twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇന്നായിരുന്നെങ്കിൽ കിരീടം എന്ന ചിത്രം സംഭവിക്കില്ലായിരുന്നു!! കാരണം തുറന്നു പറഞ്ഞ് സിബി മലയിൽ

    |

    Recommended Video

    ഇന്നായിരുന്നു എങ്കില്‍ കിരീടം സിനിമ സംഭവിക്കില്ലായിരുന്നു

    മലയാള സിനിമയിൽ വൻ ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു കീരീടം. ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം 89 കാലഘട്ടത്തിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. മോഹൻലാലിന്റെ എപ്പിക് ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന കിരീടം ഇന്നും സിനിമ ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയ പേജുകളിലും ചർച്ച വിഷയമാണ്. മോഹൻലാലിന്റെ സേതുമാധാവനും തിലകൻ അവതരിപ്പിച്ച ഹെഡ് കോൺസ്റ്റബിൾ അച്യുതൻ നായരും, ദേവിയുമൊക്കെ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ജീവിക്കുന്നുണ്ട്.

    എന്താ മെയ് വഴക്കം...!! നടി സാനിയയുടെ പഞ്ചാബി ഡാൻസ് വൈറൽ.. കയ്യടിച്ച് സോഷ്യൽ മീഡിയഎന്താ മെയ് വഴക്കം...!! നടി സാനിയയുടെ പഞ്ചാബി ഡാൻസ് വൈറൽ.. കയ്യടിച്ച് സോഷ്യൽ മീഡിയ

    കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങയ ചിത്രമായിരുന്നു കിരീടം. സിബി മലയിൽ - ലോഹിതദാസ് കൂട്ട്കെട്ടിൽ ഒരുങ്ങിയ എല്ലാ ചിത്രം തന്നെ കുടുംബത്തിനും കുടുംബ ബന്ധങ്ങൾക്കും പ്രധാന്യം നൽകുന്നവയായിരിക്കും. കീരീടവും ആ ഒരു ഗണത്തിൽപ്പെടുന്നതാണ്. ഒരു സാധാരണക്കാരനായ യുവാവ് എങ്ങനെ ഗുണ്ടയായി മാറുന്ന സാഹചര്യമാണ് കിരീടത്തിന്റെ പശ്ചാത്തലം. അന്ന് തിയേറ്ററുകളിൽ വൻ കയ്യടി നേടിയ ചിത്രം ഇന്നായിരുന്നെങ്കിൽ സംഭവിക്കില്ലായിരുന്നെന്ന് സംവിധായകൻ സിബി മലയിൽ. കിഡ്നി ഫൗണ്ടേഷൻ ചെയ്ർമാൻ ഫാ. ഡേവിഡ് ചിറമ്മൽ ചാക്കോള-ഓപ്പൻ, റോസി അനുസ്മരണ അവാർഡ് ദാന ചടങ്ങിലായിരുന്നു പുതിയ കാലത്തെ ചിത്രങ്ങളെ കുറിച്ച് സംവിധായകൻ പറഞ്ഞത്.

    സിനിമ കാണാന്‍ പോയ കാരണം പള്ളിക്കുടത്തില്‍ ഒരു വര്‍ഷം പോയി, സിനിമയോടുള്ള ഇഷ്ടത്തെക്കുറിച്ച് മമ്മൂക്കസിനിമ കാണാന്‍ പോയ കാരണം പള്ളിക്കുടത്തില്‍ ഒരു വര്‍ഷം പോയി, സിനിമയോടുള്ള ഇഷ്ടത്തെക്കുറിച്ച് മമ്മൂക്ക

     കിരീടം  ഉണ്ടാകില്ല

    കിരീടം ഉണ്ടാകില്ല

    പുതിയ തലമുറയുടെ പ്രയോഗിക ബുദ്ധി കണക്കിലെടുത്തിരുന്നെങ്കിൽ കിരിടം എന്ന സിനിമ സംഭവിക്കില്ലായിരുന്നെന്നും സംവിധായകൻ സിബി മലയിൽ. അവസാന രംഗം വരെ കാത്തിരുന്നാൽ അഭിനയിക്കാൻ പറ്റാതെ വരുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നുണ്ട്. കൂടാതെ ചിത്രത്തെ കുറിച്ചുളള പുതിയ തലമുറയുടെ അഭിപ്രായവും സംവിധായകൻ പങ്കുവെച്ചിരുന്നു.

