മണിരത്‌നത്തിന്റെ സിനിമയില്‍ ഞാനില്ല: നിവിന്‍ പോളി
'കടല്‍' എന്ന ചിത്രത്തിന് ശേഷം തമിഴിലെ പ്രശസ്ത സംവിധായകന്‍ മണിരത്‌നം ഒരുക്കുന്ന പുതിയ ചിത്രത്തെ കുറിച്ച് നിരവധി വാര്‍ത്തകള്‍ ഇതിനകം തന്നെ വന്നു കഴിഞ്ഞു. 1986 ല്‍ മണിരത്‌നം തന്നെ സംവിധാനം ചെയ്ത്് പുറത്തിറങ്ങിയ 'മൗനരാഗം' എന്ന ചിത്രത്തിന്റെ റീമാക്കാണ് പുതിയ ചിത്രമെന്നും വാര്‍ത്തകള്‍ വന്നു.
സിനിമയെക്കാളേറെ അതിലഭിനയിക്കുന്ന താരങ്ങളെ സംബന്ധിച്ച വാര്‍ത്തകളാണ് വന്നുകൊണ്ടിരുന്നത്. 'ബാംഗ്ലൂര്‍ ഡെയ്‌സി'ന് ശേഷം നിവിന്‍ പോളിയും ദുല്‍ഖര്‍ സല്‍മാനും മണിരത്‌നം ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നു എന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നു.

എന്നാല്‍ നിവിന്‍ പോളി ഇപ്പോള്‍ വാര്‍ത്ത നിഷേധിച്ചിരിക്കുകയാണ്. മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ താന്‍ അഭിനയിക്കുന്നില്ലെന്ന് നിവിന്‍ പോളി അറിയിച്ചു. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന 'പ്രേമ'ത്തിലാണ് നിവിനിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
കാര്‍ത്തിയും മോഹനുമായിരുന്നു 1986 ല്‍ മൗനരാഗം എന്ന ചിത്രത്തില്‍ അഭിനയിച്ചത്. ഇതില്‍ മോഹന്‍ അവതരിപ്പിച്ച ചന്ദ്രകുമാര്‍ എന്ന കഥാപാത്രമായാണ് നിവിന്‍ പോളി എത്തുന്നതെന്നും വാര്‍ത്തകളുണ്ടായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രത്തില്‍ ബോളിവുഡ് താരം അലിയ ഭട്ടാണ് നായിക എന്നും കേട്ടു.


Click it and Unblock the Notifications