»   » പൃഥ്വിരാജിന്റെ പുതിയ ചിത്രം, ചില മാറ്റങ്ങളുമായി എത്തുന്നു

പൃഥ്വിരാജിന്റെ പുതിയ ചിത്രം, ചില മാറ്റങ്ങളുമായി എത്തുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

റോഷ്‌നി ദിനകറിന്റെ ആദ്യ സംവിധാനസംരംഭ ചിത്രത്തില്‍ പൃഥ്വിരാജ് നായകനായി എത്തുന്നു. സംഗീതത്തിന് കൂടുതല്‍ പ്രധാന്യമുള്ള ഈ ചിത്രം മലയാളത്തിന് പുറമേ ഹിന്ദി, തമിഴ് എന്നീ ഭാഷകളിലുമായാണ് ഒരുക്കുന്നതെന്നാണ് അറിയുന്നത്.

നോര്‍വ,സ്ലോവിനിയ,സ്വിറ്റ്‌സര്‍ലണ്ട് എന്നിവടങ്ങിളിലെ മനോഹരമായ ദൃശ്യങ്ങള്‍ ആദ്യമായി വെള്ളിത്തിരയിലെത്തിക്കുന്ന മലായാള ചിത്രമായിരിക്കും പൃഥ്വിരാജിന്റെ പുതിയ ചിത്രം. ചിത്രത്തിലെ സംഗീതം ഒരുക്കുന്നത് ഷാന്‍ റഹമാനാണ്.

prithviraj

ഒക്ടോഹബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അവിടുത്തെ കാലവസ്ഥ അനിയോജ്യമല്ലാത്തതിനാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് എട്ട് മാസത്തേക്ക് നീട്ടി വെച്ചിരിക്കുകയാണ്.

സംവിധാന രംഗത്ത് ഇത് ആദ്യമായാണെങ്കിലും സിനിമാ മേഖലയില്‍ പുതിയ ആളല്ല റോഷ്‌നി. ദിലീപിന്റെ ദി കിങ് ലയര്‍ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ടീമില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ കന്നട,തെലുങ്ക്,തമിഴ് എന്നീ ഭാഷകളിലെ ചിത്രങ്ങളില്‍ കോസ്റ്റിയും ടിസൈനറായും റോഷ്‌നി പ്രവര്‍ത്തിച്ചിട്ട്.

English summary
The beautiful European country has been zeroed in for the upcoming Prithviraj film, which is directed by debutant Roshni Dinaker.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam