ഭാമയെ സിനിമയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചതാരായാലും അതേറ്റു, രണ്ട് വര്‍ഷമായി നടിയെ കാണാനില്ല!!
ഭാമ.. പ്രത്യേക അഭിമുഖങ്ങളൊന്നും വേണ്ട.. ലോഹിതദാസിന്റെ നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച ശാലീന സുന്ദരിയായിരുന്നു ഭാമ. എന്നാല്‍ വളരെ പെട്ടന്ന് ഭാമയുടെ രൂപവവും കോലവും മാറി. മലയാള സിനിമ ഭാമയുടെ മാറ്റം അംഗീകരിച്ചു. പക്ഷെ ഭാമയ്ക്ക് പ്രിയം അന്യഭാഷാ ചിത്രങ്ങളോടായിരുന്നു.
എല്ലാ തുടക്കകാരികളെയും പോലെ ആദ്യം കുറേ ചിത്രങ്ങള്‍ മലയാളത്തില്‍ ചെയ്ത് ഭാമയും കേരളം കടന്നു. കന്നട സിനിമകളോടായാരിന്നു ഭാമയ്ക്ക് പ്രിയം. വളരെ പെട്ടന്ന് അവിടെ ശ്രദ്ധിക്കപ്പെടാനും ഭാമയ്ക്ക് കഴിഞ്ഞു. എന്നാലിപ്പോള്‍ രണ്ട് വര്‍ഷമായി ഭാമയെ എവിടെയും കാണാനില്ല. ബിഗ് സ്‌ക്രീനിലോ മിനി സ്‌ക്രീനിലോ സ്‌റ്റേജ് ഷോകളിലോ ഒന്നും ഭാമയില്ല.

പുറത്താക്കാന്‍ ശ്രമിക്കുന്നു എന്ന് നടി
സിനിമയില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട് എന്ന് നേരത്തെ നടി പറഞ്ഞിരുന്നു. താനൊരു സിനിമ ഏറ്റെടുത്തു കഴിഞ്ഞാല്‍ സംവിധായകര്‍ക്ക് അജ്ഞാത ഫോണ്‍ കോളുകള്‍ വരും. ഇവര്‍ വിവാഹിതരായാല്‍, മറുപടി എന്നീ ചിത്രങ്ങളുടെ സംവിധായകര്‍ക്ക് ഇത്തരത്തില്‍ കോളുകള്‍ വന്നിരുന്നതായി തന്നോട് പറഞ്ഞിട്ടുണ്ട് എന്ന് നടി പറഞ്ഞിരുന്നു.

അതേറ്റു
തന്നെ പുറത്താക്കാന്‍ ശ്രമിച്ചത് ആരാണെന്ന് കണ്ടു പിടിച്ചതായും എന്നാല്‍ പേര് പുറത്ത് പറയാന്‍ കഴിയില്ല എന്നും ഭാമ പറഞ്ഞിട്ടുണ്ട്. അതാരായാലും സംഭവം ഏറ്റു. രണ്ട് വര്‍ഷമായി ഭാമയെ എവിടെയും കാണാനില്ല. മലയാളത്തില്‍ പോയിട്ട് കന്നട സിനിമയിലും ഭാമയില്ല.

നിവേദ്യത്തില്‍ തുടക്കം
ആരും കൊതിക്കുന്ന ഒരു തുടക്കമായിരുന്നു ഭാമയ്ക്ക് ലഭിച്ചത്. പുതുമുഖ താരങ്ങളെ അണിനിരത്തി ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ. ചിത്രത്തിലെ സത്യഭാമ എന്ന കഥാപാത്രത്തിനൊപ്പം ഭാമയും ശ്രദ്ധിക്കപ്പെട്ടു.

നിഷ്‌കളങ്ക വേഷങ്ങള്‍
പിന്നീട് ഭാമയെ തേടി വന്നതെല്ലാം നിഷ്‌കളങ്ക നാട്ടിന്‍പുറത്തുകാരിയുടെ വേഷങ്ങളായിരുന്നു. ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍, സൈക്കിള്‍, കളേഴ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ഭാമയുടെ മുഖം പരിചിതമായി.

കരിയര്‍ ബ്രേക്ക്
ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിന് ശേഷമാണ് ഭാമയ്ക്ക് കരിയര്‍ ബ്രേക്ക് ലഭിച്ചത്. ജയസൂര്യ നായകനായി എത്തിയ ചിത്രം ബോക്‌സോഫസ് ഹിറ്റായിരുന്നു. ഭാമ എന്ന നടിയുടെ കഴിവ് അടയാളപ്പെടുത്തി എന്നതിനപ്പുറം മലയാളത്തില്‍ നല്ല വേഷങ്ങളൊന്നും ഭാമയ്ക്ക് ലഭിച്ചില്ല എന്നത് ഒരു സത്യകഥയാണ്.

അന്യഭാഷയിലേക്ക്
മലയാള സിനിമ ചെയ്യുന്നതിനൊപ്പം ഭാമ തമിഴിലും കന്നടയിലും തെലുങ്കിലും ഭാഗ്യ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ബ്രേക്ക് കിട്ടിയത് കന്നട സിനിമാ ലോകത്താണ്. പിന്നെ അവിടെ കാലുറപ്പിക്കാന്‍ ശ്രമിച്ചു.

കന്നട ചിത്രത്തില്‍
മൈന എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കായ ഷൈലൂവില്‍ അഭിനയിച്ചതിലൂടെയാണ് ഭാമ കന്നടയില്‍ ഹിറ്റായത്. തുടര്‍ന്ന് ഓട്ടോ രാജ, ബര്‍ഫി, അപ്പയ്യ, രാഗ തുടങ്ങിയ ചിത്രത്തിലൂടെ സൂപ്പര്‍നായികയായി വളര്‍ന്നു.

2014 ന് ശേഷം
2014 വരെ ഭാമയ്ക്ക് മലയാളത്തിലും തമിഴിലും തിരക്കായിരുന്നു. എന്നാല്‍ 2014 ന് ശേഷം അവസരങ്ങള്‍ കുറഞ്ഞു. 2015 ല്‍ ഒരേ ഒരു കന്നട സിനിമയാണ് നടിയ്ക്ക് കിട്ടിയത്. 2016 മല്‍ഗുടി ഡെയ്‌സ്, മറുപടി എന്നീ ചിത്രങ്ങള്‍ ചെയ്തു. രാഗ എന്ന കന്നട ചിത്രവും റിലീസായി.

ഭാമ എവിടെ
രാഗയ്ക്ക് ശേഷം ഭാമയെ കാണാനില്ല. മലയാളത്തിലുമില്ല, കന്നടയിലുമില്ല.. ടെലിവിഷന്‍ ഷോകളിലും കണ്ടില്ല. ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്ന ഒന്നാണ് നമ്മള് എന്ന അമ്മയുടെ ഷോയ്ക്കും ഭാമ ഇല്ല എന്നാണ് അറിഞ്ഞത്.. പിന്നെ എവിടെപ്പോയി ഭാമ ??


Click it and Unblock the Notifications











