ആന്‍ഡ്രിയ പോയി, പകരം നൈല ഉഷ

By Aswathi

സലീം അഹമ്മദ് സംവിധാനം ചെയ്ത 'കുഞ്ഞനന്തന്റെ കട' എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായാണ് ദുബൈയില്‍ ആര്‍ജെ ആയി ജോലി നോക്കുകയായിരുന്ന നൈല ഉഷ വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന ആഷിക് അബു സംവിധാനം ചെയ്ത 'ഗ്യാങ്‌സ്റ്ററി'ലും മമ്മൂട്ടിയിക്കൊപ്പമെത്തി.

ഇപ്പോഴിതാ മൂന്നാം തവണയും മമ്മൂട്ടി ചിത്രത്തില്‍ നൈല ഉഷ. തെന്നിന്ത്യന്‍ താരം ആന്‍ഡ്രിയ ജെര്‍മിയയ്ക്ക് പകരമാണ് ഇത്തവണ നൈല എത്തുന്നത്. ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന 'ഫയര്‍മാന്‍' എന്ന ചിത്രമാണ് വീണ്ടും മമ്മൂട്ടിയെയും നൈലയെയും ഒന്നിപ്പിക്കുന്നത്. പക്ഷെ മമ്മൂട്ടിയുടെ നായികയല്ല. ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക് നായികയില്ല. ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് നൈലയുടെ വരവ്.

nyla-andrea

അന്നയും റസൂലും, ലണ്ടന്‍ ബ്രിഡ്ജ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെത്തിയ ആന്‍ഡ്രിയ ഇത്തവണ ഡേറ്റില്ലാത്തതുകൊണ്ടാണത്രെ പിന്മാറിയത്. അതേ സമയം ആന്‍ഡ്രിയും ചിത്രത്തില്‍ ഒരു വേഷം ചെയ്യുന്നുണ്ട് എന്ന വാര്‍ത്തയും ഉണ്ട്.

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ മമ്മൂട്ടി ഒരു ഫയര്‍മാനായാണ് എത്തുന്നത്. ഒരു റസ്‌ക്യു ഓപ്പറേഷന്റെ കഥപറയുന്ന ചിത്രത്തില്‍ ഫയര്‍മാന്റെ സാഹസികതയാണ് പ്രമേയമാക്കുന്നത്. സലീം അഹമ്മത് സംവിധാനം ചെയ്യുന്ന 'പത്തേമാരി'യുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായ ശേഷം മമ്മൂട്ടി ഫയര്‍മാന്റെ സെറ്റിലെത്തും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X