Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
സിനിമ ചെയ്യാന്‍ എറ്റവും എളുപ്പം ഈ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം, തുറന്നുപറഞ്ഞ് സംവിധായകന് മണിരത്നം
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഒന്നടങ്കം പ്രിയങ്കരനായ സംവിധായകനാണ് മണിരത്നം. അദ്ദേഹത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളെല്ലാം ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്ക്കുന്നവയാണ്. വിവിധ ഭാഷകളിലെ സൂപ്പര്‍ താരങ്ങളെയെല്ലാം നായകന്മാരാക്കി ശ്രദ്ധേയ സിനിമകളാണ് മണിരത്നം ഒരുക്കിയത്. മലയാളത്തില്‍ നിന്ന് മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളെല്ലാം മണിരത്നം സിനിമകളില്‍ ഭാഗമായി. മിക്ക താരങ്ങളും മണിരത്നത്തിനൊപ്പം പ്രവര്‍ത്തിക്കണമെന്ന ആഗ്രഹം പങ്കുവെക്കാറുണ്ട്.

സിനിമയിലെ മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന സംവിധായകന് കൂടിയാണ് അദ്ദേഹം. അതേസമയം ഇതുവരെ സിനിമ ചെയ്തതില്‍ ഏത് താരങ്ങള്‍ക്കൊപ്പമാണ് എളുപ്പത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചതെന്ന് പറയുകയാണ് മണിരത്നം. മോഹന്‍ലാലും കമല്‍ഹാസനുമാണ് ആ താരങ്ങളെന്ന് സംവിധായകന് പറഞ്ഞു. ഇതിന്റെ കാരണവും സംവിധായകന് പറയുന്നു; 'മോഹന്‍ലാലും കമല്‍ഹാസനും കഥാപാത്രങ്ങളെ സ്വമേധയാ ജീവസുറ്റതാക്കുന്നു, ഒരു ഫിലിംമേക്കര്‍ എന്ന നിലയില്‍ അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് എളുപ്പമാണ്'.
ഗ്ലാമര്‍ ലുക്കില്‍ നടി കരിഷ്മ താനയുടെ ചിത്രങ്ങള്‍, ഫോട്ടോസ് കാണാം
ഉണരൂ, ഇരുവര്‍ തുടങ്ങിയവയാണ് മോഹന്‍ലാലിനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്ത സിനിമകള്‍. മോഹന്‍ലാല്‍-മണിര്തനം കൂട്ടുകെട്ടിലെ രണ്ട് ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. ഇരുവര്‍ എക്കാലത്തെയും മികച്ച ക്ലാസിക്ക് ചിത്രങ്ങളില്‍ ഒന്നായാണ് അറിയപ്പെടുന്നത്. മോഹന്‍ലാലിന്റെ കരിയറിലും വഴിത്തിരിവായി മാറിയിരുന്നു സിനിമ. കമല്‍ഹാസനൊപ്പം ചെയ്ത നായകന് എന്ന ചിത്രവും മണിരത്നത്തിന്റെതായി വലിയ വിജയമായി മാറി.
Recommended Video
പൊന്നിയിന്‍ ശെല്വന് ആണ് സംവിധായകന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. വമ്പന്‍ താരനിര എത്തുന്ന സിനിമയില്‍ മലയാളത്തില്‍ നിന്ന് ജയറാം, ലാല്‍, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. നെറ്റ്ഫ്ളിക്സില്‍ വരാനിരിക്കുന്ന നവരസ വെബ് സീരീസും മണിരത്നത്തിന്റെ നേതൃത്വത്തിലാണ് ഒരുങ്ങിയത്. ആഗസ്റ്റ് 6നാണ് നവരസ റിലീസ് ചെയ്യുക.
-
'സാമന്തയെ ആദ്യം കണ്ട മൊമന്റ് ഭയങ്കര ഫണ്ണിയാണ്, ആൾ സെറ്റിലേക്ക് വന്നാലേ എനർജിയാണ്; ദുൽഖർ ജ്യേഷ്ഠനെ പോലെ': ദേവ്
-
'പത്ത് വർഷത്തെ പ്രണയം, ഞങ്ങളുടേത് സൂഫിയോ ശാകുന്തളം പോലെയോ അല്ല; പക്ഷേ രസകരമായ ഒരു കാര്യമുണ്ട്!': ദേവ് മോഹൻ
-
ലാലേട്ടന്റെ കൂടെ സിംഗപ്പൂരില്‍ പോയവനെ പോലീസ് അകത്താക്കി; കാരണമായത് മൂന്ന് ചോദ്യങ്ങള്‍!