പ്രിയ വാര്യരുടെ അടുത്ത ചിത്രം? പുതിയ സിനിമകളെക്കുറിച്ചു വെളിപ്പെടുത്തലുമായി താരം...

മലയാളത്തിനു പുറത്തുള്ള മറ്റു ഇൻഡസ്ട്രികളിൽ നിന്ന് ഒരുപാടു ഓഫറുകൾ വന്നിട്ടുണ്ടെന്നും അഗസ്റ്റ് വരെ മറ്റു ചിത്രങ്ങൾ ഏറ്റെടുക്കില്ലെന്നും പ്രിയ ഫേസ്ബുക്കിൽ കുറിച്ചു.

By Ankitha

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു അഡാറ് ലവ് ഫെയിം പ്രിയ വാര്യരെ കുറിച്ചു നിരവധി കംവദന്തികൾ പ്രചരിക്കുന്നുണ്ടായിരുന്നു. താരം അന്യഭാഷയിലേയ്ക്ക് പോകുന്നുണ്ടെന്നും മറ്റു ചിത്രങ്ങൾക്കായുള്ള കരാറിൽ ഒപ്പിട്ടെന്നുമായിരുന്നു വാർത്ത. എന്നാൽ ഇതിനുള്ള മറുപടിയുമായി താരം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഒമർ ലുലുവിന്റെ ഒരു അഡാറ് ലവിന്റെ ചിത്രീകരണം അവസാനിക്കുന്നതുവരെ മറ്റു ചിത്രങ്ങളിൽ അഭിനയിക്കുകയില്ലെന്നും താരം അറിയിച്ചിട്ടുണ്ട്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. മലയാളത്തിനു പുറത്തുള്ള മറ്റു ഇൻഡസ്ട്രികളിൽ നിന്ന് ഒരുപാടു ഓഫറുകൾ വന്നിട്ടുണ്ടെന്നും അഗസ്റ്റ് വരെ മറ്റു ചിത്രങ്ങൾ ഏറ്റെടുക്കില്ലെന്നും പ്രിയ ഫേസ്ബുക്കിൽ കുറിച്ചു.

priya prakash

പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:പ്രിയപ്പെട്ട സുഹൃത്തുക്കളെ,

ആദ്യം തന്നെ നിങ്ങൾ ഓരോരുത്തരോടും ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു. സിനിമയെപ്പറ്റിയോ അഭിനയത്തെപ്പറ്റിയോ വല്യ ധാരണയൊന്നും ഇല്ലാതെ വളരെ ചെറിയ ഒരു വേഷം ചെയ്യാൻ എത്തിയതായിരുന്നു. വൈറലായി മാറിയ 'കണ്ണിറുക്കലിന്റെയും' 'ഗൺ കിസ്സിന്റെയും' മൊത്തം ക്രെഡിറ്റ് ഷൂട്ടിങ്ങിന്റെ സമയത്ത് സ്പോട്ടിൽ ഞങ്ങളെക്കൊണ്ട് അത് ചെയ്യിച്ചെടുത്ത സംവിധായകൻ ഒമർ ലുലു സാറിനാണ്. പിന്നെ ഞങ്ങളുടെ DOP സിനു സിദ്ധാർത്ഥ്‌, മ്യൂസിക്ക് ഡയറക്ടർ ഷാൻ റഹ് മാൻ തുടങ്ങിയ എല്ലാ ടെക്‌നീഷ്യൻസിനും കോ- ആക്ടെർസിനും കൂടി എന്റെ നന്ദി അറിയിക്കുന്നു.പല ഇൻഡസ്ട്രികളിൽ നിന്നും ഒരുപാട് ഓഫേർസ് വരുന്നുണ്ട്. ആഗസ്ത് വരെ, 'ഒരു അഡാർ ലവ്' - ന്റെ ചിത്രീകരണം പൂർത്തിയാകുന്നത് വരെ മറ്റു സിനിമകളിൽ അഭിനയിക്കാൻ കഴിയില്ല.ഞങ്ങളെ പോലെയുള്ള പുതുമുഖങ്ങളെ സ്വീകരിക്കുന്നത് കാണുമ്പോൾ അതിയായ സന്തോഷം തോന്നുന്നു. കഴിവുള്ള എന്നാൽ അവസരം ലഭിക്കാത്ത ഒരുപാട് നടീ നടൻമാർ ഉണ്ട്. അവർക്കും അവസരം കിട്ടട്ടെ. ഹൃദയം നിറഞ്ഞ ആശംസകൾ.
കൂടുതൽ ഓഡിഷനുകൾ ഉണ്ടാവട്ടെ! ഒരിക്കൽ കൂടി ആത്മാർത്ഥമായ നന്ദി.

ഒറ്റ രാത്രി കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തിൽ കയറിപ്പറ്റി താരമാണ് പ്രിയ. ഒമർ ലുലുവിന്റെ ചിത്രമായ ഒരു അഡാറ് ലവിലെ മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനം കൊണ്ട് ബോളിവുഡിനെവരെ വളച്ച പെൺകുട്ടിയാണ്. പ്രിയ. ഇന്ത്യയ്ക്ക് പുറമേ നമ്മുടെ അയൽ രാജ്യമായ പാകിസ്താനിൽ വരെ പ്രിയയുടെ പേര് ഉയർന്നിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X