വാരിവലിച്ച് സിനിമകള്‍ ചെയ്യില്ല: മഞ്ജിമ മോഹന്‍

By Aswathi

പതിനൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജിമ മോഹന്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി. ഇത്തവണ പെറ്റിക്കോട്ടും ഇട്ട് നടക്കുന്ന കുഞ്ഞു മഞ്ജുമ അല്ല. 'ഒരു വടക്കന്‍ സെല്‍ഫി' എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായിട്ടാണ് മഞ്ജിമയുടെ രണ്ടം വരവ്.

ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഏറെ നാള്‍ വിനീതിനൊപ്പം പ്രവര്‍ത്തിച്ച പ്രജിത്ത് കാരണവരാണ്. അജു വര്‍ഗീസിനും നീരജ് മാധവിനുമൊപ്പം വിനീത് ശ്രരീനവാസനും ചിത്രത്തില്‍ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തലശ്ശേരിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. തലശ്ശേരിയിലെ ലൊക്കേഷനും ഭക്ഷണവും അവിടെയുള്ള ആള്‍ക്കാരെയും മഞ്ജിമയ്ക്ക് നന്നായി ഇഷ്ടപ്പെട്ടത്രെ.

manjima-mohan

ഡെയ്‌സി എന്ന കഥാപാത്രത്തെയാണ് ഞാന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നിവിന്‍ പോളി ചെയ്യുന്ന ഉമേഷ് എന്ന കഥാപാത്രത്തെ പ്രണയിക്കുന്ന പെണ്‍കുട്ടി. ഡെയ്‌സി വന്നതിനു ശേഷമുള്ള ഉമേഷിന്റെ ജീവിതകഥയാണ് പിന്നെ സിനിമ. കഥയെ കുറിച്ച് അധികമൊന്നും പുറത്ത് പറയാന്‍ അനുമതിയില്ലെന്ന് മഞ്ജിമ പറഞ്ഞു. തലശ്ശേരി ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. വിനീത് ശ്രീനിവാസന്റെ വക താരം സ്വയം പാകം ചെയ്യുന്ന തലശ്ശേരി ഭക്ഷണവുമുണ്ടത്രെ.

Read More: മഞ്ജിമ വളരെ സന്തോഷത്തിലാണ്

ബാലതാരത്തില്‍ നിന്ന് നായികയായുള്ള മാറ്റത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഉത്തരവാദിത്വം കൂടിയതുപോലെ തോന്നുന്നു എന്നാണ് മഞ്ജിമ പറഞ്ഞത്. ഇപ്പോഴും പ്രേക്ഷകര്‍ എന്ന ഓര്‍ക്കുന്നതിലും തിരിച്ചറിയുന്നതിലും സന്തോഷമുണ്ട്. അതുകൊണ്ട് തന്നെ ഉത്തരാവദിത്വം കൂടുന്നു. ഓരോ സീന്‍ കഴിയുമ്പോഴും പേടിയാണ്. ഒപ്പം അഭിനയിക്കുന്നവര്‍ എന്നെ റിലാക്‌സ് ചെയ്പ്പിക്കുന്നുണ്ട്. എന്നിരിക്കിലും ഓരോ ഭാഗത്തിന്റെ ഷൂട്ട് കഴിയുമ്പോഴും മോണിറ്ററില്‍ പോയി നോക്കും.

മുന്നോട്ടുള്ള അഭിനയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വാരിവലിച്ച് സിനിമകള്‍ ചെയ്യാന്‍ താത്പര്യമില്ലെന്ന് മഞ്ജിമ പറഞ്ഞു. തനിക്ക് അഭിനയ സാധ്യതകളുള്ള സിനിമകളായിരിക്കണം. ബാലതാരമായിരുന്നപ്പോഴും താന്‍ സെലക്ടാവായിരുന്നുവെന്ന് സംസ്ഥാന അവാര്‍ഡ് ജേതാവായ മഞ്ജിമ പറയുന്നു. എനിക്കുവരുന്ന കഥകളില്‍ ഇഷ്ടപ്പെട്ടവയില്‍ മാത്രമേ അഭിനയിക്കൂ. എന്റെ കഥാപാത്രത്തിന്റെ വലുപ്പത്തെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല, പക്ഷെ അഭിനയിക്കാന്‍ ഉണ്ടായിരിക്കണം- മഞ്ജിമ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X