സ്വവര്‍ഗ്ഗാനുരാഗത്തില്‍ തെറ്റില്ലെന്ന് പ്രിയാമണി

By Soorya Chandran

കുറച്ചായി സ്വവര്‍ഗ്ഗാനുരാഗത്തെപ്പറ്റി കാര്യമായ വാര്‍ത്തകളൊന്നും ഇല്ലാതിരിക്കുകയായിരുന്നു. ദേവയാനി വിഷയം വന്നതോടെ കേന്ദ്ര സര്‍ക്കാരും മാധ്യമങ്ങളും എല്ലാം അതിന്റെ പിറകേ പോയി. എന്നാല്‍ ഇപ്പോള്‍ സിനിമ രംഗത്ത് നിന്ന് ഒരാള്‍ സ്വവര്‍ഗ്ഗാനുരാഗത്തെ പിന്തുണച്ച് എത്തിയിരിക്കുന്നു.

മറ്റാരുമല്ല... പ്രിയ വാസുദേവ് മണി അയ്യര്‍. പേര് കേട്ട് ഞെട്ടുകയൊന്നും വേണ്ട നമ്മുടെ സ്വന്തം പ്രിയാമണി തന്നെ.

Priyamani

സ്വവര്‍ഗ്ഗ പ്രണയം അത്ര വലിയ പ്രശ്‌നമൊന്നുമല്ല എന്നാണ് പ്രിയാമണി പറയുന്നത്. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയ തന്റെ നിലപാട് വ്യക്തമാക്കിയത്.

ഒരു പുരുഷനോട് തോന്നുന്നത് പോലെ തനിക്ക് വേണമെങ്കില്‍ ഒരു സ്ത്രീയോടും അടുപ്പം തോന്നാം. അത് തന്റെ കുറ്റമൊന്നുമല്ല. അത് നമ്മുടെ സാസ്‌കാരത്തെ മലിനമാക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും ആണ് പ്രിയാമണി പറയുന്നത്.

എന്തായാലും സ്വവര്‍ഗ്ഗ പ്രേമത്തെ ഒരു ക്രിമിനല്‍ കുറ്റമായി കണക്കാന്‍ പറ്റില്ലെന്ന് പ്രിയാമണി ഉറപ്പിച്ചുപറയുന്നു. അത്തരം ആളുകളെ പിന്തുണക്കണം എന്നാണ് തന്റെ അഭിപ്രായമെന്നും പ്രിയാമണി അഭിമുഖത്തില്‍ പറയുന്നുണ്ട്.

മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്. അത് സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും കൊടുക്കണം. സ്വര്‍ഗ്ഗാനുരാഗികളെ താന്‍ എന്നും പിന്തുണക്കുമെന്നും പ്രിയാമണി പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X