ഞങ്ങളുടെ പ്രണയത്തെ തകര്‍ക്കാനാവില്ല: റിമ
എല്ലാം കഴിഞ്ഞിട്ട് കുറച്ചുനാളുകളായെങ്കിലും ഇപ്പോഴും എല്ലാവര്‍ക്കും പറയാനുള്ളത് ആഷിക് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും ബോള്‍ഡ് വിവാഹത്തെക്കുറിച്ചാണ്. മതങ്ങളുടെ അതിര്‍വരമ്പുകളെ ഭയക്കാതെ ഇവര്‍ പ്രണയിച്ചതും വിവാഹം കഴിച്ചതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു മലയാളികള്‍ക്ക്. മാത്രമല്ല ജീവിതത്തില്‍ സിനിമ സ്റ്റൈല്‍ ആവര്‍ത്തിക്കാതെ ആര്‍ഭാഡങ്ങളെല്ലാം മാറ്റി ലളിതമായി വിവാഹച്ചടങ്ങ് നടത്തിയതും ഇവരെ വാര്‍ത്തയിലെ താരങ്ങളാക്കി.
വിവാഹശേഷം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റിമ വിവാഹത്തെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചും പറയുകയാണ്.

വിവാഹശേഷം ശരിയ്ക്കും പറഞ്ഞാല്‍ ജീവിതത്തില്‍ വലിയ മാറ്റമൊന്നും തോന്നിയില്ലെങ്കിലും വെറും രണ്ട് ഒപ്പുകള്‍ നമ്മളോട് മറ്റുള്ളവര്‍ക്കുള്ള മനോഭാവത്തില്‍ എത്രമാത്രം മാറ്റങ്ങളാണ് മാറ്റുന്നതെന്നോര്‍ത്ത് താന്‍ അതിശയിക്കുകയാണെന്നും റിമ പറയുന്നു.
പക്ഷേ ആഷിക്കിന്റെയും തന്റെയും കാര്യമെടുത്താല്‍ വിവാഹത്തിന് ശേഷം സ്‌നേഹം കൂടിയെന്നോ കുറഞ്ഞെന്നോ തോന്നിയിട്ടില്ലെന്നും താരം പറയുന്നു. പക്ഷേ മാതാപിതാക്കളുടെ മുഖത്തുകാണുന്ന സന്തോഷം തങ്ങളില്‍ അതിലേറെ സന്തോഷമുണ്ടാക്കുന്നുവെന്നും റിമ പറഞ്ഞു.
ഞാനും ആഷിയ്ക്കും തീര്‍ത്തും വ്യത്യസ്തരായ രണ്ടാളുകളാണ്. പക്ഷേ ചില കാര്യങ്ങള്‍ ഞങ്ങളെ വല്ലാതെ ഒന്നിപ്പിയ്ക്കുന്നു. ഞങ്ങള്‍ക്കിടയിലുള്ള സ്‌നേഹത്തെ ഒന്നിനും നശിപ്പിക്കാന്‍ കഴിയില്ല- റിമ പറയുന്നു.


Click it and Unblock the Notifications











