»   » ഈ പ്രായത്തില്‍ ഇത്ര മനോഹരമായി ആക്ഷന്‍ സീക്വന്‍സ് ചെയ്യാന്‍ മോഹന്‍ലാലിനെ കഴിയൂ, പറയുന്നത് ആരാ ??

ഈ പ്രായത്തില്‍ ഇത്ര മനോഹരമായി ആക്ഷന്‍ സീക്വന്‍സ് ചെയ്യാന്‍ മോഹന്‍ലാലിനെ കഴിയൂ, പറയുന്നത് ആരാ ??

Posted By: Nihara
Subscribe to Filmibeat Malayalam

പുലിമുരുകന്‍ കണ്ടവരാരും ചിത്രത്തിലെ ആക്ഷന്‍ സീനുകള്‍ മറന്നു കാണാനിടയില്ല. ആക്ഷന്‍ കൊറിയോഗ്രാഫിയില്‍ പുലിയായ പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്റെ സ്റ്റണ്ട് കൈകാര്യം ചെയ്തത്. ദേശീയ അവാര്‍ഡ് നേടുന്ന ആദ്യത്തെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ കൂടിയാണ് പീറ്റര്‍ ഹെയ്ന്‍. പൊതുവേ ആക്ഷന്‍ സിനിമകളോട് അതീവ താല്‍പര്യമുള്ള അഭിനേതാവാണ് മോഹന്‍ലാല്‍. മോഹന്‍ലാലും പീറ്റര്‍ ഹെയ്‌നും ഒരുമിച്ചപ്പോള്‍ അത് യഥാര്‍ത്ഥത്തില്‍ മലയാള സിനിമ ഇന്നുവരെ കാണാത്ത തരത്തിലുള്ള വിഷ്വല്‍ ട്രീറ്റായി മാറി.

മലയാള സിനിമയ്ക്ക് കേട്ടു കേള്‍വി മാത്രമായിരുന്ന നൂറു കോടി നേട്ടത്തിലേക്ക് പുലിമുരുകന്‍ എത്തിയതിനു പിന്നില്‍ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി മാറിയ പുലിമുരുകന് ശേഷം മറ്റൊരു ആഗ്രഹമാണ് ഈ സ്റ്റണ്ട് കൊറിയോഗ്രാഫറുടെ മനസ്സിലുള്ളത്. മോഹന്‍ലാലിനെ നായകനാക്കി ആക്ഷന്‍ ചിത്രമൊരുക്കാന്‍ താല്‍പര്യമുണ്ടെന്ന് കഴിഞ്ഞ ദിവസാണ് പീറ്റര്‍ ഹെയ്ന്‍ വ്യക്തമാക്കിയത്. പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട പുലിമുരുകന്‍ താനായിരുന്നു സംവിധാനം ചെയ്യുന്നതെങ്കില്‍ ഇത്തരത്തിലായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആക്ഷന്‍ രംഗങ്ങളില്‍ അതീവ തല്‍പ്പരനായ മോഹന്‍ലാല്‍

ആക്ഷന്‍ ചിത്രങ്ങളില്‍ പ്രത്യേക താല്‍പര്യമുള്ളയാളാണ് മോഹന്‍ലാല്‍. ആക്ഷന്‍ ചിത്രവുമായി താരമെത്തിയപ്പോഴൊക്കെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്. ആക്ഷന്‍ വിഭാഗത്തില്‍ തന്നെ ഒട്ടേറെ മാറ്റങ്ങളോടൊപ്പം സഞ്ചരിക്കാന്‍ മോഹന്‍ലാലിന് കഴിഞ്ഞിട്ടുമുണ്ട്.

ഈ പ്രായത്തിലും ഇത്ര മനോഹരമായി ആക്ഷന്‍ സീനുകള്‍ ചെയ്യുന്നു

മോഹന്‍ലാലിന്റെ പ്രായമെത്തുമ്പോള്‍ താന്‍ ഈ രംഗത്ത് ഉണ്ടാവുമോയെന്നുള്ള ഉറപ്പ് പോലും തനിക്കില്ലെന്ന് പീറ്റര്‍ ഹെയ്ന്‍ പറയുന്നു. പ്രായത്തെ വക വെക്കാതെ ഇത്രയും മനോഹരമായി ആക്ഷന്‍ സീനുകള്‍ കൈകാര്യം ചെയ്യുന്ന മോഹന്‍ലാലിനെക്കുറിച്ച് വാചാലനാവുകയാണ് ഇദ്ദേഹം.

മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കും

മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് പീറ്റര്‍ ഹെയ്ന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം അറിഞ്ഞതോടെ മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്. ആക്ഷന്‍ സിനിമകളുടെ തമ്പുരാക്കന്‍മാരുടെ സംഗമത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

മോഹന്‍ലാലിന്റെ അര്‍പ്പണബോധത്തെക്കുറിച്ച് ആക്ഷന്‍ കൊറിയോഗ്രാഫര്‍ പറയുന്നത്

12 വയസ്സുകാരനായ കുട്ടിയുടെ മനസ്സുമായാണ് മോഹന്‍ലാല്‍ പുലിമുരുകന്റെ ഷൂട്ടിങ്ങ് സെറ്റില്‍ പെരുമാറിയത്. തന്റെ ഗുരുവില്‍ നിന്നും കാര്യങ്ങളെല്ലാം കൃത്യമായി പഠിച്ചെടുക്കാന്‍ ആഗ്രഹിക്കുന്ന എല്ലാത്തിലും കൗതുകവും ജിജ്ഞാസയുമുള്ള 12 കാരന്റെ മനസ്സായിരുന്നു മോഹന്‍ലാലില്‍ കണ്ടത്.

പുലിമുരുകനിലൂടെ മലയാളത്തിലേക്ക്

തെന്നിന്ത്യന്‍ സിനിമകളിലെ ആക്ഷന്‍ വിഭാഗം കൈകാര്യം ചെയ്തിരുന്ന പീറ്റര്‍ ഹെയ്ന്‍ പുലിമുരുകനിലൂടെയാണ് മലയാള സിനിമയിലേക്കെത്തിയത്. ആദ്യ മലയാള ചിത്രത്തിലൂടെ തന്നെ മികച്ച ആക്ഷന്‍ കൊറിയോഗ്രാഫര്‍ക്കുള്ള പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. അന്യന്‍, സിവാജി, എന്തിരന്‍, ഗജിനി, ഏഴാം അറിവ്, രാവണന്‍, ബാഹുബലി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ആക്ഷനൊരുക്കിയത് ഇദ്ദേഹമാണ്.

ബഹുഭാഷാ ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ്

മോഹന്‍ലാലിനെ നായകനാക്കി രാജ്യാന്തര നിലവാരത്തിലുള്ള ആക്ഷന്‍ ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് പീറ്റര്‍ ഹെയ്ന്‍. ഇന്ത്യന്‍ സിനിമയെന്നതിനേക്കാളുപരി ഇംഗ്ലീഷ്, ചൈനീസ് ഭാഷകളിലും ചിത്രമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുലിമുരുകന്‍ സംവിധാനം ചെയ്തിരുന്നുവെങ്കില്‍

ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിരുന്നുവെങ്കിലും പുലിമുരുകനിലെ ആക്ഷന്‍ സീക്വന്‍സുകളില്‍ സംതൃപ്തനല്ല പീറ്റര്‍ ഹെയ്ന്‍. താനാണ് ഈ ചിത്രത്തിന്റെ സംവിധായകനെങ്കില്‍ ചിത്രം മറ്റൊന്നാകുമായിരുന്നു. കേരളത്തിലെ ആരാധകരെ മാത്രം ലക്ഷ്യം വെച്ചാണ് ചിത്രം ഒരുക്കിയത്. തന്റെ പ്രതീക്ഷ അതിനും അപ്പുറത്തായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വില്ലന്‍, രണ്ടാമൂഴം തുടങ്ങിയ ചിത്രങ്ങളുടെ ആക്ഷന്‍ രംഗങ്ങള്‍ ഒരക്കുന്നതും പീറ്റര്‍ ഹെയ്‌നാണ്.

English summary
The stunt director had praised the complete actor’s dedication and said “During the shoot sessions of Pulimurugan, Mohanlal sir was a 12 year old kid. This kid wanted to learn all the techniques from his master in short time and with perfection. I was surprised at times to watch his enthusiasm, I am not sure now that will I be able to perform the action sequences like him when I reach his age”

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam