നിവിന്‍ പോളിക്കൊപ്പം ബിജു മേനോനും സുരാജും! നാളെ റിലീസ് ചെയ്യുന്ന സിനിമകള്‍

By Midhun Raj

പൂജാ റിലീസുകള്‍ക്ക് പിന്നാലെ മുന്‍നിര താരങ്ങളുടെ ചിത്രങ്ങള്‍ ഈ ആഴ്ച വീണ്ടും എത്തുകയാണ്. മൂന്ന് സിനിമകളാണ് നവംബര്‍ ഏട്ടിന് മലയാളത്തില്‍ റിലീസ് ചെയ്യുന്നത്. നിവിന്‍ പോളി നായകനാവുന്ന മൂത്തോനാണ് നാളെ റിലീസ് ചെയ്യുന്ന പ്രധാന സിനിമകളിലൊന്ന്. ഗീതു മോഹന്‍ദാസ് ആദ്യമായി സംവിധാനം ചെയ്ത മലയാള ചിത്രം കൂടിയാണിത്. ലക്ഷദ്വീപില്‍ നിന്നും തന്റെ സഹോദരനെ അന്വേഷിച്ച് മുംബൈയിലെത്തുന്ന അക്ബര്‍ ഭായി എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നിവിന്‍ എത്തുന്നത്. മൂത്തോന്റെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടും ട്രെയിലറും ശ്രദ്ധേയമായി മാറിയിരുന്നു.

 upcoming-malayalam-movies

ടൊറന്റോ,മുംബൈ തുടങ്ങിയ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് സിനിമ റിലീസിനെത്തുന്നത്. ബിജു മേനോന്‍-ലാല്‍ജോസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ നാല്‍പത്തിയൊന്നാണ് നാളെ റിലീസിനെത്തുന്ന മറ്റൊരു ചിത്രം. കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ സിനിമ യഥാര്‍ത്ഥ സംഭവകഥയില്‍ നിന്നും പ്രചോദമുള്‍കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ നിരീശ്വരവാദിയായ ഇടതുപക്ഷ അനുഭാവിയായിട്ടാണ് ബിജു മേനോന്‍ എത്തുന്നത്. നിമിഷ സജയന്‍ നായികയാവുന്ന ചിത്രത്തില്‍ സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും മുഖ്യവേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ 5.25. രതീഷ് പൊതുവാള്‍ സംവിധാനം ചെയ്ത സിനിമ നാളെയാണ് പ്രദര്‍ശനത്തിന് എത്തുന്നത്. സിനിമയില്‍ സൗബിന്റെ പിതാവായിട്ടാണ് സുരാജ് എത്തുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ ശ്രദ്ധേയമായി മാറിയിരുന്നു.ഹ്യൂമനോയിഡിന്റെ കാഴ്ചപ്പാടിലൂടെയുള്ള രസകരമായ സംഭവമാണ് ചിത്രത്തില്‍ പറയുന്നത്. കെന്റി സിര്‍ദോ, സൈജു കുറുപ്പ്, മാലാ പാര്‍വ്വതി, മേഘ മാത്യു തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍.

Read more about: moothon soubin shahir biju menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X