നൈലയ്ക്ക് പ്രിയം റേഡിയോ ജോക്കി റോള്‍

By Lakshmi

വളരെ പെട്ടെന്നാണ് നൈല ഉഷയെന്ന പുതുമുഖ താരം മലയാളസിനിമയില്‍ ചുവടുറപ്പിച്ചത്. സലിം അഹമ്മദ് സംവിധാനം ചെയ്ത കുഞ്ഞനന്തന്റെ കടയെന്ന ചിത്രത്തില്‍ നായികയായി എത്തിയ നൈല രണ്ടാമതായി അഭിനയിച്ചത് പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിലായിരുന്നു. കുഞ്ഞനന്തന്റെ കട 2013ലെ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ്. പുണ്യാളന്‍ അഗര്‍ബത്തീസാകട്ടെ ഗംഭീരമായ പ്രദര്‍ശനവിജയം നേടിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ മൂന്നാമത്തെ ചിത്രത്തിനായും നൈല കരാര്‍ ഒപ്പുവെച്ചുകഴിഞ്ഞു.

മോഹന്‍ലാല്‍ നായകനായി എത്തുന്ന രസമാണ് നൈലയുടെ മൂന്നാം ചിത്രം. രണ്ട് സൂപ്പര്‍താരങ്ങളഉടെയും നായികയാകാനുള്ള ഭാഗ്യം ലഭിച്ച നൈല മലയാളത്തിലെ തിരക്കേറിയ നടിയാകാന്‍ പോവുകയാണ്. റേഡിയോ ജോക്കിയായ നൈല വളരെ സൂക്ഷ്മതയോടെയാണ് ഓരോ ചിത്രങ്ങളും തിരഞ്ഞെടുക്കുന്നത്.

Nyla Usha

സിനിമപോലെ തന്നെ റേഡിയോ ജോക്കിയുടെ ജോലിയും തനിയ്ക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് നൈല പറയുന്നു. ദുബയില്‍ ഭര്‍ത്താവും കുഞ്ഞുമായി കഴിയുന്ന നൈല എന്തായാലും ആര്‍ജെ ജോലി വിടില്ലെന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ ജോലിയെയും കുടുംബത്തെയും ബാധിക്കാത്തതരത്തിലാണ് നൈല സിനിമയില്‍ അഭിനയിക്കാന്‍ ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ വരുന്ന എല്ലാ അവസരങ്ങളും സ്വീകരിക്കാനും നൈല തയ്യാറല്ല.

ജോലിയെ ബാധിയ്ക്കാത്ത രീതിയില്‍ നാട്ടില്‍ വന്ന് അഭിനയിച്ച ്‌പോകാന്‍ കഴിയുന്ന രീതിയിലാണ് സിനിമയുടെ ഷൂട്ടിങ് വരുന്നതെങ്കില്‍ മാത്രമേ താനാ പടം ഏല്‍ക്കുകയുള്ളുവെന്നാണ് നൈല പറയുന്നത്. ഇതുവരെ ചെയ്ത രണ്ടു ചിത്രങ്ങളുടെയും രീതി അത്തരത്തിലായിരുന്നു. പുണ്യാളന് അഗര്‍ബത്തീസിന് വേണ്ടി വെറും പത്തുദിവസം മാത്രമേ നൈലയ്ക്ക് മാറ്റിവെയ്‌ക്കേണ്ടിവന്നിരുന്നുള്ളു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X