സോനാക്ഷിയുമായി അതിരുവിട്ട ബന്ധമില്ല: പ്രഭുദേവ
തന്റെ സങ്കല്‍പ്പത്തിന് അതീതമായി അഭിനയിക്കുന്നതുകൊണ്ടാണ് താന്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രങ്ങളിലെല്ലാം സോനാക്ഷിയെ നായികയാക്കുന്നതെന്ന് നടനും സംവിധായകനുമായ പ്രഭുദേവ.
ഒരു അഭിമുഖത്തിനിടെയാണ് സോനാക്ഷിയെ എല്ലാ ചിത്രങ്ങളും നായികയാക്കുന്നതിനെക്കുറിച്ച് പ്രഭൂദേവ പറഞ്ഞത്. കൃത്യസമയത്ത് ഷൂട്ടിങ്ങിനെത്തുകയും ഒരിക്കലും അനിഷ്ടം കാണയ്ക്കാതെ ആത്മാര്‍ത്ഥമായി ജോലിചെയ്യുകയും ചെയ്യുന്ന സോനാക്ഷിയുടെ മനോഭാവമാണ് തന്നെ ആകര്‍ഷിയ്ക്കുന്നതെന്ന് പ്രഭുദേവ പറയുന്നു.

ഒരുഷോട്ടിനായിപ്പോലും വരാന്‍ അവര്‍ക്ക് മടിയില്ല. ചിത്രം കണ്ട് നന്നായി വിലയിരുത്താന്‍ അവര്‍ക്ക് കഴിവുണ്ട്. മാത്രമല്ല അതിസുന്ദരിയും കൂടിയാണ്. ഇക്കാര്യങ്ങള്‍ എല്ലാംകൊണ്ടുതന്നെയാണ് ഞാന്‍ സോനാക്ഷിയെ നായികയാക്കുന്നത്- പ്രഭുദേവ പറയുന്നു.
സിനിമാലോകമായതിനാല്‍ ഒന്നില്‍ക്കൂടുതല്‍ ചിത്രങ്ങളില്‍ ഒരുനടിയെത്തന്നെ അഭിനയിപ്പിച്ചാല്‍ ഗോസിപ്പുകളുണ്ടാവുക സ്വാഭാവികമാണെന്നും പ്രഭുദേവ പറയുന്നു.
സോനാക്ഷിയും ഞാനും തമ്മില്‍ അരുതാത്ത ബന്ധമുള്ളതായി വാര്‍ത്തകള്‍ വരുന്നുണ്ട്. ഒരേ തൊഴില്‍ ചെയ്യുന്നവര്‍ എന്ന നിലയ്ക്ക് കണ്ടുമുട്ടാറുണ്ട് എന്നതൊഴിച്ചാല്‍ ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം അവിഹിതബന്ധത്തിന്റെ പരിധിയില്‍ പെടുന്നതല്ല- താരം പറയുന്നു. വിവാഹബന്ധവും പ്രണയബന്ധവും നഷ്ടപ്പെട്ടതില്‍ വിഷമമില്ലേയെന്ന ചോദ്യത്തിന്. എല്ലാം നല്ലതിനാണെന്നും ദൈവം കാണിയ്ക്കുന്ന വഴിയില്‍ താന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രഭു മറുപടി നല്‍കുന്നു.


Click it and Unblock the Notifications