ദുല്‍ഖറിന് മുന്നേ ആ ഭാഗ്യം പ്രണവിനെ തേടിയെത്തുന്നു! ബിലാല്‍ ജോണ്‍ കുരിശിങ്കലിനൊപ്പം പ്രണവും?

By Jince K Benny

രണ്ട് ദിവസമായി മലയാള സിനിമ ചര്‍ച്ചകളെല്ലാം ബിലാല്‍ എന്ന കഥാപാത്രത്തിലേക്ക് കേന്ദ്രീകരിക്കപ്പെട്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ മോസ്റ്റ് സ്റ്റൈലിഷ് കഥാപാത്രമായ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ വീണ്ടും എത്തുകയാണ്. പത്ത് വര്‍ഷത്തിന് ശേഷം ബിഗ് ബി എന്ന മാസ് ത്രില്ലറിന് രണ്ടാം ഭാഗം ഒരുങ്ങുന്നതായി പ്രഖ്യാപിച്ചത് സംവിധായകന്‍ അമല്‍ നീരദ് ആയിരുന്നു.

ബിലാല്‍ എന്ന ഹിറ്റ് കാഥാപാത്രത്തിന്റെ പേരിലാണ് രണ്ടാം ഭാഗവും ഇറങ്ങുന്നത്. ഓരോ ദിവസം കഴിയുന്തോറും ബിലാലിനേക്കുറിച്ചുള്ള കൗതുകങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മമ്മൂട്ടിക്കൊപ്പം ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ആ ഭാഗ്യം ലഭിക്കുക പ്രണവിനായിരിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

യുവതാരം

യുവതാരം

മമ്മൂട്ടിയുടെ മാസ് കഥാപാത്രത്തിനൊപ്പം മലയാളത്തിലെ ഒരു സൂപ്പര്‍ യുവതാരത്തിനിന്റെ സാന്നിദ്ധ്യവുമുണ്ടാകുമെന്ന് പറഞ്ഞ് കേട്ടിരുന്നു. സാധ്യത കല്പിച്ചിരുന്നത് ദുല്‍ഖറിനായിരുന്നെങ്കിലും നറുക്ക് പ്രണവിനായിരിക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

പ്രണവ് മോഹന്‍ലാല്‍

പ്രണവ് മോഹന്‍ലാല്‍

ബിലാലില്‍ മമ്മൂട്ടിക്കൊപ്പം പ്രണവിനെ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്. ആദി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറുന്ന പ്രണവിന് മമ്മൂട്ടിക്കൊപ്പം ബിലാലില്‍ എത്തിയാല്‍ ചിത്രം മറ്റൊരു ലെവലില്‍ എത്തും. നിലവില്‍ വന്‍ ഹൈപ്പില്‍ നില്‍ക്കുന്ന ചിത്രത്തിന് ഇത് കൂടുതല്‍ മൈലേജ് നല്‍കും.

ദുല്‍ഖറിനേപ്പോലെ

ദുല്‍ഖറിനേപ്പോലെ

പ്രണവ് മോഹന്‍ലാല്‍ തനിക്ക് ദുല്‍ഖറിനേപ്പോലെയാണെന്ന് മമ്മൂട്ടി ഒരിക്കല്‍ പറഞ്ഞിരുന്നു. പ്രണവിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹവും മമ്മൂട്ടി വെളിപ്പെടുത്തിയിരുന്നു. മോഹന്‍ലാലിനൊപ്പം നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ മമ്മൂട്ടി വേഷമിട്ടിരുന്നു.

അപൂര്‍വ്വ സംഗമം

അപൂര്‍വ്വ സംഗമം

ഒന്നാമന്‍ എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരപ്പിച്ചുകൊണ്ടായിരുന്നു പ്രണവിന്റെ അരങ്ങേറ്റം. എന്നാല്‍ ആദ്യമായി മോഹന്‍ലാലിനേയും പ്രണവിനേയും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിലെത്തിച്ചത് അമല്‍ നീരദ് ആയിരുന്നു. സാഗര്‍ ഏലിയാസ് ജാക്കിയിലെ ഒരു രംഗത്തിലായിരുന്നു ആ ഷോട്ട്.

മമ്മൂട്ടിക്കൊപ്പം

മമ്മൂട്ടിക്കൊപ്പം

പ്രണവിനെ മമ്മൂട്ടിക്കൊപ്പം ഒരു സ്‌ക്രീനില്‍ എത്തിക്കാനുള്ള ഭാഗ്യം അമല്‍ നീരദിന് ലഭിക്കുമോ എന്നാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ബിലാല്‍ എന്ന സ്‌റ്റൈലിഷ് ആക്ഷന്‍ ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങളോട് താല്പര്യമുള്ള പ്രണവ് മമ്മൂട്ടിക്കൊപ്പമെത്തിയാല്‍ ചിത്രം മറ്റൊരു ലെവലിലെത്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X