അല്‍ഫോണ്‍സ് പുത്രന്റെ ഭാര്യക്കൊപ്പം നസ്രിയയുടെ ചിത്രങ്ങള്‍! റോമിയോ ആന്‍ഡ് ജൂലിയറ്റെന്ന് നടി

By Midhun Raj

മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം ഇഷ്ട നായികമാരില്‍ ഒരാളാണ് നസ്രിയ. ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം പിന്നീട് നായികാനടിയായും തിളങ്ങുകയായിരുന്നു. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളിലൂടെയാണ് നസ്രിയ മലയാളത്തില്‍ സജീവമായിരുന്നത്. ഫഹദുമായുളള വിവാഹം കഴിഞ്ഞ് ഒരിടവേളയ്ക്ക് ശേഷമാണ് നസ്രിയ മലയാളത്തിലേക്ക് തിരിച്ചെത്തിയത്. തിരിച്ചുവരവിലും മികച്ച വരവേല്‍പ്പാണ് നടിക്ക് മോളിവുഡില്‍ ലഭിച്ചത്.

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു നസ്രിയ മലയാളത്തിലേക്ക് തിരിച്ചെത്തിയത്. തുടര്‍ന്ന് ട്രാന്‍സ്, മണിയറയിലെ അശോകന്‍ എന്നീ സിനിമകളിലും നസ്രിയ അഭിനയിച്ചിരുന്നു. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് നടി. ഫഹദിന്റെ പുതിയ വിശേഷങ്ങളെല്ലാം നസ്രിയയാണ് ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കാറുളളത്.

അതേസമയം

അതേസമയം നടിയുടെതായി വന്ന പുതിയ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ ഭാര്യ അലീനയ്‌ക്കൊപ്പം എടുത്ത ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ക്കൊപ്പം നടി കുറിച്ച ക്യാപ്ഷനും ശ്രദ്ധേയമായി മാറിയിരുന്നു. റോമിയോ ആന്‍ഡ് ജൂലിയറ്റ് എന്നാണ് അലീനയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ക്ക് നസ്രിയ ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

അല്‍ഫോണ്‍സിന്റെ

അല്‍ഫോണ്‍സിന്റെ ഭാര്യയ്‌ക്കൊപ്പമുളള മൂന്ന് ചിത്രങ്ങളാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് നസ്രിയയുടെ ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. അലീനയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ മുന്‍പും നസ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. നടിയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് അലീന അല്‍ഫോണ്‍സ്.

അല്‍ഫോണ്‍സ് പുത്രന്‍

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം നേരത്തില്‍ നായികയായത് നസ്രിയ ആയിരുന്നു. മലയാളത്തിലും തമിഴിലുമായി ഒരുക്കിയ നിവിന്‍ പോളി ചിത്രത്തിലാണ് നസ്രിയ നായികാ വേഷത്തില്‍ എത്തിയിരുന്നത്. നേരത്തിന് പുറമെ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത യുവ് എന്ന മ്യൂസിക്കല്‍ ആല്‍ബത്തിലും നസ്രിയ അഭിനയിച്ചിരുന്നു.

നിവിന്‍ പോളി

നിവിന്‍ പോളി തന്നെയായിരുന്നു അതിലും നടിയുടെ നായകനായി എത്തിയത്. നെഞ്ചോട് ചേര്‍ത്തു എന്ന് തുടങ്ങുന്ന ഗാനം അന്ന് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. നേരം, പ്രേമം എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ അടുത്തിടെയാണ് തന്റെ പുതിയ സിനിമ അല്‍ഫോണ്‍സ് പുത്രന്‍ പ്രഖ്യാപിച്ചത്. നസ്രിയയുടെ പ്രിയതമന്‍ ഫഹദ് ഫാസിലാണ് ചിത്രത്തില്‍ നായക വേഷത്തിലെത്തുന്നത്. അഞ്ച് വര്‍ഷത്തെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് പുതിയ സിനിമയുമായി സംവിധായകന്‍ എത്തുന്നത്.

യുജിഎം

യുജിഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സക്കറിയ തോമസ്, ആല്‍വിന്‍ ആന്റണി തുടങ്ങിയവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഇത്തവണ മലയാളത്തില്‍ മാത്രമായി ഒരുക്കുന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നതും അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ്. അഭിനയിക്കുന്നവരെയും പിന്നണിയില്‍ പ്രവൃത്തിക്കുന്നവരെയും കുറിച്ച് പിന്നീട് അറിയിക്കുമെന്ന് അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തിനായി സംഗീതം പഠിക്കാനായും സംവിധായകന്‍ സമയം കണ്ടെത്തിയിരുന്നു.

Read more about: nazriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X