twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാല്‍ രാജി വെക്കുക.. അമ്മയുടെ പ്രസിഡന്റാവാന്‍ പറ്റിയ ആള് വേറെയുണ്ടെന്ന് എന്‍എസ് മാധവന്‍!!

    |

    Recommended Video

    അമ്മയുടെ പ്രസിഡന്റാവാന്‍ പറ്റിയ ആള് വേറെയുണ്ടെന്ന് എന്‍എസ് മാധവന്‍

    അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം കഴിഞ്ഞതോടെ തിരിതെളിഞ്ഞ പുതിയ വിവാദം നടന്‍ ദിലീപിന്റെ പേരിലാണ്. അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്തോട് കൂടി പലയിടങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണ്. നടി റിമ കല്ലിങ്കല്‍ ഇനി അമ്മയ്‌ക്കൊപ്പം തുടരാനാവില്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ്.

    അതേ സമയം വുമന്‍ ഇന്‍ സിനിമാ കളക്ടീവും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സാഹിത്യകാരന്‍ എന്‍എസ് മാധവന്‍ അമ്മയുടെ നടപടി നികൃഷ്ടമാണെന്നായിരുന്നു പറഞ്ഞിരുന്നത്. ഇപ്പോഴിത മറ്റൊരു മറുപടിയുമായി വീണ്ടും എന്‍എസ് മാധവന്‍ എത്തിയിരിക്കുകയാണ്.

    അമ്മയുടെ തീരുമാനം

    അമ്മയുടെ തീരുമാനം

    ജൂണ്‍ 23 വൈകുന്നേരമായിരുന്നു അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നത്. തൊട്ടടുത്ത ദിവസം വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലേക്കുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായിട്ടായിരുന്നു എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നത്. ഇതില്‍ ദിലീപ് വിഷയത്തെ കുറിച്ച് ചര്‍ച്ച നടത്തിയിരുന്നതായിട്ടാണ് സൂചന. എന്നാല്‍ അമ്മയുടെ മുന്‍ പ്രസിഡന്റ് ഇന്നസെന്റ്, ദിലീപ് വിഷയത്തെ കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മുന്‍പ് വ്യക്തമാക്കിയിരുന്നു. യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതിനെ കുറിച്ച് സംസാരിക്കുകയും ഒടുവില്‍ സംഘടന ആ തീരുമാനം ശരി വെക്കുകയും ചെയ്യുകയായിരുന്നു.

     വിമര്‍ശനങ്ങള്‍..

    വിമര്‍ശനങ്ങള്‍..

    അമ്മയുടെ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളായിരുന്നു വന്നത്. എന്തിന് വേണ്ടിയായിരുന്നു ദിലീപിനെ പുറത്താക്കിയതെന്നും ആക്രമിക്കപ്പെട്ട ആളെ അപമാനിക്കുന്നതിന് തുല്യമാണെന്നും അഭിപ്രായങ്ങള്‍ വന്നിരുന്നു. വനിതാ കൂട്ടായ്മയായ വുമന്‍ ഇന്‍ സിനിമാ കളക്ടീവ് ശക്തമായ രീതിയില്‍ തന്നെ അമ്മയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. അഷിക് അബു, റിമ കല്ലിങ്കല്‍, ഡോ ബിജു, എന്‍എസ് മാധവന്‍ തുടങ്ങി പലരും അമ്മയുടെ തീരുമാനത്തെ വലിയ രീതിയില്‍ തന്നെ വിമര്‍ച്ചിരുന്നു. ഇപ്പോഴിതാ എന്‍എസ് മാധവന്റെ മറ്റൊരു ട്വീറ്റ് കൂടി വൈറലാവുകയാണ്.

     എന്‍എസ് മാധവന്‍ പറഞ്ഞിരുന്നത്..

    എന്‍എസ് മാധവന്‍ പറഞ്ഞിരുന്നത്..

