»   » എനിക്ക് ചുറ്റും മലയാള സിനിമ കറങ്ങണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; മോഹന്‍ലാല്‍

എനിക്ക് ചുറ്റും മലയാള സിനിമ കറങ്ങണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; മോഹന്‍ലാല്‍

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ നെടുന്തൂണുകളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇവര്‍ രണ്ടു പേരും ഇല്ലാത്ത ഒരു മലയാള സിനിമയെ കുറിച്ച് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. എന്നാല്‍ താനില്ലെങ്കിലും മലയാള സിനിമ അവിടെ തന്നെയുണ്ടാവും എന്ന് ലാല്‍ പറയുന്നു

സിനിമ ഒരു വ്യക്തിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല എന്നാണ് ലാല്‍ പറയുന്നത്. മലയാള സിനിമ എനിക്ക് ചുറ്റും കറങ്ങണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല എന്നും മാതൃഭൂമിയോട് സംസാരിക്കവെ മലയാളത്തിന്റെ മഹാ നടന്‍ പറഞ്ഞു.

എനിക്ക് ചുറ്റും മലയാള സിനിമ കറങ്ങണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; മോഹന്‍ലാല്‍

മലയാള സിനിമ ഒരു വ്യക്തിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല എന്നും, മോഹന്‍ലാല്‍ എന്ന നടന്‍ മാഞ്ഞുപോയാലും സിനിമ തുടരുമെന്നും മഹാനടന്‍ ലാല്‍ പറയുന്നു

എനിക്ക് ചുറ്റും മലയാള സിനിമ കറങ്ങണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; മോഹന്‍ലാല്‍

മലയാള സിനിമ എനിക്ക് ചുറ്റും കറങ്ങണമെന്ന് ഞാനൊരിക്കലും ആഗ്രഹിച്ചിട്ടില്ല എന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു

എനിക്ക് ചുറ്റും മലയാള സിനിമ കറങ്ങണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; മോഹന്‍ലാല്‍

ഇനിയുള്ള കാലം പ്രതിഭകള്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിക്കണേ എന്നാണത്രെ മോഹന്‍ലാലിന്റെ പ്രാര്‍ത്ഥന

എനിക്ക് ചുറ്റും മലയാള സിനിമ കറങ്ങണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; മോഹന്‍ലാല്‍

പണ്ടത്തെ പോലയല്ല. ഇപ്പോള്‍ മലയാള സിനിമയില്‍ ഒരുപാട് പ്രതിഭാശാലികളുണ്ട്. നേരത്തെ വിരലിലെണ്ണാവുന്ന സംവിധായകരും അഭിനേതാക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാലിന്ന് വ്യത്യസ്ത പരീക്ഷണങ്ങളുമായി നിരവധി ആളുകള്‍ വരുന്നുണ്ട്- ലാല്‍ പറഞ്ഞു

എനിക്ക് ചുറ്റും മലയാള സിനിമ കറങ്ങണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; മോഹന്‍ലാല്‍

പുതിയ താരങ്ങളോട് പറയാന്‍ അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല. അവസരങ്ങള്‍ അച്ചടക്കത്തോടെ നിലനിര്‍ത്തുക എന്ന് മാത്രം.

എനിക്ക് ചുറ്റും മലയാള സിനിമ കറങ്ങണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; മോഹന്‍ലാല്‍

പുതിയ ആള്‍ക്കാര്‍ക്ക് ധാരാളം അവസരങ്ങള്‍ വരുന്നുണ്ട്. ഒരു കലാകാരന് ആദ്യം വേണ്ടത് കണ്‍സിസ്റ്റന്‍സി ആണ്. അതിന് കൊടുക്കേണ്ട വില ഏകാഗ്രതയാണ്. ഒന്നോ രണ്ടോ ദിവസം മാത്രമല്ല, ഒരു ജന്മം മുഴുവന്‍ അയാള്‍ നിലനിര്‍ത്തേണ്ടത് അതാണ്. പുതിയ പ്രതിഭകള്‍ക്ക് അതിന് സാധിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം- ലാല്‍ പറഞ്ഞു

English summary
Nothing will happen to Malayalam film industry in my absence says Mohanlal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam