200 കോടി നേടിയ ആ ബ്ലോക്ബസ്റ്റര്‍ ചിത്രം കൈവിട്ടതിനെ കുറിച്ച് അനുപമ പരമേശ്വരന്‍
ഏറ്റവും പുതിയ ചിത്രമായ രാക്ഷസുഡു പ്രേക്ഷകര്‍ സ്വീകരിച്ച സന്തോഷത്തിലാണ് അനുപമ പരമേശ്വരന്‍. മലയാളിയാണെങ്കിലും അനുപമയ്ക്ക് താരമൂല്യവും മാര്‍ക്കറ്റുമുള്ളത് തെലുങ്ക് സിനിമാ ലോകത്ത് തന്നെയാണ്. ഒന്നിനുപിറകെ ഒന്നായി സിനിമകളുമായി തിരക്കിലാണ് തെലുങ്കില്‍ അനു.
ആ തിരിക്കില്‍ കൈവിട്ടുപോയത് ഒരു ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ചിത്രമാണ്. സമാന്തയുടെ കരിയറില്‍ ഏറ്റവും വലിയ നേട്ടമായ രംഗസ്ഥലം എന്ന ചിത്രത്തിലെ അവസരം ആദ്യം വന്നത് അനുപമയ്ക്കായിരുന്നുവത്രെ. എന്നാല്‍ മറ്റ് കമ്മിറ്റ്‌മെന്റ്‌സുകള്‍ കാരണം ആ സിനിമ ചെയ്യാന്‍ കഴിഞ്ഞില്ല എന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ അനുപമ പറഞ്ഞു.

രംഗസ്ഥലത്തിലെ സമാന്തയുടെ രാമലക്ഷ്മി എന്ന വേഷം ഏറെ ശ്രദ്ധനേടിയതാണ്. രാം ചരണ്‍ നായകനായി എത്തിയ ചിത്രം സമാന്തയുടെ അഭിനയം കൊണ്ടാണ് ഇത്ര വലിയ വിജയം നേടിയത് എന്ന് പറഞ്ഞാലും കൂടി പോകില്ല. 200 കോടി ക്ലബ്ബില്‍ കടന്ന ചിത്രമാണ് രംഗസ്ഥലം. രംഗസ്ഥലത്തിന് ഏറ്റവും അനിയോജ്യ സമാന്ത തന്നെയായിരുന്നു എന്ന് അനുപമ പറയുന്നു. കഥാപാത്രത്തോട് സമാന്ത അത്രയേറെ നിതീ പുലര്‍ത്തി. വളരെ അധികം പെര്‍ഫക്ട് ആയിട്ടുള്ള അഭിനയമായിരുന്നു സമാന്തയുടേത്- അനുപമ പറഞ്ഞു.


Click it and Unblock the Notifications