മമ്മൂട്ടി-ലാല്‍ പോരാട്ടം അതിഥി വേഷങ്ങളിലൂടെ
മലയാള സിനിമയുടെ നെടും തൂണുകളെന്ന് വിശേഷിപ്പിയ്ക്കാവുന്ന മമ്മൂട്ടി-ലാല്‍ താരങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിന് വര്‍ഷങ്ങളുടെ പഴക്കം അവകാശപ്പെടാന്‍ കഴിയും.
ഇവര്‍ തമ്മിലുള്ള പോരാട്ടം പക്ഷെ മലയാള സിനിമാ വ്യവസായത്തിന് പലപ്പോഴും ഗുണകരമായി ഭവിയ്ക്കുകയാണ് ചെയ്തത്.
എന്നാല്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്‌തമായി മമ്മൂട്ടി-ലാല്‍ താരദ്വന്ദങ്ങള്‍ കൂടുതല്‍ മലയാള സിനിമയില്‍ സ്വാധീനം ചെലുത്തുന്ന കാഴ്‌ചയാണ് ബോക്‌സ് ഓഫീസില്‍ കാണാനാകുക.
മറ്റു യുവതാരങ്ങള്‍ക്കാര്‍ക്കും ഇവരുടെ ചിത്രങ്ങള്‍ക്ക് ലഭിയ്‌ക്കുന്ന വമ്പന്‍ തുടക്കം ഒരിയ്‌ക്കലും ലഭിയ്‌ക്കുന്നില്ല. പ്രായം ഇവരുടെ പോരാട്ടത്തിനെ തളര്‍ത്തിയില്ലെന്ന് ഇതില്‍ നിന്നും വ്യക്തം.
അടുത്ത കാലത്തായി ഈ താരങ്ങള്‍ കൂടുതല്‍ വാശിയോടെയാണ് പരസ്‌പരം മത്സരിയ്‌ക്കുന്നത്. ഈ വര്‍ഷം തന്നെ മൂന്നു വട്ടം ഇവര്‍ തമ്മില്‍ ഏറ്റുമുട്ടിക്കഴിഞ്ഞു.
കഴിഞ്ഞ ക്രിസ്‌തുമസ് സീസണില്‍ പുറത്തിറങ്ങിയ കഥ പറയുമ്പോള്‍, ഫ്‌ളാഷ് ചിത്രങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ജനുവരി മാസത്തില്‍ മമ്മൂട്ടിയുടെ രൗദ്രവും ലാലിന്റെ കോളേജ് കുമാരനും തമ്മില്‍ വീണ്ടും ഏറ്റുമുട്ടി. ഇതില്‍ രണ്ടിലും മമ്മൂട്ടിയ്‌ക്കായിരുന്നു മുന്‍തൂക്കം.
കഥ പറയുമ്പോളും രൗദ്രവും വിജയം നേടിയപ്പോള്‍ ലാലിന്റെ ഫ്‌ളാഷും കോളേജ് കുമാരനും പരാജയം രുചിച്ചു. നല്ല തുടക്കമാണ് ലാലിന്റെ ചിത്രങ്ങള്‍ക്ക് ലഭിച്ചതെങ്കിലും പിന്നീട് ബോക്‌സ് ഓഫീസില്‍ തകരുകയായിരുന്നു.
തുടര്‍ന്ന് വിഷുക്കാലത്ത് ഒരാഴ്‌ച വ്യത്യാസത്തില്‍ പുറത്തിറങ്ങിയ മമ്മൂട്ടി-ലാല്‍ ചിത്രങ്ങള്‍ തമ്മില്‍ വന്‍ പോരാട്ടമാണ് നടന്നത്. ഇതില്‍ മമ്മൂട്ടിയുടെ അണ്ണന്‍ തമ്പി ഈ വര്‍ഷത്തെ മെഗാ വിജയമാകുകയും ലാലിന്റെ ഇന്നത്തെ ചിന്താവിഷയം ഹിറ്റ് ചിത്രമെന്ന പേരും നേടിയെടുത്തു.
അമ്മ നിര്‍മ്മിയ്‌ക്കുന്ന താര പ്രളയ ചിത്രമായ ട്വന്റി ട്വന്റിയിലും ഈ താരങ്ങള്‍ വാര്‍ത്ത സൃഷ്ടിയ്‌ക്കുന്നുണ്ട്. രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം മമ്മൂട്ടിയും ലാലും തമ്മിലുള്ള സംഘട്ടന രംഗങ്ങള്‍ ട്വന്റി ട്വന്റിയിലൂടെ പ്രേക്ഷകര്‍ക്ക് കാണാനാകും.
വമ്പന്‍ ചിത്രങ്ങളുമായി താരങ്ങള്‍ തമ്മില്‍ നേരിട്ടുള്ള പോരാട്ടം തുടരുമ്പോള്‍ തന്നെ അതിഥി വേഷങ്ങളിലൂടെയും ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതാണ് മലയാള സിനിമയിലെ പുതിയ കാഴ്‌ച.
അടുത്ത പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications