പ്രേമത്തിന് ശേഷം 'പാട്ട്! പുതിയ സിനിമ പ്രഖ്യാപിച്ച് അല്‍ഫോണ്‍സ് പുത്രന്‍! നായകന്‍ ഫഹദ്
പ്രേമത്തിന്റെ വലിയ വിജയത്തിന് പിന്നാലെ പുതിയ സിനിമ പ്രഖ്യാപിച്ച് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. പാട്ട് എന്ന് പേരിട്ട സിനിമയില്‍ ഫഹദ് ഫാസിലാണ് നായക വേഷത്തില്‍ എത്തുന്നത്. പ്രേമത്തിന് ശേഷം അഞ്ച് വര്‍ഷം കഴിഞ്ഞാണ് സംവിധായകന്‍ പുതിയ ചിത്രവുമായി എത്തുന്നത്. സംഗീതത്തിന് വലിയ പ്രാധാന്യം നല്‍കിയൊരുക്കുന്ന സിനിമ യുജിഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സക്കറിയ തോമസ്, ആല്‍വിന്‍ ആന്റണി തുടങ്ങിയവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

Recommended Video
ഇത്തവണ മലയാളത്തില്‍ മാത്രമായി ഒരുക്കുന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നതും അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ്. അഭിനയിക്കുന്നവരെയും പിന്നണിയില്‍ പ്രവൃത്തിക്കുന്നവരെയും കുറിച്ച് പിന്നീട് അറിയിക്കുമെന്ന് അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. അതേസമയം അല്‍ഫോണ്‍സിന്റെ പുതിയ സിനിമയ്ക്ക് ആശംസകളുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. പുതിയ ചിത്രത്തിനായി വലിയ തയ്യാറെടുപ്പുകളാണ് സംവിധായകന്‍ നടത്തിയിരുന്നത്.
സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തിനായി സംഗീതം പഠിക്കാനായും സംവിധായകന്‍ സമയം കണ്ടെത്തിയിരുന്നു. അതേസമയം നേരം എന്ന ചിത്രത്തിലൂടെയായിരുന്നു അല്‍ഫോണ്‍സ് പുത്രന്റെ സംവിധായക ആരങ്ങേറ്റം. മലയാളത്തിലും തമിഴിലുമായി ഒരുക്കിയ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ആദ്യ ചിത്രത്തിനേക്കാള്‍ വലിയ വിജയമാണ് അല്‍ഫോണ്‍സ് പുത്രന്റെ രണ്ടാമത്തെ സിനിമ നേടിയത്. നിവിന്‍ പോളി നായകവേഷത്തില്‍ എത്തിയ പ്രേമം തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു.
മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രം നേട്ടമുണ്ടാക്കിയിരുന്നു. നിവിന്‍ പോളിയുടെ താരമൂല്യം ഉയര്‍ത്തിയ ചിത്രം കൂടിയായിരുന്നു പേമം. കേരളത്തിലെന്ന പോലെ തമിഴ്‌നാട്ടിലും ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. പ്രേമത്തില്‍ അഭിനയിച്ച മിക്ക താരങ്ങളും പിന്നീട് തെന്നിന്ത്യന്‍ സിനിമാലോകത്ത് സജീവമായിരുന്നു. അടുത്തിടെയാണ് പ്രേമം റിലീസ് ചെയ്തതിന്റെ അഞ്ചാം വാര്‍ഷികം അണിയറ പ്രവര്‍ത്തകര്‍ ആഘോഷിച്ചത്.
പ്രേമത്തിന്‌റെ വിജയത്തിന് പിന്നാലെ തെന്നിന്ത്യയില്‍ നിരവധി ആരാധകരെ ലഭിച്ച സംവിധായകന്‍ കൂടിയാണ് അല്‍ഫോണ്‍സ് പുത്രന്‍. ഇരുനൂറിലധികം ദിവസങ്ങളാണ് സംവിധായകന്റെ രണ്ടാമത്തെ ചിത്രമായ പ്രേമം തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. അതേസമയം സംവിധാനത്തിന് പുറമെ ഏഡിറ്റിങ്ങിലും തിളങ്ങിയ ആളാണ് അല്‍ഫോണ്‍സ് പുത്രന്‍. മുന്‍പ് മോഹന്‍ലാല്‍ ചിത്രം ഒപ്പത്തിന്റെ ട്രെയിലര്‍ എഡിറ്റ് ചെയ്തത് അല്‍ഫോണ്‍സ് പുത്രനായിരുന്നു. സംവിധാനത്തിന് പുറമെ അഭിനേതാവായും തിളങ്ങിയിരുന്നു അല്‍ഫോണ്‍സ് പുത്രന്‍.


Click it and Unblock the Notifications