»   » ഒരുപാട് തോണ്ടലും തലോടലും സഹിച്ചിട്ടുണ്ട് എന്ന് മമ്മൂട്ടിയുടെ നായികയുടെ വെളിപ്പെടുത്തല്‍

ഒരുപാട് തോണ്ടലും തലോടലും സഹിച്ചിട്ടുണ്ട് എന്ന് മമ്മൂട്ടിയുടെ നായികയുടെ വെളിപ്പെടുത്തല്‍

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമാ ലോകത്ത് നടക്കുന്ന പീഡന കഥകളെ കുറിച്ച് ഇതിനോടകം പല നായികമാരും വെളിപ്പെടുത്തലുമായി രംഗത്തെത്തി കഴിഞ്ഞു. സിനിമാ മേഖലയിലുള്ള പീഡനകഥകള്‍ മാത്രമല്ല, ബാല്യം മുതല്‍ നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ചും പല നടിമാരും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ നായിക നൈല ഉഷയും.

സ്ത്രീകള്‍ എല്ലായിടത്തും ചൂഷണത്തിന് ഇരയാകുന്നുണ്ട് എന്നും തനിയ്ക്കും അത്തരം ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും ആര്‍ജെ കൂടെയായ നൈല ഉഷ പറയുന്നു. ശക്തമായ നിയമങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇതിനെ നേരിടാന്‍ കഴിയൂ എന്നാണ് നൈല പറയുന്നത്.

ശക്കമായ നിയമം വേണം

കേരളത്തില്‍ മാത്രമല്ല, ലോകത്ത് എല്ലായിടത്തും സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിയ്ക്കപ്പെടുന്നുണ്ട്. എല്ലാ മനുഷ്യരിലും തെറ്റ് ചെയ്യാനുള്ള ആഗ്രഹമുണ്ട്. ശക്തമായ നിയമത്തിലൂടെ മാത്രമേ ഇതിന് തടയിടാന്‍ സാധിക്കുകയുള്ളൂ- നൈല ഉഷ പറഞ്ഞു.

എനിക്കുണ്ടായ അനുഭവങ്ങള്‍

എന്റെ കുട്ടിക്കാലത്ത് പ്രൈവറ്റ് ബസ്സിലെ കമ്പിയില്‍ തൂങ്ങി നിന്നുള്ള സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടയില്‍ ഒരുപാട് തോണ്ടലും തലോടലുകളും സഹിച്ചിട്ടുണ്ട്. റോഡരികിലെ കമന്റടിയും ചൂളമടിയുമൊക്കെ കേട്ടില്ലെന്ന് നടിച്ച് നടക്കുകയായിരുന്നു.

പക്ഷെ ദുബായില്‍

എന്നാല്‍ ലക്ഷകണക്കിന് മലയാളികള്‍ താമസിയ്ക്കുന്ന ദുബായില്‍ അത്തരമൊരു ദുരനുഭവം ഇതുവരെ ഉണ്ടായിട്ടില്ല എന്ന് നൈല പറയുന്നു. ഏത് പാതിരാത്രിയിലും സ്ത്രീകള്‍ക്ക് ധൈര്യമായി പുറത്തിറങ്ങാം. ഇവിടത്തെ നിയമങ്ങള്‍ കര്‍ശനവും ശക്തവുമായതുകൊണ്ടാണത്- നൈല ഉഷ പറഞ്ഞു.

നൈല ദുബായിലാണ്

വര്‍ഷങ്ങളായി ദുബായില്‍ ജീവിയ്ക്കുകയാണ് നൈല ഉഷ. ദുബായിലെ റേഡിയോ സ്‌റ്റേഷനില്‍ ജോലി ചെയ്യുന്നതിനിടെയാണ് മലയാള സിനിമയില്‍ അവസരം ലഭിച്ചത്. നടിയായപ്പോഴും ആര്‍ജെ ജോലി ഉപേക്ഷിച്ചില്ല.

മമ്മൂട്ടിയുടെ നായിക

കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിട്ടാണ് നൈല ഉഷ മലയാള സിനിമയില്‍ എത്തിയത്. പിന്നീട് ഗ്യാങ്സ്റ്റര്‍, ഫയര്‍മാന്‍ എന്നീ ചിത്രങ്ങളിലും മെഗാസ്റ്ററിനൊപ്പം അഭിനയിച്ചു. ജയസൂര്യയ്‌ക്കൊപ്പം അഭിനയിച്ച പുണ്യാളന്‍ അഗര്‍ബത്തീസിലെ വേഷവും ശ്രദ്ധേയമാണ്.

English summary
Nyla Usha about woman abuse

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam