»   » മമ്മൂട്ടിയും മോഹന്‍ലാലും ഇതുവരെ വിളിച്ചില്ല എന്ന് ദേശീയ പുരസ്‌കാരം നേടിയ നടി സുരഭി

മമ്മൂട്ടിയും മോഹന്‍ലാലും ഇതുവരെ വിളിച്ചില്ല എന്ന് ദേശീയ പുരസ്‌കാരം നേടിയ നടി സുരഭി

By: Rohini
Subscribe to Filmibeat Malayalam

ഈ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം മലയാളിയായ സുരഭി ലക്ഷ്മി എന്ന നടിയ്ക്കാണെന്ന് പറഞ്ഞപ്പോള്‍ പലര്‍ക്കും ആ മുഖം ഓര്‍മയുണ്ടായിരുന്നില്ല. മീഡിയ വണ്ണിലെ എം80 മൂസ എന്ന പരിപാടി കാണുന്നവര്‍ പോലും നമ്മുടെ പാത്തുവിനാണ് പുരസ്‌കാരം എന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിക്കാണും.

മീരാജാസ്മിന് ശേഷം സുരഭി, 14 വര്‍ഷത്തിനു ശേഷം മികച്ച നടി, സുരഭി റോക്സ് !!

എന്ന് നിന്റെ മൊയ്തീന്‍, തിരക്കഥ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളിലൊക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും സുരഭി ലക്ഷ്മി എന്ന നടിയെ അധികമാര്‍ക്കും പരിചയമില്ലായിരുന്നു, മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരഭിയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.

ദേശീയ പുരസ്‌കാരം

അനില്‍ തോമസ് സംവിധാനം ചെയ്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരഭിയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. ഐശ്വര്യ റായി ഉള്‍പ്പടെയുള്ളവര്‍ക്കൊപ്പം മത്സരിച്ചാണ് പേരില്ലാത്ത കഥാപാത്രത്തിന് സുരഭി പുരസ്‌കാരം നേടിയത്. അക്ഷയ് കുമാറാണ് മികച്ച നടന്‍.

വിളിച്ചഭിനന്ദിച്ചവര്‍

പുരസ്‌കാര ലബ്ധിയ്ക്ക് ശേഷം ഒത്തിരി സ്വീകരണങ്ങളും അഭിനന്ദനങ്ങളും കിട്ടി എന്ന് എറണാകുളത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സുരഭി പറഞ്ഞു. അവാര്‍ഡ് കിട്ടിയശേഷം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ കെ ബാലനും വിളിച്ച് അഭിനന്ദിച്ചിരുന്നു.

അവരാരും വിളിച്ചില്ല

മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും ഇതുവരെ വിളിച്ചിട്ടില്ല. രണ്ടുമൂന്ന് ദിവസം ഫോണ്‍ ഓഫായിരുന്നു. ഒരുപക്ഷേ വിളിച്ചിട്ട് കിട്ടാത്തതാവാം. അല്ലെങ്കില്‍ തിരക്ക് കഴിഞ്ഞ് വിളിക്കാമെന്ന് അവര്‍ കരുതുന്നുണ്ടാകുമെന്നും സുരഭി പറഞ്ഞു.

സെലക്ടീവാകില്ല

ദേശീയ അവാര്‍ഡ് കിട്ടിയെന്ന് പറഞ്ഞ് സെലക്ടീവായാല്‍ ഞാന്‍ ഈച്ചയാട്ടി വീട്ടില്‍ ഇരിക്കുകയേയുളളുവെന്ന് ബോധ്യമുണ്ട്. അതിനാല്‍ സീരിയസായ റോളുകള്‍ മാത്രമല്ല എല്ലാ കഥാപാത്രങ്ങളും ചെയ്യുമെന്നും സുരഭി വ്യക്തമാക്കി.

ഭാവി പരിപാടി

അവാര്‍ഡിനുശേഷം പുതിയ ചിത്രത്തിലേക്ക് ക്ഷണമൊന്നും വന്നിട്ടില്ല. കമ്മട്ടിപ്പാടത്തിന്റെ ക്യാമറാമാനായ അജിത്ത്കുമാറിന്റെ പുതിയ സിനിമയില്‍ നല്ല വേഷം ലഭിച്ചിട്ടുണ്ട്. ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. അന്യഭാഷാ ചിത്രങ്ങളില്‍ അവസരം ലഭിച്ചാല്‍ ചെയ്യും. മലയാളത്തിലെ എല്ലാ പ്രമുഖരോടൊപ്പവും അഭിനയിക്കണമെന്നാണ് ആഗ്രഹമെന്നും സുരഭി പറഞ്ഞു.

English summary
Not insistent on doing only serious roles: Surabhi
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam