ഫാന്‍സിന്റെ ആക്രോശം ഇപ്പോള്‍ ഫേസ്ബുക്കിലൂടെ : വിനയന്‍
സിനിമാക്കാര്‍ക്ക്, പ്രത്യേകിച്ച് സംവിധായകര്‍ക്ക് ഫേസ്ബുക്ക് ജീവികളെ തീരെ പിടിക്കുന്നില്ലെന്ന് തോന്നുന്നു. രഞ്ജിത്തിന്റെ വിവാദ പരമാര്‍ശത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുകളെയും കമന്റുകളെയും വിമര്‍ശിച്ച് സംവിധായകന്‍ വിനയന്‍.
ഫാന്‍സ് അസോസിയേഷനുകളെയാണ് വിനയന്‍ വിമര്‍ശിക്കുന്നത്. സിനിമകള്‍ പൊളിക്കാന്‍ തിയേറ്ററില്‍ കൂവിവിളിക്കുന്നത് അവസാനിപ്പിച്ച് ഫാന്‍സ് അസോസിയേഷനുകള്‍ ഇപ്പോള്‍ ഫേസ്ബുക്കിലൂടെയാണ് പരസ്പരം ആക്രോശിക്കുന്നതെന്ന് വിനയന്‍ പറഞ്ഞു.

എതിര്‍ വിഭാഗത്തിന്റെ സിനിമയോ അവരെകുറിച്ച് നല്ലത് എന്തെങ്കിലുമോ വന്നാല്‍ ഉടന്‍ ഫേസ്ബുക്ക് തെറി എഴുതുന്ന വിലകുറഞ്ഞ രീതിയാണ് ഇപ്പോഴുള്ളതെന്നും വിനയന്‍ ചൂണ്ടികാണിക്കുന്നു.
അടുത്തിടെ ആസിഫ് അലി ഫാന്‍സ് ഫേസ്ബുക്ക് വഴി തല്ലുകൂടിയത് വാര്‍ത്തയായിരുന്നു. ആസിഫ് അലിയുടെ 'ഹായ് അയാം ടോണി', ആഷിഖ് അബുവിന്റെ 'ഗ്യാങ്‌സ്റ്റര്‍' എന്നിങ്ങെയുള്ള ചിത്രങ്ങളുള്‍പ്പടെ പാതി മുറിച്ച സിനിമ പൂര്‍ണമായും മുറിച്ചതും ഫേസ്ബുക്കിലായിരുന്നു.


Click it and Unblock the Notifications