»   » കാവ്യയെ കെട്ടിയപ്പോഴുണ്ടായ 'ചീത്തപ്പേര്' മാറി, ഒറ്റ ദിവസം കൊണ്ട് ദിലീപ് സ്റ്റാറായി

കാവ്യയെ കെട്ടിയപ്പോഴുണ്ടായ 'ചീത്തപ്പേര്' മാറി, ഒറ്റ ദിവസം കൊണ്ട് ദിലീപ് സ്റ്റാറായി

Posted By: Rohini
Subscribe to Filmibeat Malayalam

ചര്‍ച്ച ചെയ്യാന്‍ ഒരു വിഷയമാണ് സോഷ്യല്‍ മീഡിയയ്ക്ക് ആവശ്യം. നല്ലതാണെങ്കിലും ചീത്തയാണെങ്കിലും ട്രോളന്മാര്‍ക്ക് ഒരു വിഷയം കിട്ടിയാല്‍ മാത്രം മതി. ' രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും സോഷ്യല്‍ മീഡിയ' എന്ന് മാറ്റിയെഴുതേണ്ട കാലം വന്നിരിയ്ക്കുന്നു.

സോഷ്യല്‍ മീഡിയയുടെ കണ്ണുംപൂട്ടിയുള്ള ആക്രമണത്തിനിരയായ ഒത്തിരി താരങ്ങള്‍ മലയാള സിനിമയിലുണ്ട്. പിന്നീട് വിമര്‍ശിച്ചവര്‍ക്ക് തന്നെ ആ താരങ്ങളെ പ്രശംസിക്കേണ്ടിയും വന്നു. പൃഥ്വിരാജ്, സന്തോഷ് പണ്ഡിറ്റ്, രഞ്ജിനി ഹരിദാസ് തുടങ്ങിയവരെല്ലാം നിരന്തരം സോഷ്യല്‍ മീഡിയയുടെ ഇരയായി.

പൊളി ദിലീപേട്ട.. മലയാള സിനിമയില്‍ നീണാല്‍ വാഴട്ടെ, ദിലീപിന് അഭിനന്ദനങ്ങളുമായി സിനിമാ താരങ്ങള്‍!

സോഷ്യല്‍ മീഡിയയുടെ പലവിധ 'കലാസൃഷ്ടികള്‍ക്ക്' ഇരയായ മറ്റൊരു നടനാണ് ദിലീപ്. മഞ്ജു വാര്യരുമായുള്ള വിവാഹ മോചനം മുതല്‍ കാവ്യ മാധവനെ കെട്ടിയത് വരെ ദിലീപിനെ വിമര്‍ശിച്ചവര്‍ ഇപ്പോള്‍ പൂമാലയുമായി വരുന്നുണ്ട്.

മഞ്ജു വിവാഹ മോചനത്തില്‍

മഞ്ജുവുമായുള്ള വിവാഹ മോചനത്തില്‍ തുടക്കത്തിലൊക്കെ സോഷ്യല്‍ മീഡിയ ദിലീപിനെ പിന്തുണച്ചിരുന്നു. അപ്പോള്‍ ഇര മഞ്ജു വാര്യരായിരുന്നു. ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് സിനിമയിലെത്തിയ മഞ്ജുവിനെ പലരും വിമര്‍ശിച്ചു. എന്നാല്‍ അതേ വശം, മഞ്ജുവിനെ പോലൊരു നടിയെ അടുക്കളയില്‍ തളച്ചിട്ടതിന് ദിലീപിനെ വിമര്‍ശിക്കാത്തവരുമില്ല.

ഓരോ സിനിമ റിലീസിലും കല്യാണം

പിന്നെ തുടര്‍ച്ചയായി ദിലീപിനെ സോഷ്യല്‍ മീഡിയ വിവാഹം കഴിപ്പിച്ചു. ഓരോ സിനിമ റിലീസ് ചെയ്യുമ്പോഴും ദിലീപ് കാവ്യയെ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഇത് കേട്ട് ഗുരുവായൂരില്‍ കാവ്യ - ദിലീപ് വിവാഹത്തിന്റെ സദ്യ ഉണ്ണാന്‍ പോയവര്‍ വരെയുണ്ട് എന്നാണ് കേട്ടത്.