    അമ്മയുടെ നടപടി നികൃഷ്ടമാണെന്നായിരുന്നു എന്‍എസ് മാധവന്‍ പറഞ്ഞിരുന്നത്.. ഹോളിവുഡില്‍ തുടക്കം കുറിച്ച മീ ടു ക്യാംപെയിനെ പരാമര്‍ശിച്ചാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നത്. ഏറ്റവും നികൃഷ്ടമായ മീ ടു സംഭവം നടന്നത് ഹോളിവുഡിലല്ല. കേരളത്തിലാണെന്നും മലയാളത്തിലെ ഒരു നടിയെ ബലാത്സംഗം ചെയ്യുന്നതിന് ഒരു നടന്‍ തന്നെ പണം കൊടുത്ത് ഒരു സംഘത്തെ വിലയ്‌ക്കെടുത്തു. ആ കേസ് നടന്ന് കൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിനിടയില്‍ താരസംഘടയായ അമ്മയിലെ പുരുഷമേധാവിത്വ കൂട്ടം കുറ്റാരോപിതനൊപ്പം എന്ന് മീ ടൂ എന്ന് ആക്രോശിക്കുകയാണെന്നും എന്‍എസ് മാധവന്‍ പറഞ്ഞിരുന്നു.

    മോഹന്‍ലാല്‍ രാജി വെക്കുക..

    മോഹന്‍ലാല്‍ രാജി വെക്കുക..

    ലാലേട്ടന്‍ രാജി വെക്കുക. ഹാര്‍വി വെയന്‍സ്റ്റനെ അമ്മയുടെ പ്രസിഡന്റ് ആക്കുക എന്നായിരുന്നു വീണ്ടും ട്വിറ്ററിലൂടെ എന്‍എസ് മാധവന്‍ പറഞ്ഞിരിക്കുന്നത്. ലൈംഗികാതിക്രമ കേസില്‍ ശിഷ അുഭവിക്കുന്ന ഹോളിവുഡിലെ പ്രമുഖ നിര്‍മാതാവാണ് ഹാര്‍വി വെയന്‍സ്റ്റന്‍. നൂറോളം ഹോളിവുഡിലെ പ്രമുഖ നടിമാരായിരുന്നു ഹാര്‍വിയ്‌ക്കെതിരെ ആരോപണവുമായി എത്തിയിരുന്നത്. മോഹന്‍ലാല്‍ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റതിന് പിന്നാലെയാണ് ദിലീപിനെ തിരിച്ചെടുത്തത്. ഇതാണ് എന്‍എസ് മാധവന്‍ മോഹന്‍ലാലിനോട് രാജി വെക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നിലെ കാരണം.

     മോഹന്‍ലാല്‍ പറഞ്ഞിരുന്നത്...

    മോഹന്‍ലാല്‍ പറഞ്ഞിരുന്നത്...

    നടിയെ ആക്രമിച്ച പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണോ അമ്മയിലുണ്ടായ ഈ മാറ്റത്തിന് കാരണമെന്നുള്ള ചോദ്യത്തിന് അതൊക്ക മാധ്യമ സൃഷ്ടിയാണെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞിരുന്നത്. ഗുരുതരമായി പ്രശ്‌നമൊന്നുമില്ല. സിനിമാ മേഖലയിലുള്ളവരുടെ ക്ഷേമകാര്യങ്ങളാണ് ഞങ്ങളുടെ പ്രവര്‍ത്തന മേഖല. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത്.
    വുമന്‍ ഇനിമ സിനിമ കളക്ടീവിന്റെ രൂപീകരണത്തില്‍ വലിയ കുഴപ്പമുണ്ടെന്ന് കരുതുന്നില്ല. അവരൊരു സംഘടന തുടങ്ങി അത്രയെയുള്ളു. നിര്‍മാതാക്കളുടേത്, വിതരണക്കാരുടേത്, തുടങ്ങി നിരവധി സംഘടനകളുണ്ട്. ഡബ്ലുസിസിയിലുള്ളവര്‍ സിനിമാ മേഖലയിലുള്ളവര്‍ തന്നെയാണ്. അമ്മയും അവരും തമ്മില്‍ യാതൊരു കലഹവുമില്ല. ഇനി അവര്‍ക്ക് പ്രശ്നമുണ്ടെങ്കില്‍ അവര്‍ ഞങ്ങളുമായി ചര്‍ച്ച ചെയ്യട്ടെ. ഈ സംഘടനയിലുള്ളൊരു സൗഹൃദ സംഘടനയായിട്ടാണ് ഡബ്ലുസിസിയെ കാണുന്നതെന്നും മോഹന്‍ലാല്‍ പറയുന്നു.

    English summary
    NS Madhavan against AMMA's decision
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X