നൈല ഉഷ ശോഭനയെ അഭിമുഖം ചെയ്തു
ഒരു സിനിമാ താരത്തെ മറ്റൊരു സിനിമാ താരം അഭിമുഖം ചെയ്യുന്നത് വളരെ അപൂര്‍വ്വമായി മാത്രമേ കാണാന്‍ സാധിക്കാറുള്ളൂ. എന്നാല്‍ നൈല ഉഷ വെള്ളിത്തിരയില്‍ എത്തിയതു തന്നെ സിനിമാ താരങ്ങളെ അഭിമുഖം ചെയ്തുകൊണ്ടാണ്.
ദുബായില്‍ ഒരു റേഡിയോ സ്‌റ്റേഷനില്‍ ആര്‍ജെ ആയി ജോലി നോക്കുന്നതിനിടെയാണ് നൈലയെ കുഞ്ഞനന്തന്റെ കടയിലേക്ക് ക്ഷണിച്ചത്. ആദ്യം വന്ന ഓഫറുകളെല്ലാം നിരസിച്ചിരുന്ന നൈല നല്ലൊരു തുടക്കം കിട്ടിയപ്പോള്‍ വെള്ളിത്തിരയിലേക്ക് വരികയായിരുന്നു.

സിനിമയില്‍ എത്തിയെങ്കിലും ജോലി ഉപേക്ഷിക്കാന്‍ നൈല തയ്യാറായിട്ടില്ല. ഇപ്പോഴും ദുബൈയില്‍ ആര്‍ ജെ ആയി ജോലി നോക്കുന്നുണ്ട്. അതുകൊണ്ടെന്തായി, കഴിഞ്ഞ ദിവസം സിനിമാ ലോകത്ത് നൈല ഉള്‍പ്പടെ പലരും ആരാധിക്കുന്ന നടി ശോഭനയെ അഭിമുഖം ചെയ്യാന്‍ ഒരു അവസരം ലഭിച്ചു.
ശോഭന മാമിനെ അഭിമുഖം ചെയ്യാന്‍ കഴിഞ്ഞ സന്തോഷത്തോടെ നൈല തന്നെയാണ് ശോഭനയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സിനിമാഭിനയത്തില്‍ നിന്നും ഇടവേള എടുത്തെങ്കിലും ഇപ്പോഴും ഇന്ത്യയ്ക്കകത്തും പുറത്തും നൃത്തവുമായുള്ള യാത്രയിലാണ് ശോഭന. അതില്‍ തന്നെ പല പരീക്ഷണങ്ങളും പഠനങ്ങളും നടത്തുന്നുമുണ്ട്.


Click it and Unblock the Notifications