അവരോടൊക്കെ അബിയുടെ അമ്മായിയുടെ മകനാണെന്നാണ് പറയാറ്! വൈറലായി നൗഷാദിന്റെ വെളിപ്പെടുത്തല്‍

By Midhun Raj

തന്റെയടുത്ത് ഉണ്ടായിരുന്ന മുഴുവന്‍ വസ്ത്രങ്ങളും പ്രളയ ബാധിതരെ സഹായിക്കാനായി നല്‍കിയ നൗഷാദിക്കയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. കഴിഞ്ഞ ദിവസം ദുരിതാശ്വാസ പ്രവര്‍ത്തകര്‍ സഹായം ചോദിച്ച് എത്തിയപ്പോള്‍ ഒട്ടും മടിച്ച് നില്‍ക്കാതെയാണ് നൗഷാദ് എന്ന മാലിപ്പുറത്ത്കാരന്‍ അവര്‍ക്ക് ചാക്ക് കണക്കിന് വസ്ത്രങ്ങള്‍ നല്‍കിയത്. നടന്‍ രാജേഷ് വര്‍മ്മയായിരുന്നു ഫേസ്ബുക്ക് ലൈവിലൂടെ നൗഷാദിനെ എല്ലാവര്‍ക്കും പരിചയപ്പെടുത്തിയത്.

നൗഷാദ് ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്

വീഡിയോ പുറത്തിറങ്ങിയ ശേഷം വളരെ പെട്ടെന്നാണ് നൗഷാദിക്ക എല്ലാവരുടെയും പ്രിയങ്കരനായി മാറിയിരുന്നത്. നൗഷാദിന് അന്തരിച്ച നടനും മിമിക്രി താരവുമായ അബിയുടെ മുഖച്ഛായ ഉണ്ടെന്ന് പലരും സോഷ്യല്‍ മീഡിയയില്‍ തുറന്നുപറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മകള്‍ക്കൊപ്പം ഫേസ്ബുക്ക് ലൈവില്‍ എത്തിയപ്പോള്‍ നൗഷാദ് തന്നെ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. പലരുടെയും ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് നൗഷാദ് ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്.

നൗഷാദും മകളും പറഞ്ഞിരുന്നു

ഇതൊന്നും ആദ്യമായല്ല കേള്‍ക്കുന്നതെന്ന് ഫേസ്ബുക്ക് ലൈവില്‍ നൗഷാദും മകളും പറഞ്ഞിരുന്നു. അബിയാണെന്ന് തെറ്റിദ്ധരിച്ച് പലരും തന്റെ വാപ്പയോട് വന്ന് സംസാരിക്കാറുണ്ടെന്ന് മകള്‍ ഫര്‍സാന വീഡിയോയില്‍ പറയുന്നു. ഇതുകേട്ട് നൗഷാദ് ചിരിച്ചുകൊണ്ട് പറയുന്നത്, അവരോടൊക്കെ അബിയുടെ അമ്മായിയുടെ മകനാണെന്നാണ് പറയാറ് എന്നാണ്. ഇത കേട്ട് ലൈവില്‍ മകളും ചിരിക്കുന്നുണ്ട്.

ഹിന്ദി ചിത്രങ്ങളുടെ

വാപ്പാ ഹിന്ദി ചിത്രങ്ങളുടെ വലിയ ആരാധകനാണെന്ന പറയുന്ന മകള്‍ അതുകൊണ്ടാകാം ഇത്തരത്തിലൊരു ഹെയര്‍ സ്റ്റെെലൊക്കെ സ്വീകരിച്ചതെന്നും പറയുന്നു.
സത്യത്തില്‍ വാപ്പ ഇങ്ങനെ ചെയ്തതില്‍ അത്ഭുതമൊന്നും തോന്നുന്നില്ലെന്നും ഇപ്പോള്‍ മാത്രമാണ് എല്ലാവരും ഇക്കാര്യം അറിഞ്ഞതെന്നും നൗഷാദിന്റെ ഭാര്യയും മകളും ഒരേപോലെ പറയുന്നു. വാപ്പ ഇപ്പോല്‍ താരമായതില്‍ സത്യത്തില്‍ എനിക്ക് അത്ഭുതമൊന്നും തോന്നുന്നില്ല.

ചെറുപ്പം മുതലേ തങ്ങള്‍ കാണുന്ന

ചെറുപ്പം മുതലേ തങ്ങള്‍ കാണുന്ന വാപ്പ ഇങ്ങനെ തന്നെയാണെന്നും മകള്‍ ഫര്‍സാന പറയുന്നു. വാപ്പ പണ്ടുമുതലേ ഇങ്ങനെയാണ് എല്ലാവരെയും സഹായിക്കും. വേറെ പ്രശസ്തിക്കോ മറ്റെന്തിനെങ്കിലും വേണ്ടിയോ അല്ല ഇതെന്നും മകള്‍ പറയുന്നു.അപ്രതീക്ഷിതമായാണ് ഇതെല്ലാം സംഭവിച്ചതെന്നും കൂടെ വന്നവര്‍ സോഷ്യല്‍ മീഡിയയില്‍ ലൈവ് ചെയ്തതിനാലാണ് വാപ്പ പ്രശസ്തനായതെന്നും ഫര്‍സാന പറഞ്ഞു.

നൗഷാദിനെ പ്രശംസിച്ച്

നൗഷാദിനെ പ്രശംസിച്ച് കഴിഞ്ഞ ദിവസം മമ്മൂട്ടി, ജയസൂര്യ അടക്കമുളള താരങ്ങളും എത്തിയിരുന്നു. നിങ്ങള്‍ ചെയ്തതെന്ന് നല്ലൊരു കാര്യമാണെന്നും ഞങ്ങള്‍ ആര്‍ക്കും തോന്നാതിരുന്നതാണ് നൗഷാദ് ചെയ്തതെന്നും മമ്മൂക്ക ഫോണിലൂടെ പറഞ്ഞിരുന്നു. ഈദ് മുബാറക്ക് നേര്‍ന്നുകൊണ്ടാണ് മമ്മൂക്ക നൗഷാദിനെ പ്രശംസിച്ചിരുന്നത്. മമ്മൂക്കയ്ക്ക് പുറമെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നായെല്ലാം അഭിനന്ദന പ്രവാഹമായിരുന്നു നൗഷാദിന് ലഭിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X