ആഗ്രഹം സഫലമാകാൻ നൈല ഉഷയ്ക്ക് 15 കൊല്ലം കാത്തിരിക്കേണ്ടി വന്നു!! സന്തോഷം പങ്കുവെച്ച് നടി, കാണൂ

2013 ൽ പുറത്തു വന്ന കുഞ്ഞനന്ദന്റെ കഥ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് നൈല ഉഷ. ജയസൂര്യ നായികനായ പുണ്യാളൻ അഗർബത്തീസ് എന്ന ചിത്രം നൈലയെ പ്രേക്ഷകർക്കിടയിൽ സുപരിചിതയാക്കുകയായിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ മലയാള സിനിമയിൽ താരം തന്റേതായ സ്ഥാനം നേടിയെടുത്തു. ദുബായിയിൽ സ്ഥിരതാമസക്കാരിയായ തരം ഏറെ നാളത്തെ ആഗ്രഹം സഫലമായതിന്റെ ത്രില്ലിലാണ്. തന്റെ ഫേസ്ബുക്കിലൂടെയാണ് സന്തോഷ വാർത്ത് പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്.

 nyla

യുഎഇയിൽ സ്ഥിര താമസക്കാരിയായ നൈലയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ സന്ദർശിക്കാൻ ലഭിച്ച അപൂർവ്വ നിമിഷത്തെ കുറിച്ച് ആരാധകരുമായി പങ്കുവെയ്ക്കുകയാണ്. ശൈഖിനോടൊപ്പമുളള ചിത്രം നൈല പങ്കുവെച്ചിട്ടുണ്ട്.

യുഎഇയിൽ കുറച്ചു കാലമെങ്കിലും താമസിച്ചിട്ടുള്ള ഏതൊരാളിന്റേയും ആഗ്രഹമായിരിക്കും ഷെയ്ഖ് മുഹമ്മദിനെ നേരില്‍ കാണണമെന്ന്. എന്റെ ഈ സ്വപ്നം യാഥാർഥ്യമാകാൻ 15 വർഷം വേണ്ടി വന്നു. ദുബായ് ഭരണാധികാരിയും പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിനൊപ്പം ഇഫ്താര്‍ വിരുന്നിന് പ്രത്യേക ക്ഷണം ലഭിച്ചതില്‍ ദുബായ് മീഡിയ ഓഫിസിനോടുളള നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്. നന്ദി ഹിസ് ഹൈനസ്, ഈ രാജ്യവും നഗരവും കൈവരിച്ച എല്ലാറ്റിലും അഭിമാനം കൊള്ളാന്‍ ഞങ്ങളെ പ്രാപ്തരാക്കിയതിന്. അങ്ങയെ കണ്ടുമുട്ടാന്‍ സാധിച്ചത് അങ്ങേയറ്റത്തെ ബഹുമതിയാണ് നൈല കുറിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X