നൈലയുടെ റൈസ് ബക്കറ്റ് ചലഞ്ച് ജയസൂര്യയോട്

By Meera Balan

ഐസ് ബക്കറ്റ് ചലഞ്ചുമായി സെലിബ്രിറ്റികള്‍ മുന്നോട്ട് പോകുമ്പോള്‍ ഇന്ത്യയുടെ റൈസ് ബക്കറ്റ് ചലഞ്ചിന് മലയാളം ഉള്‍പ്പടെയുള്ള സിനിമാ ലോകത്ത് മികച്ച സ്വീകരണം. നടി നൈല ഉഷയാണ് റൈസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുക്കുകയും സംവിധായകന്‍ രഞ്ജിത്ത് ശങ്കറിനേയും നടന്‍ ജയസൂര്യയെയും വെല്ലുവിളിച്ചത്.

പാവപ്പെട്ടവര്‍ക്ക് ഒരു നേരത്തെ ആഹാരം നല്‍കുകയാണ് റൈസ് ബക്കറ്റ് ചലഞ്ചിന്റെ ലക്ഷ്യം. ഒരു ബക്കറ്റ് അരിയോ അല്ലെങ്കില്‍ ഭക്ഷണ സാധനമോ നല്‍കിയാണ് ചലഞ്ച് നടത്തുക. ചലഞ്ച് നടത്തിയ നൈലയാണ് ജയസൂര്യയെയും രഞ്ജിത്ത് സങ്കറിനെയും വെല്ലുവിളിച്ചത്.

Nyla

വര്‍ഷം ചിത്രത്തിന്റെ സംവിധായകനായ രഞ്ജിത്ത് സങ്കര്‍ നൈലയുടെ വെല്ലുവിളി ഏറ്റെടുക്കുകയും റൈസ് ബക്കറ്റ് നല്‍കുകയും ചെയ്തുവെന്നാണ് അറിയുന്നത്. മമ്മൂട്ടി നായകനാവുന്ന വര്‍ഷത്തിന്റെ ഷൂട്ടിംഗ് പുരോഗമിയ്ക്കുകയാണ്. എന്നാല്‍ ജയസൂര്യ ചലഞ്ച് ഏറ്റെടുത്തതായി റിപ്പോര്‍ട്ടില്ല. ചലഞ്ച് ഏറ്റെടുത്തില്ലെങ്കില്‍ 100 രൂപയ്ക്ക് മരുന്നു വാങ്ങി സര്‍ക്കാര്‍ ആശുപത്രിയില്‍ നല്‍കണം. വൈകാതെ ജയസൂര്യ വെല്ലുവിളി ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X