അതിഥി വേഷങ്ങളിലൂടെ താര പോരാട്ടം
പൃഥിരാജ് നായകനാകുന്ന വണ്‍വേ ടിക്കറ്റിലൂടെയും സുകുമാരി പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്‌ക്കുന്ന മിഴികള്‍ സാക്ഷികള്‍ എന്ന ചിത്രങ്ങളിലെ അതിഥി താരങ്ങളായെത്തിയാണ് താര ദ്വന്ദം പോരാട്ടത്തിന്റെ പുതിയ വഴികള്‍ തുറന്നിരിയ്‌ക്കുന്നത്.
പൃഥിരാജ് നായകനാകുന്ന വണ്‍വേ ടിക്കറ്റ് ജൂണ്‍ 19ന് റിലീസ് ചെയ്യുമ്പോള്‍ മിഴികള്‍ സാക്ഷികള്‍ തൊട്ടടുത്ത ദിവസം തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
വണ്‍വേ ടിക്കറ്റില്‍ മമ്മൂട്ടി മമ്മൂട്ടിയായി തന്നെയാണ് അഭിനയിക്കുന്നത്. അതെ സമയം അതിഥി വേഷമാണെങ്കിലും വളരെ ശക്തമായ കഥാപാത്രമാണ് മിഴികള്‍ സാക്ഷിയിലൂടെ ലാലിനെ തേടിയെത്തിയിരിക്കുന്നത.
ഒരു സമാന്തര വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രമാണെങ്കിലും ശക്തമായ അഭിനയത്തിലൂടെ മമ്മൂട്ടിയുടെ വണ്‍വെയിലെ കഥാപാത്രത്തെ കവച്ചു വെയ്‌ക്കാനായിരിക്കും ലാലിന്റെ ശ്രമം.
ഇവര്‍ തമ്മിലുള്ള പോരാട്ടം ഈ വര്‍ഷം ഇനിയും തുടരുമെന്നാണ് ഇനി പുറത്തിറങ്ങാനിരിയ്‌ക്കുന്ന പരുന്തും മാടമ്പിയും തരുന്ന സൂചന.
പതിവില്‍ നിന്നും വ്യത്യസ്‌തമായി രണ്ടു ചിത്രങ്ങളിലും മമ്മൂട്ടിയും ലാലും അവതരിപ്പിയ്‌ക്കുന്ന കഥാപാത്രങ്ങളുടെ സാമ്യതയാണ് പോരാട്ടത്തിന് വ്യത്യസ്‌ത മുഖം നല്‌കുന്നത്.
രണ്ടു ചിത്രങ്ങളിലും പലിശക്കാരായി താരങ്ങള്‍ വേഷമിടുമ്പോള്‍ പ്രേക്ഷകര്‍ ആര്‍ക്കൊപ്പമെന്ന് കണ്ടു തന്നെ അറിയണം.
മുന്‍ പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications