ബോക്‌സറാകാന്‍ മാധവന്‍ 15കിലോ കുറച്ചു !
തമിഴകത്താണ് ആദ്യം പേരെടുത്തതെങ്കിലും ബോളിവുഡിലും നടന്‍ മാധവന് നല്ല പേരുണ്ട്. 2001ല്‍ രെഹ്നാ ഹേ തേരെ ദില്‍ മേ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച മാധവന് ഗുരു, ത്രി ഇഡിയറ്റ്‌സ്, തനു വെഡ്‌സ് മനു തുടങ്ങി ഒട്ടേറെ മികച്ച ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2012ല്‍ ഇറങ്ങിയ കപ്പിള്‍ ബ്രേക്കേഴ്‌സ് എന്ന ചിത്രം പക്ഷേ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇതിന് ശേഷം മാധവന്‍ ബോളിവുഡില്‍ അല്‍പം പിന്നാക്കം പോവുകയും ചെയ്തു. ഇപ്പോള്‍ ബോളിവുഡില്‍ ഒരു തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് താരം.
ലാല്‍ എന്ന പുതിയ ചിത്രത്തില്‍ ഒരു ബോക്‌സറുടെ വേഷത്തിലാണ് മാധവന്‍ അഭിനയിക്കുന്നത്. ഇതിനായി പതിനഞ്ചു കിലോയോളം ഭാരംകുറച്ചിരിക്കുകയാണ് താരം. ഭാരം കുറയ്ക്കാനായി ലോസ് ആഞ്ജലസില്‍ പോയിരിക്കുകയാണ് മാധവനിപ്പോള്‍.

ലാല്‍ എന്ന ചിത്രത്തിനായി തന്റെ മാനറിസങ്ങളും ബോഡി ലാംഗ്വേജും പൂര്‍ണമായും മാറ്റേണ്ടതുണ്ടെന്ന് മാധവന്‍ പറയുന്നു. ചിത്രത്തിലെ കഥാപാത്രം ഒരു പ്രൊഫഷണല്‍ ബോക്‌സര്‍ ആണ്. ലോസ് ആഞ്ജലസിലെ ട്രെയിനിങ് എന്റെ ശരീരഘടനയിലും ശരീരഭാഷയിലും വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇപ്പോള്‍ എന്നെക്കണ്ടാല്‍ ഒരു ബോക്‌സറുടെ ലുക്കൊക്കെ വന്നിട്ടുണ്ട്- മാധവന്‍ പറയുന്നു.
ഐതിഹാസിക ബോക്‌സര്‍ ആയ മുഹമ്മദ് അലിയുടെ ജീവിതകഥയാണ് ലാലിന്റെ അടിസ്ഥാനമെന്നാണ് സൂചന.


Click it and Unblock the Notifications











