»   »  ഞങ്ങളൊരിക്കലും ഒന്നിക്കില്ല, ദയവായി ജീവിക്കാന്‍ അനുവദിയ്ക്കൂ എന്ന് ലിസി

ഞങ്ങളൊരിക്കലും ഒന്നിക്കില്ല, ദയവായി ജീവിക്കാന്‍ അനുവദിയ്ക്കൂ എന്ന് ലിസി

Written By:
Subscribe to Filmibeat Malayalam

താനും പ്രിയദര്‍ശനും വീണ്ടും വിവാഹം കഴിക്കാന്‍ പോകുന്ന വാര്‍ത്ത നിഷേധിച്ച് ലിസി രംഗത്ത്. പ്രചരിയ്ക്കുന്ന വാര്‍ത്തയില്‍ യാതൊരു വാസ്തവവും ഇല്ലെന്ന് ലിസി വ്യക്തമാക്കി. വിവാഹം ബന്ധം വേര്‍പെടുത്തിയ ഇരുവരും ഡിസംബറില്‍ പുഃനര്‍ വിവാഹിതരാകും എന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ ആ വാര്‍ത്തകള്‍ തെറ്റാണെന്നും അതൊരിക്കലും സംഭവിക്കില്ലെന്നും ലിസി ഫേസ്ബുക്കിലൂടെ പറഞ്ഞു. ജോത്സ്യന്റെ നിര്‍ദ്ദേശപ്രകാരം പ്രിയന്റെ ജീവിന്‍ രക്ഷിക്കാന്‍ വേണ്ടിയും കുടുംബത്തിലെ ഐശ്വര്യത്തിന് വേണ്ടിയുമാണ് ലിസി വിവാഹ ബന്ധം വേര്‍പെടുത്തിയത് എന്നായിരുന്നു വാര്‍ത്തകള്‍.

ഞങ്ങളൊരിക്കലും ഒന്നിക്കില്ല, ദയവായി ജീവിക്കാന്‍ അനുവദിയ്ക്കൂ എന്ന് ലിസി

എന്നാല്‍ ഇപ്പോള്‍ പ്രവിച്ചുകൊണ്ടിരിയ്ക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് ലിസി പറഞ്ഞു. ഇപ്പോള്‍ വന്ന ഈ വാര്‍ത്തയും അഭിമുഖവും കെട്ടിച്ചമച്ചതാണെന്നും നടി പ്രതികരിച്ചു.

ഞങ്ങളൊരിക്കലും ഒന്നിക്കില്ല, ദയവായി ജീവിക്കാന്‍ അനുവദിയ്ക്കൂ എന്ന് ലിസി

വിവാഹ മോചനത്തിന്റെ കാരണം എന്താണെന്ന് പ്രിയനും എന്റെ കുട്ടികള്‍ക്കും ബഹുമാനപ്പെട്ട കോടതിയ്ക്കും അറിയാവുന്ന കാര്യമാണ്. ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിയ്ക്കുന്ന വാര്‍ത്ത അടിസ്ഥാന ബന്ധം പോലും ഇല്ലാത്തതാണ്. വിഷയത്തില്‍ ഞാനാരോടും പ്രതികരിച്ചിട്ടില്ല

ഞങ്ങളൊരിക്കലും ഒന്നിക്കില്ല, ദയവായി ജീവിക്കാന്‍ അനുവദിയ്ക്കൂ എന്ന് ലിസി

ഏതൊക്കെ സാഹചര്യങ്ങളിലൂടെ സഞ്ചരിച്ചെന്നും വിവാഹ മോചനം നല്‍കാനുള്ള കാരണം എന്താണെന്നും ഇപ്പോള്‍ ചര്‍ച്ച ചെയ്യാനോ വെളിപ്പെടുത്താനോ കഴിയില്ല.

ഞങ്ങളൊരിക്കലും ഒന്നിക്കില്ല, ദയവായി ജീവിക്കാന്‍ അനുവദിയ്ക്കൂ എന്ന് ലിസി

പ്രിയദര്‍ശനുമായുള്ള വിവാഹ മോചനം നിയമപരമായി പൂര്‍ത്തിയാക്കാന്‍ ഇനി മൂന്ന് മാസത്തെ കാലതാമസമുണ്ട്. അതുവരെ പ്രിയദര്‍ശനെതിരെയുള്ള ഗാര്‍ഹിക പീഡനത്തിന്റെ കേസും തടഞ്ഞുവച്ചിരിയ്ക്കുകയാണ്.

ഞങ്ങളൊരിക്കലും ഒന്നിക്കില്ല, ദയവായി ജീവിക്കാന്‍ അനുവദിയ്ക്കൂ എന്ന് ലിസി

ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ച് നിരന്തരമായി ആക്രമിച്ചുകൊണ്ടിരിയ്ക്കുകയാണ് ചിലര്‍. മറ്റുള്ളവരുടെ സ്വകാര്യതയില്‍ കൈയ്യ്കടത്തി എന്ത് സന്തോഷമാണ് നിങ്ങള്‍ നേടുന്നത്. ദയവായി ജീവിയ്ക്കാന്‍ അനുവദിയ്ക്കൂ- ലിസി പറഞ്ഞു.

English summary
Rumour mills had been abuzz since morning that estranged couple Lissy and Priyadarshan, who have filed for divorce, are getting back together and getting married again! However, putting an end to the speculations, Lissy herself has put up a facebook post denying the news. There are no chances ever of getting back with Priyadarshan, and she would like to be left alone, she writes.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam