അങ്ങനെയൊരു ഐറ്റം ഇല്ല: കാജല്‍ അഗര്‍വാള്‍

By Lakshmi

തെന്നിന്ത്യയിലെ മുന്‍നിര നായിക നടിയായ കാജല്‍ അഗര്‍വാള്‍ ഐറ്റം ഡാന്‍സിനൊരുങ്ങുന്നുവെന്നതായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചലച്ചിത്രലോകത്തെ പ്രധാന വാര്‍ത്ത. തമിഴ്, തെലുങ്ക് ചലച്ചിത്രമേഖലകളില്‍ ഈ വാര്‍ത്ത കാര്യമായി ആഘോഷിക്കപ്പെട്ടു. പലരും കാജല്‍ ഒരു സ്‌പൈസി ഐറ്റം നമ്പര്‍ ചെയ്യുമെന്നോര്‍ത്ത് കിനാവ് കണ്ടു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണവുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

കാജല്‍ പറയുന്നത് താന്‍ ഒരു ഐറ്റം ഡാന്‍സും ചെയ്യാന്‍ പോകുന്നില്ലെന്നാണ്. ആരെയും അറിയിക്കാതെ പോയൊരു ഐറ്റം ഡാന്‍സ് ചെയ്യാന്‍ തന്നെക്കിട്ടില്ലെന്നും അത്തരത്തിലൊരു തീരുമാനമുണ്ടെങ്കില്‍ അത് ആദ്യം തന്റെ ആരാധകരെ അറിയിക്കുമെന്നും കാജല്‍ പറയുന്നു. ഇങ്ങനെ ഇടക്കിടെ ഇറങ്ങുന്ന ഗോസിപ്പുകള്‍ തന്റെ ആരാധകര്‍ വിശ്വസിക്കരുതെന്നും കാജല്‍ പറയുന്നു.

തമന്ന, ശ്രുതി ഹസ്സന്‍ എന്നീ താരങ്ങള്‍ക്ക് പിന്നാലെ കാജലും ചൂടന്‍ ഐറ്റം നമ്പറിനൊരുങ്ങുന്നുവെന്നും തെലുങ്ക് ചിത്രമായ ഗീതാഞ്ജലിയിലാണ് കാജലിന്റെ ഐറ്റം ഡാന്‍സ് വരുകയെന്നുമെല്ലാമായിരുന്നു പറഞ്ഞുകേട്ടത്. എന്തായാലും ഇക്കാര്യത്തില്‍ കാജല്‍ തന്നെ വിശദീകരണം നല്‍കിയതോടെ വാര്‍ത്തകളൊക്കെ നിലച്ചിരിക്കുകയാണ്.

മുംബൈക്കാരിയായ കാജല്‍

അങ്ങനെയൊരു ഐറ്റം ഇല്ല: കാജല്‍ അഗര്‍വാള്‍

മുംബൈയിലാണ് കാജല്‍ അഗര്‍വാള്‍ ജനിച്ചത്. മുംബൈയിലെ കെസി കോളെജില്‍ നിന്നാണ് കാജല്‍ ബിരുദമെടുത്തത്.

മോഡലിങ്ങിലൂടെ

അങ്ങനെയൊരു ഐറ്റം ഇല്ല: കാജല്‍ അഗര്‍വാള്‍

കോളെജ് പഠനത്തിനിടെയാണ് കാജല്‍ മോഡലിങ്ങിലേയ്ക്ക് തിരിഞ്ഞത്. മോഡലിങ്ങാണ് പിന്നീട് സിനിമകളിലേയ്ക്ക് കാജലിന് വഴിതെളിയിച്ചത്.

ബോളിവുഡിലൂടെ തുടക്കം

അങ്ങനെയൊരു ഐറ്റം ഇല്ല: കാജല്‍ അഗര്‍വാള്‍

തെന്നിന്ത്യയിലാണ് പേരെടുത്തതെങ്കിലും ബോളിവുഡിലായിരുന്നു കാജലിന്റെ അരങ്ങേറ്റം. 2004ല്‍ പുറത്തിറങ്ങിയ ക്യോന്‍ ഹോ ഗയാ നാ ആണ് കാജലിന്റെ ആദ്യ ചിത്രം.

തെലുങ്കില്‍

അങ്ങനെയൊരു ഐറ്റം ഇല്ല: കാജല്‍ അഗര്‍വാള്‍

ലക്ഷ്മി കല്യാണം എന്ന ചിത്രത്തിലൂടെയാണ് കാജല്‍ ആദ്യമായി തെന്നിന്ത്യയിലെത്തുന്നത്. 2007ലായിരുന്നു ആദ്യ തെലുങ്ക് ചിത്രം ചെയ്തത്. അതേ വര്‍ഷം തന്നെ തെലുങ്കില്‍ മറ്റു രണ്ട് ചിത്രങ്ങളും കാജല്‍ ചെയ്തു.

തമിഴ്

അങ്ങനെയൊരു ഐറ്റം ഇല്ല: കാജല്‍ അഗര്‍വാള്‍

2008ല്‍ റിലീസ് ചെയ്ത പഴനിയിലൂടെയാണ് കാജല്‍ തമിഴകത്തെത്തുന്നത്. പിന്നീട് അതേ വര്‍ഷം തന്നെ പൂജ, ബൊമ്മലാട്ടം തുടങ്ങിയ ചിത്രങ്ങളും ചെയ്തു.

വീണ്ടും ബോളിവുഡില്‍

അങ്ങനെയൊരു ഐറ്റം ഇല്ല: കാജല്‍ അഗര്‍വാള്‍

2013ല്‍ സിങ്കം, എന്ന ചിത്രത്തിലൂടെ കാജല്‍ വീണ്ടും ബോളിവുഡിലെത്തി. ഈ ചിത്രത്തിലെ അഭിനയത്തിന് ഫിലിംഫെര്‍ മികച്ച പുതുമുഖ നടിയ്ക്കുള്ള പുരസ്‌കാരത്തിന് നോമിനേഷന്‍ ലഭിച്ചിരുന്നു.

കൂടുതല്‍ ചിത്രങ്ങള്‍ തെലുങ്കില്‍

അങ്ങനെയൊരു ഐറ്റം ഇല്ല: കാജല്‍ അഗര്‍വാള്‍

കാജല്‍ കൂടുതല്‍ ചിത്രങ്ങളും ചെയ്തത് തെലുങ്കിലാണ്. യുവാതരങ്ങളിലെ മുന്‍നിരക്കാര്‍ക്കൊപ്പമെല്ലാം കാജല്‍ അഭിനയിച്ചുകഴിഞ്ഞു.

ഇളയദളപതിയ്‌ക്കൊപ്പം

അങ്ങനെയൊരു ഐറ്റം ഇല്ല: കാജല്‍ അഗര്‍വാള്‍

മോഹന്‍ലാലും വിജയിയും ഒന്നിച്ചെത്തിയ ജില്ല എന്ന ചിത്രത്തില്‍ കാജലായിരുന്നു വിജയിയുടെ നായിക. പൊലീസ ്‌വേഷമായിരുന്നു ചിത്രത്തില്‍ കാജലിന്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X