നോട്ട്ബുക്കിലെ നായിക മരിയ റോയി വിവാഹിതയായി
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മരിയ റോയി വിവാഹിതയായി. മെയ് 18ന് കൊച്ചിയിലെ ലെമറിഡിലാണ് വിവാഹച്ചടങ്ങ് നടന്നത്. വിദേശ ദമ്പതികളുടെ മകനായ സ്മിത്താണ് വരന്‍
ലളിത് മേരി ദമ്പതികളുടെ മകളായ മരിയ, പ്രശസ്ത വനിത ക്ഷേമപ്രവര്‍ത്തകയും വിദ്യാഭ്യാസ വിദഗ്ദനുമായ മേരി റോയിയുടെ കൊച്ചുമകളാണ്. പ്രശസ്ത എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ അരുദ്ധതി റോയ് മേരിയുടെ പിതൃ സഹോദരിയാണ്.

നോട്ട് ബുക്ക് എന്ന ചിത്രത്തില്‍ ശ്രീദേവി എന്ന കഥാപാത്രമായിട്ടാണ് മരിയ എത്തിയത്. വേഷം ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീട് വെള്ളിത്തിരയില്‍ തിളങ്ങാന്‍ മരിയയ്ക്ക് കഴിഞ്ഞില്ല. മരിയയ്‌ക്കൊപ്പം തുടക്കം കുറിച്ച റോമയും പാര്‍വ്വതിയും മിന്നിക്കയറിയപ്പോള്‍ മരിയ പഠനത്തിലേക്ക് മടങ്ങി.
ജയസൂര്യയും അനൂപ് മേനോനും ഹണി റോസും ഒന്നിച്ചഭിനയിച്ച ഹോട്ടല്‍ കാലിഫോര്‍ണിയ എന്ന ചിത്രത്തില്‍ കമല നമ്പ്യാര്‍ എന്ന വേഷത്തില്‍ മരിയ എത്തിയിരുന്നു. പിന്നീട് റോഷന്‍ ആന്‍ഡ്രൂസിന്റെ മുംബൈ പൊലീസിലും ചെറിയൊരു വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു.


Click it and Unblock the Notifications