എനിക്കാരും അതിന് പ്രത്യേകം പണം തന്നിട്ടില്ല; കാജല്‍ വ്യക്തമാക്കുന്നു
മറ്റ് നടിമാരെ പോലെയല്ല, കാജല്‍ അഗര്‍വാള്‍ തന്റെ സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും സജീവമായി പങ്കെടുക്കാറുണ്ട്. ടിവി അഭിമുഖങ്ങളായാലും പ്രസ് മീറ്റായാലും കോളേജ് ഷോ ആയാലും ഒന്നും വിടാറില്ല.
എന്നാല്‍ പ്രമോഷന് വേണ്ടി നടിയ്ക്ക് പ്രത്യേകം പണം കൊടുക്കാറുണ്ട് എന്ന് ചില കിംവദന്തികള്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. നേനു രാജ നേനു മന്ത്രി എന്ന ചിത്രത്തിന്റെ പ്രമോഷന് പങ്കെടുക്കാന്‍ നടിയ്ക്ക് നിര്‍മാതാവ് പ്രതിഫലത്തിന് പുറമെ മുപ്പത് ലക്ഷം രൂപ നല്‍കി എന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ വാര്‍ത്ത കാജല്‍ നിഷേധിച്ചു. അങ്ങനെ ആരും എനിക്ക് പ്രത്യേകം പണം തന്നിട്ടില്ല എന്നും അതെന്റെ കടമയാണെന്നും കാജല്‍ പറയുന്നു. സിനിമയില്‍ കരാറൊപ്പ് വയ്ക്കുമ്പോള്‍ തന്നെ, പ്രമോഷന്‍ പരിപാടികളിലും പങ്കെടുക്കണം എന്ന് ഒപ്പുവയ്ക്കുന്നുണ്ട്. ചിലര്‍ നല്ല രീതിയില്‍ തങ്ങളുടെ സിനിമ പ്രമോട്ട് ചെയ്യും, മറ്റു ചിലര്‍ മിതമായും. വളരെ ആസ്വദിച്ചാണ് ഞാന്‍ എന്റെ സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ പൂര്‍ത്തിയാക്കിയത്- കാജല്‍ പറഞ്ഞു.
അതേ സമയം കാജലും റാണ ദഗ്ഗുപതിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ നേനു രാജ നേനു മന്ത്രി എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നോറുകയാണ്. ചിത്രത്തിലെ കാജലിന്റെ അഭിനയം 'കരിയര്‍ ബെസ്റ്റ്' ആണെന്നാണ് വിലയിരുത്തലുകള്‍


Click it and Unblock the Notifications