നൈല ഉഷയ്ക്ക് കിട്ടിയ മുട്ടന്‍ പണി

By Aswathi

'ഇന്ന് രാത്രി 9 മണിയ്ക്ക് എന്റെ വീട്ടില്‍ വരണം. ഒരു പാര്‍ട്ടി നടത്തുന്നുണ്ട്. എല്ലാവരെയും ക്ഷണിയ്ക്കുന്നു. പാര്‍ട്ടി മാത്രമല്ല, അവിടെവച്ച് ഞാന്‍ ഒരു രഹസ്യം വെളിപ്പെടുത്തു'. ഒരു സിനിമാ താരത്തിന്റെ ഫേസ്ബുക്ക് പേജില്‍ ഇങ്ങനെ ഒരു സ്റ്റാറ്റസ് കണ്ടാല്‍ എന്തൊക്കെ കഥകള്‍ ഊഹിയ്ക്കാം.

നൈല ഉഷയുടെ ഫേസ്ബുക്കില്‍ സ്റ്റാറ്റസ് കണ്ടതും അതിന് താഴെ കമന്റുകള്‍ കൊണ്ട് ലഹളയായി. എന്തിനാണ് പാര്‍ട്ടി, എന്താണ് രഹസ്യം. അതിനിടയില്‍ ഒരു സെലിബ്രേറ്റി പരസ്യമായി ഇങ്ങനെ ഒരു സ്റ്റാറ്റസ് ഇടില്ലെന്ന് അറിയാവുന്ന ചിലര്‍ നൈലയുടെ ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടന്നും സംശയിച്ചു.

 nyla usha

ഈ ലഹളകളൊന്നും പാവം നൈല അറിയുന്നുണ്ടായിരുന്നില്ല. ഓഫീസ് ജോലി കഴിഞ്ഞ് ഫേസ്ബുക്ക് ലോഗൗട്ട് ചെയ്യാതെ പോയപ്പോള്‍ സുഹൃത്ത് മിഥുന്‍ രമേശ് ഒപ്പിച്ച പണിയായിരുന്നു എല്ലാം. പിന്നീട് വന്ന് നോക്കിയപ്പോഴാണ് നൈലയും കാര്യം അറിയുന്നത്.

ഒടുവില്‍ സത്യാവസ്ഥയുമായി നൈല തന്നെ രംഗത്തെത്തി. എന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല. വീട്ടില്‍ ഒരു പാര്‍ട്ടി നടത്താന്‍ ഉദ്ദേശിച്ചിട്ടുമില്ല. എന്നാല്‍ സുഹൃത്തുക്കള്‍ നിരാശപ്പെടേണ്ടതില്ല, നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വീട്ടില്‍ വരാവുന്നതാണ്. മാത്രമല്ല മിഥുനുള്ള പണി തന്റെ വക വരുന്നുണ്ടെന്നും മറ്റൊരു സ്റ്റാറ്റസിലൂടെ നൈല അറിയിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X