twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്നെ ഉപദ്രവിച്ച ആളെ ശരിക്കും തല്ലാന്‍ പറ്റാത്തതില്‍ ഇപ്പോള്‍ ഖേദിക്കുന്നു എന്ന് പ്രയാഗ മാര്‍ട്ടിന്‍

    By Rohini
    |

    നടി പ്രയാഗ മാര്‍ട്ടിന്‍ മേക്കപ് മാനെ മര്‍ദ്ദിച്ചു എന്നും, പ്രയാഗയെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് മര്‍ദ്ദിച്ചു എന്നു തരത്തിലുള്ള വാര്‍ത്തകള്‍ പി ടി കുഞ്ഞു മുഹമ്മദ് സംവിധാനം ചെയ്യുന്ന വിശ്വാസപൂര്‍വ്വം മന്‍സൂര്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും വന്നത് ചര്‍ച്ചയായിരുന്നു.

    അനുവാദമില്ലാതെ കൈയ്യില്‍ കയറിപ്പിടിച്ച് ഉപദ്രവിച്ചു, മോശമായി സംസാരിച്ചു, പ്രയാഗ വ്യക്തമാക്കുന്നു

    ചിത്രത്തിന്റെ കലാ സംവിധായകന്‍ നടിയ്‌ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. പലരും പ്രയാഗയെ കുറ്റം പറഞ്ഞും, ട്രോള്‍ ചെയ്തും രംഗത്തെത്തി. ഇതൊക്കെ കാണുമ്പോള്‍ ശരിയ്ക്കും അയാളെ തല്ലാന്‍ കഴിയാത്തതില്‍ വിഷമമുണ്ട് എന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രയാഗ പ്രതികരിച്ചു.

    ഡള്‍ മേക്കപ്പിന് വേണ്ടി

    ഡള്‍ മേക്കപ്പിന് വേണ്ടി

    കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ വച്ച് പുലര്‍ച്ചെ 4.30 നാണ് വിശ്വാസ പൂര്‍വ്വം മന്‍സ്സൂര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിയ്ക്കുകയാണ്. കഥാപാത്രത്തിന് മേക്കപ്പ് ആവശ്യമില്ലാത്തതിനാല്‍ പ്രയാഗ തന്നെയാണത്രെ ടച്ച് അപ്പ് ചെയ്യാറുള്ളത്. എന്നാല്‍ അന്ന് മുഖത്ത് അല്‍പം ഡള്‍നെസ്സ് വേണം എന്ന് സംവിധായകന്‍ പറഞ്ഞപ്പോഴാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് റഹീം കൊടുങ്ങല്ലൂരിന്റെ സഹായം തേടിയത്.

    അപര്യാദയായി പെറുമാറി

    അപര്യാദയായി പെറുമാറി

    മേക്ക് ഇടാന്‍ ഇരുന്ന തന്നോട് കാരണമില്ലാതെ റഹീം ദേഷ്യപ്പെടുകയാണെന്നാണ് പ്രയാഗ പറയുന്നത്. നീ ആരാണെന്നാണ് നിന്റെ വിചാരം എന്നൊക്കെ ചോദിച്ച്, ഒരു പെണ്‍കുട്ടിയോട് പറയാന്‍ പാടില്ലാത്ത ഭാഷയിലാണ് അയാള്‍ സംസാരിച്ചത്. അതിന് സംവിധായകന്‍ സാക്ഷിയായിരുന്നത്രെ. ഷൂട്ടിങിന് തടസ്സം വരുത്തേണ്ട എന്ന് കരുതി അപ്പോള്‍ പ്രയാഗ പ്രതികരിച്ചില്ല. പിന്നീട് അമ്മയോട് പറഞ്ഞപ്പോള്‍, അമ്മ പ്രയാഗയെയും കൂട്ടി റഹീമിനോട് കാര്യം തിരക്കി. അപ്പോള്‍ മേക്കപ്പ്മാന്‍ അമ്മയോടും മോശമായി പെരുമാറിയത്രെ.

    കയ്യാങ്കളിയായത്

    കയ്യാങ്കളിയായത്

    അമ്മയോട് സംസാരിച്ചപ്പോള്‍ പ്രയാഗ മേക്കപ്പ് ആര്‍ട്ടിസ്റ്റിനോട് വിരല്‍ ചൂണ്ടി സംസാരിച്ചു. അതോടെ തന്റെ കൈ പിടിച്ച് റഹീം ഉപദ്രവിച്ചു എന്നാണ് പ്രയാഗ പറഞ്ഞത്. പിന്നീട് സെറ്റിലുള്ള രണ്ട് പേര്‍ വന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ മാറ്റി. പ്രയാഗ താരസംഘടനയില്‍ പരാതി പറഞ്ഞു. പൊലീസില്‍ പരാതി നല്‍കും എന്നായപ്പോള്‍ റഹീം തന്നോട് പരസ്യമായി മാപ്പ് പറഞ്ഞ് പ്രശ്‌നം അവസാനിപ്പിച്ചു എന്നും പ്രയാഗ പറഞ്ഞു.

    സോഷ്യല്‍ മീഡിയയില്‍ വന്ന വാര്‍ത്ത

    സോഷ്യല്‍ മീഡിയയില്‍ വന്ന വാര്‍ത്ത

    ഞാന്‍ നിയമപരമായി പോകുമെന്ന് മനസ്സിലാക്കിയപ്പോള്‍ എനിക്കെതിരെ പ്രതിരോധിക്കാനാണ് അദ്ദേഹവും സുഹൃത്തുക്കളും ചേര്‍ന്ന് സോഷ്യല്‍ മീഡിയവഴി എനിക്കെതിരെ പോസ്റ്റുകള്‍ ഇട്ടത്. സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് ഇല്ലാത്ത ആര്‍ട്ട് ഡയറക്ടര്‍ ഞാന്‍ മേക്കപ്പ്മാനെ മര്‍ദ്ദിച്ചു എന്ന് പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിട്ടു. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച കാലാ സംവിധായകനെതിരെയും പ്രയാഗ കേസ് കൊടുക്കും എന്ന് പറഞ്ഞിരുന്നു. എന്നാല്‍ താരസംഘടന പ്രശ്‌നം ഒത്തുതീര്‍പ്പാക്കി.

     തല്ലണം എന്ന് തോന്നിയത്

    തല്ലണം എന്ന് തോന്നിയത്

    മാപ്പ് പറഞ്ഞ് പ്രശ്‌നം ഒത്തു തീര്‍പ്പാക്കിയതിന് ശേഷമാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ താന്‍ തല്ലി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ കണ്ടപ്പോള്‍ ശരിയ്ക്കും സങ്കടം തോന്നി. ചെയ്യാത്ത തെറ്റിന് എന്നെ എല്ലാവരും ആക്ഷേപിയ്ക്കുകയും ട്രോള്‍ ചെയ്യുകയും ചെയ്തു. ഇതൊക്കെ കണ്ടപ്പോള്‍ അയാളെ ശരിക്കും തല്ലാന്‍ കഴിയാത്തതില്‍ നിരാശ തോന്നുന്നു എന്ന് പ്രയാഗ പറയുന്നു.

    English summary
    Now, I regret not slapping him when he assaulted me says Prayaga Martin
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X