ഒടുവില്‍ കെട്ടിയപ്പോള്‍

എല്ലാ ഗോസിപ്പുകള്‍ക്കും അവസാനം കുറിച്ചുകൊണ്ട് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചു. വിവാഹം കഴിച്ചതും തുടങ്ങി ദിലീപിനെതിരെ ക്രൂരമായ ആക്രമണം. മഞ്ജുവുമായുള്ള വിവാഹ മോചനത്തിന് കാരണം കാവ്യ തന്നെയായിരുന്നു എന്ന തരത്തിലായി കാര്യങ്ങള്‍. എന്നാല്‍ ഒന്നിനെയും ദിലീപ് കാര്യമാക്കിയെടുത്തില്ല.

നിങ്ങള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം

ദിലീപ് - മഞ്ജു വാര്യര്‍ വിവാഹ മോചനത്തിലും ദിലീപ് - കാവ്യ മാധവന്‍ വിവാഹത്തിലും സോഷ്യല്‍ മീഡിയയ്ക്കും ഒരു വലിയ പങ്കുണ്ട്. ദിലീപും മഞ്ജുവും വിവാഹ മോചനത്തിന്റെ തീരുമാനം എടുക്കുന്നതിന് ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ ഇവരെ സോഷ്യല്‍ മീഡി വേര്‍പെടുത്തിയിരുന്നു. പലപ്പോഴും വാര്‍ത്ത മഞ്ജുവിനോടും ദിലീപിനോടും അടുത്ത വൃത്തങ്ങള്‍ നിഷേധിച്ചെങ്കിലും കിംവദന്തികള്‍ പരന്നുകൊണ്ടേയിരുന്നു. ഒടുവില്‍ അവര്‍ വിവാഹ മോചിതരായി. അതേ സംഭവമാണ് കാവ്യ - ദിലീപ് വിവാഹത്തിലും സംഭവിച്ചത്. പല തവണ സോഷ്യല്‍ മീഡിയ ഇരുവരെയും വിവാഹം കഴിപ്പിച്ചതിന് ശേഷമാണ് യഥാര്‍ത്ഥത്തില്‍ ദിലീപിന് കാവ്യയുടെ കഴുത്തില്‍ മിന്നു കെട്ടേണ്ട് വന്നതത്രെ.

സിനിമകളുടെ പരാജയം

ദിലീപിന്റെ വ്യക്തിപരമായ പ്രശ്‌നങ്ങളെ ഔദ്യോഗിക പ്രശ്‌നങ്ങളുമായി കൂട്ടിക്കുഴയ്ക്കാനുള്ള ശ്രമങ്ങളും സോഷ്യല്‍ മീഡിയയില്‍ നടന്നു. ദിലീപിന്റെ കോമഡികള്‍ വെറും 'ചളി'യാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു വിമര്‍ശനങ്ങള്‍. എന്നാല്‍ ഇതേ 'ചളി' കേട്ട് ചിരിക്കുന്നവരാണ് വിമര്‍ശിക്കുന്നത് എന്നതായിരുന്നു അതിലെ ഏറ്റവും വലിയ കൗതുകം.

ഇപ്പോള്‍ സൂപ്പര്‍താരം

ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍ താരമാണ് ദിലീപ്. മഞ്ജുവുമായുള്ള വിവാഹ മോചനവും, കാവ്യയെ വിവാഹ കഴിച്ചപ്പോഴുള്ള കുറ്റപ്പെടുത്തലുകളും, സിനിമകളുടെ പരാജയവുമെല്ലാം സോഷ്യല്‍ മീഡിയ മറന്നു. പ്രതിസന്ധി ഘട്ടത്തില്‍ മലയാള സിനിമയെ രക്ഷിച്ച രക്ഷകനാണ് ഇപ്പോള്‍ ദിലീപ്. ദിലീപിനെ പ്രശംസിച്ചുകൊണ്ടുള്ള ട്രോളുകള്‍ തട്ടി മുട്ടി നടക്കാന്‍ വയ്യാതായി.

ഇതാദ്യമല്ല ദിലീപ് സഹായവുമായി എത്തുന്നത്

ഇതാദ്യമായല്ല ദിലീപ് പ്രതിസന്ധി ഘട്ടത്തില്‍ മലയാള സിനിമയെ രക്ഷിയ്ക്കുന്നത്. വരണ്ടുണങ്ങിയ മലയാള സിനിമയ്ക്ക് വലിയ ആശ്വാസമായിരുന്നു ലാല്‍ ജോസ് - ദിലീപ് കൂട്ടകെട്ടില്‍ പിറന്ന മീശമാധവന്‍. താരസംഘടനയായ അമ്മയ്ക്ക് വേണ്ടി ട്വന്റി 20 എന്ന ചിത്രം നിര്‍മിച്ചതും ദിലീപാണ്.

English summary
Now Dileep is the hero in social media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam