പ്രഭാസിന് വേണ്ടി ആ 'കാമുകിയെ' കണ്ടെത്തിയത് അനുഷ്‌കയാണ്, ആരും കുശുമ്പ് പറയേണ്ട !

By Rohini

പ്രഭാസ് നായകനായി എത്തുന്ന സാഹോ എന്ന ചിത്രത്തിന് അങ്ങനെ ഏറെ പാട് പെട്ട് ഒരു നായികയെ കിട്ടി. ഒമ്പത് കോടി രൂപയ്ക്കാണ് ചിത്രത്തില്‍ ബോളിവുഡ് താരം ശ്രദ്ധ കപൂറിനെ കരാറൊപ്പുവച്ചത്. എന്നാല്‍ ശ്രദ്ധയെ ചിത്രത്തിലേക്ക് കടത്തിവിട്ടത് ആരാണെന്ന് അറിയാമോ, സാക്ഷാല്‍ അനുഷ്‌ക ഷെട്ടി.

അനുഷ്‌ക ഷെട്ടിയാണ് ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത് എന്ന് തുടക്കം മുതലേ വാര്‍ത്തകളുണ്ടായിരുന്നു. പ്രഭാസിനൊപ്പം അനുഷ്‌ക ചേര്‍ന്ന് അഭിനയിക്കുന്നത് കാണാന്‍ ആരാധകര്‍ക്കും ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അമിതമായ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കാത്തത് കൊണ്ട് അനുഷ്‌കയ്ക്ക് അവസരം നഷ്ടപ്പെട്ടു.

anushka-prabhas

എന്നാല്‍ അനുഷ്‌കയെ മുഷിപ്പിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് ഒട്ടും താത്പര്യമില്ലായിരുന്നു. അതുകൊണ്ട് തന്നെ സാഹോയില്‍ പ്രഭാസിന്റെ നായികയായി ആരെ പരിഗണിച്ചാലും, പ്രഭാസിന് മുന്‍പേ അത് അറിയിച്ചിരുന്നത് അനുഷ്‌കയെ ആയിരുന്നുവത്രെ.

ദീപിക പദുക്കോണിനെയും, കത്രീന കൈഫിനെയുമൊക്കെ പരിഗണിച്ച കാര്യം അനുഷ്‌കയോട് പറഞ്ഞിരുന്നു. എന്നാല്‍ ശ്രദ്ധ കപൂറായിരിക്കും പ്രഭാസിന് ഏറ്റവും മികച്ച പെയര്‍ എന്ന് അനുഷ്‌കയും പറഞ്ഞതോടെ നടിയോട് സംസാരിച്ചു. അതിന് ശേഷമാണത്രെ പ്രഭാസ് പോലും അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X