twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നോട്ട്ബുക്ക് നായിക മരിയ റോയി വിവാഹിതയാകുന്നു

    By Aswathi
    |

    റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട് ബുക്ക് എന്ന ചിത്രത്തില്‍ റോമയ്ക്കും പാര്‍വ്വതയ്ക്കുമൊപ്പം തിളങ്ങിയ മരിയ റോയി വിവാഹിതയാകുന്നു. വിദേശ മലയാളി ദമ്പതികളുടെ മകനായ സ്മിത്താണ് വരന്‍. മെയ് 18ന് കൊച്ചിയിലെ ലെമെറിഡിലാണ് വിവാഹം.

    ലളിത് - മേരി ദമ്പതികളുടെ മകളായ മരിയ, പ്രശസ്ത വനിത ക്ഷേമപ്രവര്‍ത്തകയും വിദ്യാഭ്യാസ വിദഗ്ദനുമായ മേരി റോയിയുടെ കൊച്ചുമകളാണ്. പ്രശസ്ത എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ അരുദ്ധതി റോയ് മേരിയുടെ പിതൃ സഹോദരിയാണ്.

    maria-roy

    നോട്ട് ബുക്ക് എന്ന ചിത്രത്തില്‍ ശ്രീദേവി എന്ന കഥാപാത്രമായിട്ടാണ് മരിയ എത്തിയത്. വേഷം ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീട് വെള്ളിത്തിരയില്‍ തിളങ്ങാന്‍ മരിയയ്ക്ക് കഴിഞ്ഞില്ല. മരിയയ്‌ക്കൊപ്പം തുടക്കം കുറിച്ച റോമയും പാര്‍വ്വതിയും മിന്നിക്കയറിയപ്പോള്‍ മരിയ പഠനത്തിലേക്ക് മടങ്ങി.

    ജയസൂര്യയും അനൂപ് മേനോനും ഹണി റോസും ഒന്നിച്ചഭിനയിച്ച ഹോട്ടല്‍ കാലിഫോര്‍ണിയ എന്ന ചിത്രത്തില്‍ കമല നമ്പ്യാര്‍ എന്ന വേഷത്തില്‍ മരിയ എത്തിയിരുന്നു. പിന്നീട് റോഷന്‍ ആന്‍ഡ്രൂസിന്റെ മുംബൈ പൊലീസിലും ചെറിയൊരു വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു.

    English summary
    Note Book fame Maria Roy going to marry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X