ്ഞ ആഴ്ച വിജയികളെ പ്രഖ്യാപിച്ചു. മികച്ച നടനായി മോഹന്‍ലാലിനെയും മികച്ച നടിയായി മഞ്ജു വാര്യരെയും തെരഞ്ഞെടുത്തു. ഒപ്പം, പുലിമുരുകന്‍ എന്നീ ചിത്രങ്ങളെ മികച്ച അഭിനയ പ്രകടനത്തിലൂടെയായിരുന്നു മോഹന്‍ലാലിനെ മികച്ച നടനായി തെരഞ്ഞെടുത്ത്. വേട്ട, കരിങ്കുന്നം സിക്‌സസ് എന്നീ ചിത്രങ്ങളിലെ അഭിനയം കണക്കിലെടുത്ത് മഞ്ജു വാര്യരെ മികച്ച നടിയായി തെരഞ്ഞെടുത്തു. മോഹന്‍ലാലിന്റെ ഒപ്പം മികച്ച സിനിമയായി തെരഞ്ഞെടുത്തു.

ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ്, ദേശീയ അവാര്‍ഡ് എന്നീ പ്രഖ്യാപനങ്ങള്‍ക്കായാണ് ആരാധകര്‍ ചെവിയോര്‍ക്കുന്നത്. അതിനിടെ ഇതാ നാഫയുടെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നാഫാ ഭാരവാഹികള്‍ കൊച്ചിയില്‍ വെച്ച് നടത്തിയ ചടങ്ങിലാണ് വിജയികളെ പ്രഖ്യാപിച്ചത്. ഫ്രീഡിയ എന്റര്‍ടെയ്ന്‍മെന്റ് നടത്തുന്ന നാഫയുടെ രണ്ടാമത്തെ പുരസ്‌കാരമാണിത്. മികച്ച നടന്‍, നടി, സിനിമ? തുടര്‍ന്ന് വായിക്കാം...


തെരഞ്ഞെടുപ്പ്

നോര്‍ത്ത് അമേരിക്കയിലെ മലയാളികള്‍ ഓണ്‍ലൈന്‍ വോട്ടിങിലൂടെയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ഈ വര്‍ഷം ജൂലൈ 22ന് ന്യൂയര്‍ക്കില്‍ വെച്ചാണ് പുരസ്‌കാര വിതരണം. വിസയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശരിയാക്കേണ്ടതുക്കൊണ്ടാണ് ആറ് മാസം മുമ്പ് പുരസ്‌കാര പ്രഖ്യാപനം നടത്തുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.


മികച്ച നടന്‍

നിവിന്‍ പോളിയെ മികച്ച നടനായി തെരഞ്ഞെടുത്തു. ജേക്കബിന്റെ സ്വര്‍ഗരാജ്യം, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് നിവിന്‍ പോളിയെ മികച്ച നടനായി നാഫ തെരഞ്ഞെടുത്തത്.


മികച്ച നടി

മികച്ച നടി മഞ്ജു വാര്യരാണ്. വേട്ട, കരിങ്കുന്നം സിക്‌സസ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് മഞ്ജുവിനെ മികച്ച നടനായി തെരഞ്ഞെടുക്കുന്നത്. ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡിലും മഞ്ജുവിനെയാണ് മികച്ച നടിയായി തെരഞ്ഞെടുത്തത്.


മികച്ച സിനിമ

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരമാണ് മികച്ച സിനിമ. ഫഹദ് ഫാസില്‍, അനുശ്രീ, അപര്‍ണ ബാലമുരളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം നിര്‍മ്മിച്ചത് ആഷിക് അബുവാണ്.


കുഞ്ചാക്കോ ബോബന്‍

സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിന്റെ നിര്‍മ്മാതാവായി കുഞ്ചാക്കോ ബോബനെ തെരഞ്ഞെടുത്തു. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത കൊച്ചൗവ്വ പൗലോ അയ്യപ്പാ കൊയ്‌ലോ എന്ന ചിത്രത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനത്തിലൂടെയാണ് കുഞ്ചാക്കോ ബോബനെ തെരഞ്ഞെടുത്തത്.


മികച്ച തിരക്കഥാകൃത്ത്

മികച്ച തിരക്കഥാകൃത്തായി ശ്യാം പുഷ്‌കരനെ തെരഞ്ഞെടുത്തു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ തിരക്കഥാ രചനയിലൂടെയാണ് ശ്യാംപുഷ്‌കരനെ തെരഞ്ഞെടുത്തത്.


സംഗീതം

മികച്ച സംഗീത സംവിധായകനായി ബിജിബാലിനെ തെരഞ്ഞെടുത്തു. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിലൂടെയാണ് അവാര്‍ഡ്. മികച്ച ഗായകന്‍ ഉണ്ണി മേനോന്‍. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ ഗാനത്തിലൂടെയാണ് അവാര്‍ഡ്. മികച്ച ഗായിക വാണി ജയറാം-ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ ഗാനത്തിലൂടെ.


ഛായാഗ്രാഹണം

ഷൈജു ഖാലിദാണ് മികച്ച ഛായാഗ്രാഹകന്‍. മഹേഷിന്റെ പ്രതികാരത്തിലൂടെ.


സഹനടന്‍, സഹനടി

മികച്ച സഹനടനായി രഞ്ജി പണിക്കരെ തെരഞ്ഞെടുത്തു. ജേക്കബിന്റെ രാജ്യത്തിലെ മികച്ച അഭിനയ പ്രകടനത്തിലൂടെയാണ് അവാര്‍ഡ്. മികച്ച സഹനടി ആശ ശരതാണ്. പാവാട, അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെയാണ് ആശ ശരതിനെ മികച്ച സഹനടിയായി തെരഞ്ഞെടുത്തത്.


ജനപ്രിയ നായകന്‍-ജനപ്രിയ സിനി

ജനപ്രിയ നായകനായി ബിജു മേനോനെ തെരഞ്ഞെടുത്തു. അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെയാണ് അവാര്‍ഡ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജുവാണ് ജനപ്രിയ ചിത്രം.


നവാഗത സംവിധായകന്‍

മഹേഷിന്റെ പ്രതികരത്തിന്റെ സംവിധായകന്‍ ദിലീഷ് പോത്തനാണ് മികച്ച നവാഗത സംവിധായകന്‍. നോര്‍ത്ത് അമേരിക്കയില്‍ നിന്നുള്ള നവാഗത സംവിധായകനായി ജയന്‍ മുളങ്കാടിനെ തെരഞ്ഞെടുത്തു. ഹലോ നമസ്തയുടെ സംവിധായകനാണ് ജയന്‍ മുളങ്കാട്.


സ്വഭാവ നടന്‍

മികച്ച സ്വഭാവ നടനായി ജോജു ജോര്‍ജിനെ തെരഞ്ഞെടുത്തു. ആക്ഷന്‍ ഹീറോ ബിജു, പത്ത് കല്‍പ്പനകള്‍ എന്നീ ചിത്രങ്ങള്‍ കണക്കിലെടുത്താണ് ജോജു ജോര്‍ജിന് അവാര്‍ഡ്.


മികച്ച വില്ലന്‍

ചെമ്പന്‍ വിനോദാണ് വില്ലന്‍. സമീര്‍ താഹിര്‍ സംവിധാനം ചെയ്ത കലി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്.


ഹാസ്യ നടന്‍

മികച്ച ഹാസ്യ നടനായി സൗബിന്‍ ഷാഹിറെ തെരഞ്ഞെടുത്തു.


English summary
North American Film Award 2017.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam