ബെര്‍ത്ത്‌ഡേയ്ക്ക് വീട്ടുകാരും കൂട്ടുകാരും കൂടെയില്ല,ഈ വര്‍ഷം കണക്കില്‍ കൂട്ടാന്‍ പറ്റില്ലെന്ന് നൈല

By Prashant V R

നടിയായും അവതാരകയായും മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് നൈല ഉഷ. ഇത്തവണ ക്വാറന്റൈന്‍ സമയത്തെ ജന്മദിനത്തിന്റെ കാര്യം ആരാധകരുമായി പങ്കുവെക്കുകയാണ് നടി. ആഘോഷങ്ങളൊന്നുമില്ലാതെ ഇത്തവണ വേറിട്ടൊരു ജന്മദിനാണ് തനിക്കെന്ന് നൈല ഉഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഹാപ്പി ക്വാറന്റൈന്‍ ബെര്‍ത്ത്‌ഡേ ടു മീ എന്ന് പറഞ്ഞ് കൊണ്ടാണ് നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് തുടങ്ങുന്നത്.

nyla usha,

ജന്മദിനത്തില്‍ കൂട്ടുകാരും കുടുബവുമൊന്നും അടുത്തില്ല. അതിനാല്‍ ഈ ജന്മദിനം കണക്കില്‍ കൂട്ടാന്‍ പറ്റില്ല. എനിക്ക് ഇപ്പോഴും പുറത്തുപോയി ജോലി ചെയ്യേണ്ടി വരുന്നുണ്ട്. അതിനാല്‍ ഞാന്‍ സ്വയം ക്വാറന്റൈനീല്‍ കഴിയുകയാണ്. ഒത്തുകൂടലുമില്ല. ആഘോഷങ്ങളും. പക്ഷേ നിങ്ങള്‍ എനിക്ക് അയച്ചു തന്ന ആശംസകളും, സന്ദേശങ്ങളും, വരച്ച ചിത്രങ്ങളുമെല്ലാം കണ്ട് സന്തോഷമായിരിക്കുകയാണ്. എല്ലാവരോടും സ്‌നേഹം. നൈല ഉഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നൈലയുടെ പോസ്റ്റിന് പിന്നാലെ സുഹൃത്തുക്കളും കൂട്ടുകാരുമെല്ലാം ആശംസകളുമായി എത്തിയിരുന്നു. ഗായകരായ ജോബ് കൂര്യന്‍, സയനോര ഫിലിപ്പ്, രഞ്ജിനി ജോസ് തുടങ്ങിയവരും ആശംസകളുമായി എത്തിയിരുന്നു. മലയാളത്തില്‍ സലീം അഹമ്മദ് സംവിധാനം ചെയ്ത കുഞ്ഞനന്തന്റെ കടയിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് നൈല ഉഷ. തന്റെ കരിയറില്‍ പത്ത് സിനിമകളിലാണ് നടി അഭിനയിച്ചിരുന്നത്.

ഇതില്‍ എറ്റവുമൊടുവിലായി പുറത്തിറങ്ങിയ പൊറിഞ്ചു മറിയം ജോസിലെ നടിയുടെ പ്രകടനം ശ്രദ്ധേയമായി മാറിയിരുന്നു. ചിത്രത്തില്‍ മറിയം എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് നൈല കാഴ്ചവെച്ചത്. പൊറിഞ്ചു മറിയം ജോസ് നടിയുടെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു. ജോഷി ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. നൈലയ്‌ക്കൊപ്പം ജോജു ജോര്‍ജ്ജ്. ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

പുണ്യാളന്‍ അഗര്‍ബത്തീസ്, ഗ്യാങ്ങ്‌സ്റ്റര്‍, ഫയര്‍മാന്‍, പത്തേമാരി, പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്. ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്‌സ്, ലൂസിഫര്‍ തുടങ്ങിയവയാണ് നെെല ഉഷയുടെതായി പുറത്തിറങ്ങിയ മറ്റ് ചിത്രങ്ങള്‍. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ അവതാരകയായും നടി തിളങ്ങിയിരുന്നു. മഴവില്‍ മനോരമയിലെ മിനുട്ട് ടു വിന്‍ ഇറ്റ് എന്ന പരിപാടി ആയിരുന്നു നടി അവതരിപ്പിച്ചത്. നിലവില്‍ ദുബായില്‍ റേഡിയോ ജോക്കി ആയി പ്രവര്‍ത്തിക്കുകയാണ് നൈല ഉഷ.

nyla usha,

More from Filmibeat

Read more about: nyla usha നൈല ഉഷ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X