ജനനി പേരില്‍ നിന്ന് അയ്യരെ വെട്ടി
സിനിമയിലിപ്പോള്‍ നടിമാര്‍ക്ക് പേരു മാറ്റുക എന്നതും ഒരു സ്റ്റൈലായി മാറിയോ. ലക്ഷ്മി റായ്, റായ് ലക്ഷമി ആയതിനു പിന്നാലെ ഇതാ ജനനി അയ്യരും. തന്റെ പേരില്‍ നിന്ന് അയ്യരെ എടുത്തു മാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോള്‍ ജനനി
ഇനിയിപ്പോള്‍ ജനനി പേര് മാറ്റിയതിന് കഥകളുമായി ഇറങ്ങുന്നവര്‍ക്ക് നടി കാര്യവും വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ഒരു കാരണവുമില്ല. പേരിനൊപ്പം അയ്യര്‍ എന്നില്ലാതെ ജനനി എന്ന് മാത്രമാകുമ്പോഴാണ് സുഖമെന്ന് തോന്നി, അത് മാറ്റി.

ഇനി എപ്പോഴാണ് അങ്ങനെ തോന്നിയതെന്ന് ചോദിച്ചാലും ജനനിയ്ക്ക് ഉത്തരമുണ്ട്. 'തെകിടി' എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡിന് വേണ്ടി ജനനി അയ്യര്‍ എന്ന് തന്നെയാണ് പേര് നല്‍കിയിരുന്നത്. എന്നാല്‍ ടൈറ്റില്‍ കാര്‍ഡ് വന്നുപ്പോള്‍ യാദൃശ്ചികമായി ജനനി എന്ന മാത്രമേ അതില്‍ ഉണ്ടായിരുന്നുള്ളൂ.
ചിത്രത്തിന്റെ പൃവ്യു സമയത്ത് മാത്രമാണ് തന്റെ പേരിനൊപ്പം അയ്യരില്ലെന്ന് ജനനി മനസ്സിലാക്കിയത്. പക്ഷെ അയ്യരില്ലാതെ ജനനി എന്ന പേരിന് ഭംഗിയുണ്ടെന്ന് മനസ്സിലാക്കിയ നടി ഇനി തനിക്ക് അയ്യര്‍ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
ത്രി ഡോട്‌സ് എന്ന ചിത്രത്തിലൂടെയാണ് ജനനിയെ മലയാളികള്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് സെവന്‍ത് ഡേ, മോസായിലെ കുതിര മീനികള്‍, കൂതറ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. എഡിസണ്‍ ഫോട്ടോസ്, ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി എന്നീ രണ്ട്് മലയാള സിനിമകളും ജനനിയുടെ കൈയ്യിലുണ്ട്. പുതിയ ചിത്രങ്ങളില്‍ ഇനി ജനനിയ്‌ക്കൊപ്പം അയ്യരുണ്ടാവില്ല.


Click it and Unblock the Notifications











