»   » ബിക്കിനിയിട്ടാല്‍ എന്താണ് പ്രശ്‌നം? പ്രിയാമണി

ബിക്കിനിയിട്ടാല്‍ എന്താണ് പ്രശ്‌നം? പ്രിയാമണി

Posted By:
Subscribe to Filmibeat Malayalam

നടിമാരുടെ കൂട്ടത്തില്‍ പ്രിയാമണി എപ്പോഴും വ്യത്യസ്തയാണ്. സീരിയസ് ചിത്രങ്ങള്‍ മാത്രം ചെയ്യുന്ന നടിമാര്‍, ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ മടിയില്ലാത്ത നടിമാര്‍ എന്നിങ്ങനെ നടിമാരില്‍ പ്രധാനമായും രണ്ടു വിഭാഗങ്ങളുണ്ട്. എന്നാല്‍ പ്രിയാമണി ഇതില്‍ ഏത് വിഭാഗത്തില്‍പ്പെടുമെന്ന് ചോദിച്ചാല്‍ രണ്ടിനുമിടയില്‍ എന്നു പറയേണ്ടിവരും.

മികച്ച അഭിനയത്തിന് ദേശീയപുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ള പ്രിയ കഥ ആവശ്യപ്പെടുന്നതെങ്കില്‍ ഗ്ലാമര്‍ പ്രദര്‍ശനത്തിന് മടിക്കാറില്ല. മലയാളത്തില്‍ ആദ്യകാലങ്ങളിലെല്ലാം പ്രിയാമണി ചെയ്ത വേഷങ്ങള്‍ അല്‍പം ഗ്ലാമര്‍ ടച്ചുള്ളവയായിരുന്നു. എന്നാല്‍ പരുത്തിവീരന്‍ പോലുള്ള ചിത്രങ്ങളിലൂടെ താന്‍ മികച്ച അഭിനേത്രിയാണെന്ന് തെളിയിക്കാനും പ്രിയാമണിയ്ക്ക് കഴിഞ്ഞു.

ഗതികേടുകൊണ്ട് ഗ്ലാമറിനോട് സന്ധിചെയ്ത താരമല്ല പ്രിയ. ശരിയെന്ന് തോന്നുന്നത് മാത്രം ചെയ്യുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നതാണ് താരത്തിന്റെ രീതി. കഥ ആവശ്യപ്പെടുന്നുവെങ്കില്‍ ബിക്കിനി ധരിച്ച് അഭിനയിക്കുന്നതിലും തെറ്റില്ലെന്നും പ്രിയ പറയുന്നു. കുളത്തില്‍ വച്ച് ഒരു സീന്‍ ഷൂട്ട് ചെയ്യേണ്ടിവരുമ്പോള്‍ സാരിയോ ജീന്‍സോ ധരിച്ചാല്‍ അത് ശരിയാകുമോ. പെട്ടെന്ന് ബിക്കിനിരപോലുള്ള വസ്ത്രങ്ങള്‍ ധരിച്ച് അഭിനയിക്കേണ്ടിവരുമ്പോള്‍ എനിയ്ക്ക് ബുദ്ധിമുട്ട് തോന്നിയിട്ടുണ്ട്. പക്ഷേ സംവിധായകന്‍ ആത്മവിശ്വാസം തരുമ്പോള്‍ ഇത്തരം ആശങ്കകള്‍ മാറുകയാണുണ്ടായത്-ഒരു അഭിമുഖത്തില്‍ പ്രിയാമണി പറഞ്ഞു.

അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ തന്റെ വിവാഹം നടക്കുമെന്നും അത് ലൗ അറേഞ്ച്ഡ് വിവാഹമായിരിക്കുമെന്നും താരം പറയുന്നു. വിവാഹമെന്നത് ജീവിതത്തിലെ പ്രധാനപ്പെട്ടൊരു കാര്യമാണെന്നും അക്കാര്യത്തെ അത്ര ലളിതമാക്കി തള്ളാന്‍ തനിയ്ക്ക് കഴിയില്ലെന്നും പ്രിയ പറയുന്നു.

തെലുങ്ക് താരം ജഗപതി ബാബുവുമായി പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ താരം തള്ളി. ബാബു തന്റെ നല്ല സുഹൃത്താണെന്നും പ്രിയാമണി വ്യക്തമാക്കി.

English summary
Actress Priyamani said that there is nothing wrong in sporting a bikini.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam