twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുടുംബ ചിത്രങ്ങള്‍ കുറയുന്നതില്‍ വിഷമമുണ്ടെന്ന് ഉര്‍വശി

    |

    എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രം റിലീസ് ആയതിന് ശേഷം ആരാധകര്‍ക്ക് പറയാനുള്ളത് ഉര്‍വശി -ടൊവിനോ തോമസ് കോമ്പിനേഷനെ കുറിച്ചാണ്. ഇരുവരും ഒന്നിച്ചുള്ള രംഗങ്ങള്‍ അത്രയേറെ പ്രേക്ഷകരെ രസിപ്പിച്ചിട്ടുണ്ട്. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ചിത്രത്തെ കുറിച്ച് ഉര്‍വശി സംസാരിക്കുകയുണ്ടായി.

    ente-ummante-peru

    തലശ്ശേരി പശ്ചാത്തലമാക്കി ഒരുക്കിയ എന്റെ ഉമ്മാന്റെ പേര് തീര്‍ത്തുമൊരു കുടുംബ ചിത്രമാണ്. ഇന്ന് കുടുംബ ചിത്രങ്ങള്‍ വേരറ്റു പോകുന്നു എന്ന് തോന്നിയിട്ടുണ്ടെന്ന് ഉര്‍വശി പറയുന്നു. ഒരു നായകന്‍, അയാള്‍ക്ക് കുറേ കൂട്ടുകാര്‍, അവരൊന്നിച്ചുള്ള യാത്രകള്‍, സംഭവങ്ങള്‍.. ഇവയെല്ലാം വിവരിക്കുമ്പോള്‍ സിനിമ കുടുംബങ്ങളില്‍ നിന്ന് വിട്ടുപോകുന്നു. കുറേയേറെ കുടുംബ ചിത്രങ്ങളുടെ ഭാഗമായ വ്യക്തി എന്ന നിലയില്‍ കുടുംബ ചിത്രങ്ങള്‍ കുറയുന്നതില്‍ വിഷമം തോന്നിയിട്ടുണ്ട്- ഉര്‍വശി പറഞ്ഞു.

    കെ പി എ സി ലളിത, മാമൂക്കോയ എന്നിവരോടൊക്കെയൊപ്പം മുന്‍പ് ഒരുപാട് ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അവര്‍ക്കൊപ്പമൊക്കെ അഭിനയിക്കുമ്പോള്‍ കൂടുതല്‍ സ്വാതന്ത്രം തോന്നാറുണ്ട്. ടൊവിനോ തോമസ് അക്കൂട്ടത്തില്‍ പെടാത്ത ഒരാളാണെന്ന് തോന്നിയിട്ടേയില്ല. എല്ലാവരോടും ഒരുപോലെ, സഹകരണത്തോടെയാണ് ടൊവിനോ പെരുമാറുന്നത്- ഉര്‍വശി പറഞ്ഞു.

    English summary
    Nowadays there is no family films says Urvashi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X