      അച്ഛനെ  തല്ലിയാൽ

    അച്ഛനെ തല്ലിയാൽ

    ചിത്രത്തി മോഹൻലാലിന്റെ അച്ഛനായി എത്തിയത് തിലകൻ ആയിരുന്നു. അച്ഛനെ മാർക്കറ്റിൽവെച്ച് വില്ലൻ (കീരിക്കാടൻ ജോസ്) തല്ലുന്നത് കാണുന്ന മകൻ, അച്ഛനെ രക്ഷിക്കാൻ വേണ്ടി വില്ലനെ തിരിച്ചടിക്കുന്നു. തുടർനന് സേതുമാധവനേയും കീരിക്കാടനേയും പോലീസ് അറസ്റ്റ് ചെയ്യുന്നു. ഈ സംഭവത്തിനു ശേഷമാണ് സേതുമാധവൻ നാട്ടുകാരുടെ കണ്ണിൽ ഒരു ഗുണ്ടയായി മാറുന്നത്. എന്നാൽ ഇന്നത്തെ കാലത്താണെങ്കിൽ അച്ഛനെ മർദിക്കുന്നത് കണ്ടാൽ എസ്ഐ പട്ടികയിലുളള മകൻ അതിലിടപെടാതെ ബുദ്ധിപരമായി മാറി നിൽക്കുകയാണ് വേണ്ടതെന്ന് ഒരു സംവാദത്തിൽ ഒരു വിദ്യാർഥി തന്നോട് പറഞ്ഞിരുന്നെന്നും സിബി മലയിൽ പറഞ്ഞു.

     അച്ഛനെ തല്ലിയാൽ ചെയ്യേണ്ടത്

    അച്ഛനെ തല്ലിയാൽ ചെയ്യേണ്ടത്

    ഇന്നത്തെ തലമുറ വികാരത്തോടെ കാര്യങ്ങളെ സമീപിക്കുന്നത് ശരിയായി കാണുന്നില്ല, പകരം അവർ കാര്യങ്ങൾ ബുദ്ധി പരമായി മാത്രമാണ് വിലയിരുത്തത്. അച്ഛനെ തല്ലിയ ആളെ നടുറേഡിലിട്ട് തല്ലുന്നതിന് പകരം എസ് ഐ ആയതിനു ശേഷം പകരം വീട്ടാനായി ഉപയോഗിക്കാം, അല്ലെങ്കിൽ ക്വട്ടേഷൻ കൊടുക്കാം എന്നുമായിരുന്നു വിദ്യാർഥിയുടെ അഭിപ്രായം

     കീരീട എന് കഥയുണ്ടായത് ഇങ്ങനെ

    കീരീട എന് കഥയുണ്ടായത് ഇങ്ങനെ

    ലോഹിതദാസിനു കിരീടം സിനിമ എഴുതാനുള്ള ആശയം ലഭിക്കുന്നത് ലോഹിയുടെ പ്രദേശത്തൊക്കെ പറഞ്ഞു കേട്ടിരുന്നു ഒരു കഥയിൽ നിന്നുമാണത്രേ ഉണ്ടായത്. കേശവൻ എന്ന് പേരുള്ള റൗഡിയെ മദ്യത്തിന്റെ ലഹരിയിൽ അടിച്ചിട്ട ആശാരിയുടെ കഥയിൽ നിന്നാണ് കിരീടം എന്ന സിനിമ ഉണ്ടായത് . ചാലക്കുടിയിൽ കുപ്രസിദ്ധനായ ഒരു റൗഡിയുണ്ടായിരുന്നു , കേശവൻ എന്നായിരുന്നു പുള്ളിയുടെ പേര്. കേശവൻ പലരെയും കൊന്നിട്ടുണ്ട് കൈ വെട്ടിയിട്ടുണ്ട്, കൊല്ലാതെ കൊന്നിട്ടുണ്ട്, കേശവന്റെ പേര് കേട്ടാൽ ആരും ഒന്നും വിറയ്ക്കുമായിരുന്നത്രേ. ഈ കേശവനെയായിരുന്നു തിരുവനന്തപുരത്ത് നിന്ന് ചാലക്കുടിയിലേയ്ക്ക് താമസിക്കാൻ എത്തിയ കുടുംബനാഥനായ ഒരു ആശാരി അടിച്ചു വീഴ്ത്തിയത്. തുടർന്ന് രായ്ക്കുരാമായണം ആശാരിയും കുടുംബവും അവിടെ നിന്ന് സ്ഥലം വിടുകയായിരുന്നു.

    English summary
    now kireedam movie is not posible says sibi malayil
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X