മേഘ്‌ന രാജിന്റെ കുഞ്ഞ് ജനിച്ച ഈ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്, ചിരുവിന്റെ ആത്മിവിന് സന്തോഷമാവും

ഒരുമിച്ച് ജീവിച്ച് കൊതി തീരും മുന്‍പേ മേഘ്‌ന രാജിനെ തനിച്ചാക്കി ചിരജ്ജീവി സര്‍ജ്ജ യാത്രയായി. ഒട്ടും പ്രതീക്ഷിക്കാത്ത ചിജ്ജീവിടയുടെ മരണത്തെക്കാള്‍ ആരാധകരെ കരയിപ്പിച്ചത് മേഘ്‌നരാജിന്റെ അവസ്ഥയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചിരജ്ജീവി മരണപ്പെടുമ്പോള്‍ മേഘ്‌ന നാല് മാസം ഗര്‍ഭിണിയായിരുന്നു. ചിരുവിന്റെ വേര്‍പാടില്‍ നിന്ന് മേഘ്‌നയെ കരയകറ്റിയത് ഭര്‍ത്താവിന്റെ ഓര്‍മകള്‍ തന്നെയാണ്. കരുത്ത് പകര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരാധകരുടെ കൂടെ തന്നെ നിന്നു.

ചിരു ഇല്ലാതിരുന്നിട്ടും മേഘ്‌ന രാജിന്റെ ബേബി ഷവര്‍ ചടങ്ങുകളെല്ലാം കുടുബം കഴിവതും ആഘോഷമാക്കാന്‍ ശ്രമിച്ചു. എന്തിനും പിന്തണ നല്‍കി സോഷ്യല്‍ മീഡിയ ഉണ്ടായിരുന്നു. മേഘ്‌നയുടെ ബേബി ഷവര്‍ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മേഘ്‌നയുടെയും ചിരുവിന്റെയും കുഞ്ഞിന്റെ ചിത്രമാണ്.

ജൂനിയര്‍ ചിരജ്ജീവിയെ കൈയ്യിലെടുത്ത് അനുജന്‍ ധ്രുവ് സര്‍ജ്ജ നില്‍ക്കുന്ന ചിത്രം ഇതിനോകം വൈറലായിക്കഴിഞ്ഞു. ആണ്‍കുഞ്ഞാണ്.. ചിരുവിന്റെ പുനര്‍ജന്മമാണ് ഈ കുഞ്ഞെന്നാണ് ആരാധകര്‍ പറയുന്നത്. ആ പറയുന്നതിനെ ഊട്ടിയുറപ്പിയ്ക്കാന്‍ മറ്റൊരു കാരണം കൂടെയിതാ.

meghanaraj-

ഒക്ടോബര്‍ മാസം തങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് ചിരജ്ജീവി സര്‍ജ്ജയുടെ കുടുംബം പറയുന്നു. ചിരജ്ജീവി സര്‍ജ്ജ ജനിച്ചതും അനുജന്‍ ധ്രുവ് സര്‍ജ്ജ ജനിച്ചതും ഒക്ടോബര്‍ മാസത്തിലാണ്. ഇപ്പോള്‍ ഇതാ ജൂനിയര്‍ ചിരജ്ജീവി ജനിച്ചിരിയ്ക്കുന്നതും ഒക്ടോബര്‍ മാസത്തില്‍ തന്നെ. പക്ഷെ ഒക്ടോബര്‍ 22 എന്ന ഈ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടെ മേഘ്‌ന രാജിന്റെ ജീവിതത്തിനുണ്ട്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഒക്ടോബര്‍ 22 നാണ് മേഘ്‌ന രാജിന്റെയും ചിരജ്ജീവി സര്‍ജ്ജയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. കുഞ്ഞ് ജനിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ മേഘ്‌ന രാജിന്റെ അച്ഛന്‍ സുന്ദര്‍ രാജാണ് ഇക്കാര്യം പറഞ്ഞത്. ഇതിനെയാണ് വിധി എന്ന് പറയുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസമാണ് ഞങ്ങള്‍ ചിരുവിനെ മരുമകനായി സ്വീകരിച്ചത്. അതേ ദിവസം വീണ്ടും ഒരിക്കല്‍ കൂടെ ഈ ലോകത്തേക്ക് അവനെ സ്വീകരിയ്ക്കുന്നു- സുന്ദര്‍ രാജ് പറഞ്ഞു.

Recommended Video

മേഘ്‌നക്ക് ചിരഞ്ജീവിയായി കുഞ്ഞു പിറന്നു..പുനർജന്മമെന്ന് നടി| Filmibeat Malayalam

നവംബറിലായിരുന്നു ആദ്യം മേഘ്‌ന രാജിന് ഡെലവിറി ഡേറ്റ് പറഞ്ഞിരുന്നത്. എന്നാല്‍ അവസാനത്തെ സ്‌കാനിങില്‍ ഒക്ടോബര്‍ മാസം അവസാനത്തോടെ ഏത് ദിവസവും പ്രതീക്ഷിക്കാം എന്ന് ഡോക്ടര്‍ അറിയിച്ചരുന്നുവത്രെ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X